PJ Joseph – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 04:01:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PJ Joseph – malayalees.ch https://malayalees.ch 32 32 തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാനുള്ള നീക്കം ബാലിശമെന്ന് പി.ജെ ജോസഫ് https://malayalees.ch/pj-joseph-says-his-move-to-vote-by-spreading-rumors-that-his-health-is-bad-is-childish/ Sat, 27 Mar 2021 04:01:26 +0000 https://malayalees.ch/?p=42097 തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാൻ എല്‍.ഡി.എഫ് നടത്തുന്ന നീക്കം ബാലിശമാണെന്ന് പി.ജെ ജോസഫ്. കോവിഡ് ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം വിശ്രമത്തിൽ ആയിരുന്നു. വരും ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴും പ്രചരണത്തിൽ സജീവമാകുന്നില്ലെന്ന എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് പി.ജെ ജോസഫ്. കോവിഡ് ബാധിതനാകുന്നതിന് മുമ്പ് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കേരളമെമ്പാടും യാത്ര ചെയ്തിരുന്നു. വിശ്രമമാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് യാത്രകളും ആൾക്കൂട്ട പരിപാടികളും ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയുടെ ഇടുക്കി സന്ദർശനത്തോടെ യു.ഡി.എഫിന് പുതു ഊർജ്ജം കൈവരുമെന്നും അഞ്ച് മണ്ഡലങ്ങളും തൂത്തുവാരുമെന്നും ജോസഫ് പറഞ്ഞു.

ഭൂപതിവ് വിഷയം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിന് അടിയന്തര ഇടപെടലുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാൽ വോട്ട് നേടാൻ ഇടത് പക്ഷത്തിന് വ്യാജ പ്രചരണങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രതികരിച്ചു.

]]>
തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററിന് ഒപ്പം രണ്ടില; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം https://malayalees.ch/poster-controversy-in-thodupuzha/ Wed, 24 Mar 2021 04:43:18 +0000 https://malayalees.ch/?p=41961 തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററുകൾക്ക് സമീപം രണ്ടില ചിഹ്നം പതിച്ചത് വിവാദമാകുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. എതിർ സ്ഥാനാർഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടത് എൽ.ഡി.എഫ് ഗൂഡാലോചനയുടെ ഭാഗമാണെന്നും യു.ഡി.എഫ് ആരോപിച്ചു.

പി.ജെ ജോസഫിന്റെ വോട്ടുകൾ തട്ടിയെടുക്കാൻ എൽ.ഡി.എഫ് പയറ്റുന്ന തരംതാഴ്ന്ന തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് പ്രതികരിച്ചു.

എന്നാൽ ആരോപണങ്ങൾ എൽ.ഡി.എഫ് നിഷേധിച്ചു. ചിഹ്നം മനപ്പൂർവം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പതിച്ചിട്ടില്ലെന്നാണ് എൽ.ഡി.എഫ് വാദം. കഴിഞ്ഞ തവണ പി.ജെ ജോസഫ് മത്സരിച്ചത് രണ്ടിലെ ചിഹ്നത്തിലാണ്. അതുകൊണ്ട് തന്നെ ചിഹ്നം മാറ്റി ഒട്ടിച്ചുള്ള പ്രചാരണം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. ചിഹ്ന പ്രതിസന്ധിയിൽ നിന്ന് മുക്തി നേടി ട്രാക്ടറുമായി പ്രചാരണത്തിന് ഇറങ്ങിയ ജോസഫ് ക്യാമ്പിന് പുതിയ വെല്ലുവിളിയാകുകയാണ് പോസ്റ്റർ യുദ്ധം.

]]>
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു https://malayalees.ch/kerala-congress-pj-joseph-pc-thomas-merged/ Wed, 17 Mar 2021 12:50:40 +0000 https://malayalees.ch/?p=41680 കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. ശേഷം ലയന പ്രഖ്യാപനം നടന്നു. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ ശക്തികൾ ഒന്നിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയിൽ നിന്ന് പുറത്തുപോയതിൽ ഹൃദയവേദനയുണ്ടെന്ന് പിസി തോമസ് പറഞ്ഞു. രണ്ടു പാർട്ടികളും ഈ വേദിയിൽ വച്ച് ഔദ്യോഗികമായി ഒന്നിക്കുകയാണ്. തിരിച്ചു വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ കേരള കോൺഗ്രസുകളെയും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പിസി തോമസ് പറഞ്ഞു.

ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനമെന്ന് മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെയും കേരള കോൺഗ്രസിനെയും വഞ്ചിച്ച ജോസ് വിഭാഗത്തിന് ശക്തമായ തിരിച്ചടി ലഭിക്കും. ഇതിൻ്റെ തുടക്കം ആണ് ഇന്ന് കടുത്തുരുത്തിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും നഷ്ടമായതോടെയാണ് പിജെ ജോസഫ് പക്ഷം ലയനതീരുമാനം എടുത്തത്. പിജെ ജോസഫ് ചെയര്‍മാനായും, പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനായുമാണ് പാര്‍ട്ടിയുടെ പുനസംഘടന. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിൻ്റെ ലേബലിൽ മത്സരിക്കാം. സൈക്കിൾ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫിൻ്റെ നീക്കം.

