Piyush Goyal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jul 2022 12:48:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Piyush Goyal – malayalees.ch https://malayalees.ch 32 32 എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി https://malayalees.ch/suspend-rajya-sabha-mp-heavy-heart-bjp/ Tue, 26 Jul 2022 12:48:36 +0000 https://malayalees.ch/?p=65449 രാജ്യസഭയിൽ 19 പ്രതിപക്ഷ എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി. സഭയുടെ നടപടികൾ തുടരാന അനുവദിക്കണമെന്ന് ചെയർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ അവർ അവഗണിച്ചു എന്നും മറ്റ് അംഗങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറി എന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നത് സർക്കാരല്ല, പ്രതിപക്ഷമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ കൊവിഡ് മുക്തനായി തിരികെവരുമ്പോൾ വിലക്കയറ്റത്തെപ്പറ്റി ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണ്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ നാണ്യപ്പെരുപ്പത്തെയും വിലക്കറ്റയത്തെയും നിയന്ത്രിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ തീരുമാനങ്ങൾ സഭയെ അറിയിക്കാൻ സർക്കാർ ഒരുങ്ങിയിരിക്കുകയാണ് എന്നും ഗോയൽ പറഞ്ഞു.

രാജ്യസഭയിൽ പ്രതിഷേധിച്ച 19 എംപിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹിം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാർക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാർക്കുമാണ് സസ്‌പെൻഷൻ.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെൻ, ഡോ ശാന്തനു സെൻ എന്നിവർ ഉൾപ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.

ഇന്നലെ ലോക്‌സഭയിലും എംപിമാർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. നാല് കോൺഗ്രസ് എംപിമാരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഇതുൾപ്പെടെ ഉയർത്തിക്കാട്ടിയാണ് എംപിമാർ ഇന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിഷേധം ശക്തമായിരുന്നു.

സർക്കാർ സമീപനങ്ങളോട് മ്യദുസമീപനം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും എത്തിയത്. സഭ നിർത്തിവച്ച് നെഹ്റു കുടുംബത്തിനെതിരായ ഇ ഡി നടപടിയും എംപിമാരുടെ സസ്പെൻഷൻ വിഷയവും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ലോകസഭാ രാജ്യസഭ അദ്ധ്യക്ഷന്മാർ അടിയന്തിര പ്രമേയ നോട്ടിസ് മടക്കി വിഷയം ശൂന്യവേളയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടു. ഈ നിർദേശം തള്ളിയ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം തുടങ്ങി. ലോകസഭയിൽ സ്പീക്കറും രാജ്യസഭയിൽ ചെയർമാനും അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയായിരുന്നു.

]]>
പ്രളയക്കെടുതിയിൽ 50,000 ടൺ അരി ആവശ്യപ്പെട്ട് കേരളം; കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി https://malayalees.ch/cm-met-minister-piyush-goyal/ Sat, 23 Oct 2021 05:19:12 +0000 https://malayalees.ch/?p=51426 കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50,000 ടൺ)അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 20 രൂപ കൺസഷൻ നിരക്കിൽ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്തൃ കാര്യ-ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50000 ടൺ) അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കിലോയ്ക്ക് 20 രൂപ എന്ന കൺസഷൻ നിരക്കിൽ ഇത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പിഎച്ച്എച്ച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എൻഎഫ്എസ്എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.

ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നതായും അറിയിച്ചു. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്‌ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ സാദ്ധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി – മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

]]>
പാസ്വാ​ന്‍റെ വ​കു​പ്പു​ക​ൾ പി​യൂ​ഷ് ഗോ​യ​ലി​ന് https://malayalees.ch/piyush-goyal-new-consumer-affairs-minister-after-ram-vilas-paswans-death/ Sat, 10 Oct 2020 04:34:43 +0000 https://malayalees.ch/?p=33072 കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ൾ റ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ന​ൽ​കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. റാം​വി​ലാ​സ് പാ​സ്വാ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​കാ​ര്യം വ​കു​പ്പു​ക​ളുടെ അ​ധി​ക ചു​മ​ത​ല​യാ​യാ​ണ് പി​യൂ​ഷ് ഗോ​യ​ലി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.

]]>