]]>
ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും https://malayalees.ch/muvattupuzha-may-be-given-to-pj-joseph-group-instead-of-changanassery/ Tue, 02 Mar 2021 04:09:47 +0000 https://malayalees.ch/?p=40886 നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ പി.ജെ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. മുവാറ്റുപുഴ സീറ്റ് ചേദിച്ചെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത.

സീറ്റ് വെച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തേട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ജോസഫിനെ ധരിപ്പിച്ചു.

]]>
പി.ജെ ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് പാർട്ടിയുടെ നേതൃനിരയിലേക്ക് https://malayalees.ch/apu-john-joseph-son-of-pj-joseph-to-the-leadership-of-the-party/ Sat, 23 Jan 2021 04:31:48 +0000 https://malayalees.ch/?p=39043 കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്‍റെ മകൻ പാർട്ടിയുടെ നേതൃനിരയിലേക്ക് . പാർട്ടിയുടെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അപു ജോൺ ജോസഫിനു പാർട്ടിയുടെ വിവിധ ചുമതലകൾ നൽകാനാണ് തീരുമാനം .

കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത് . ജോസഫ് വിഭാഗത്തിന്‍റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തുകയാണ് . തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ അപു നേരത്തെ തള്ളിയിരുന്നുവെങ്കിലും പാർട്ടി നേതൃനിരയിലേക്ക് എത്തുന്നുവെന്ന സൂചനകളാണ് വരുന്നത് . പി.ജെയുടെ തട്ടകമായ തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അപുവാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം ഇന്നലെ നടത്തിയ കർഷക മാർച്ചിലൂടെ കോട്ടയത്തും ആദ്യമായി അപു ജോസഫ് കളത്തിൽ ഇറങ്ങി .

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇത്തവണ ഇല്ലെങ്കിലും , വിവിധ ജില്ലകളിലെ പാർട്ടിയുടെ സംഘടന ചുമതലയാണ് അപുവിനുള്ളത്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തെളിയിച്ചാൽ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം എന്ന പാരമ്പര്യത്തിൽ തെറ്റില്ലെന്നാണ് അപുവിന്‍റെ പക്ഷം .

]]>
കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ് https://malayalees.ch/congress-publicly-sidelined/ Thu, 17 Dec 2020 04:17:25 +0000 https://malayalees.ch/?p=37062 തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‍ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു.

മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കി. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം.

കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ എല്‍.ഡി.എഫിന് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം കൂടിയായി.

അതേസമയം തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളില്‍ ജോസഫ് വിഭാഗം തോല്‍ക്കുക കൂടി ചെയ്തതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായി.

]]>
ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി https://malayalees.ch/jose-k-mani-pj-joseph-local-body-election/ Wed, 16 Dec 2020 07:32:05 +0000 https://malayalees.ch/?p=37028 കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും ആവശ്യമായിരുന്നു. ജോസ് കെ. മാണിക്ക് ഒപ്പം ചേര്‍ന്ന് പാലായില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം പാലായില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്.

എന്നാല്‍, തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.

കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവും മുന്‍നിരയിലുള്ള കോട്ടയം ജില്ലയില്‍ യുഡിഎഫിനും ഇത് അഭിമാന പോരാട്ടമായിരുന്നു. ജോസ് കെ. മാണി പോയത് മുന്നണിക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരുന്നു. എന്നാല്‍ കോട്ടയത്ത് കരുത്തന്‍ ജോസ് കെ. മാണി തന്നെയാണെന്ന് തെളിയിക്കുന്ന ഫലമാണ് പുറത്തുവരുന്നത്.

യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം.

]]>
”രണ്ടില വാടിക്കരിഞ്ഞു പോകും”; ചെണ്ടക്ക് ഉറച്ച വിജയ പ്രതീക്ഷയെന്ന് പി.ജെ ജോസഫ് https://malayalees.ch/two-leaves-will-wither-pj-joseph-said-that-chennai-is-a-firm-hope-for-victory/ Tue, 08 Dec 2020 09:59:54 +0000 https://malayalees.ch/?p=36560 തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

]]>
”ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണ്” രണ്ടിലയില്ലെങ്കിലും പാട്ടും പാടി ജയിക്കുമെന്ന് ജോസഫ് വിഭാഗം https://malayalees.ch/the-joseph-faction-says-that-even-if-there-are-no-two-leaves-the-song-will-win/ Mon, 23 Nov 2020 04:35:17 +0000 https://malayalees.ch/?p=35551 രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് പാർട്ടിക്ക് ഉണ്ടായത്. പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്.

എന്നാൽ ഇത് തിരിച്ചടിയാകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. കേരള കോൺഗ്രസുകാർക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലേ.. എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കൾ നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ചിഹ്നമില്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം ഉറച്ച് പറയുന്നത്. അതേ സമയം, ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കങ്ങളും ജോസഫ് ക്യാമ്പിൽ നടക്കുന്നുണ്ട്.

]]>
‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം https://malayalees.ch/separate-symbol-for-p-j-joseph-and-jose-k-mani-in-local-elections/ Tue, 17 Nov 2020 12:24:39 +0000 https://malayalees.ch/?p=35247 കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല.

പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി.

അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി കുഴങ്ങിയിരിക്കുകയാണ്. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തര്‍ക്ക പരിഹാരത്തിന് ഇന്ന് വൈകിട്ട് പാലായില്‍ എല്‍ഡിഎഫ് യോഗം ചേരും.

]]>