pink-police – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Jan 2022 04:26:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pink-police – malayalees.ch https://malayalees.ch 32 32 പിങ്ക് പൊലീസ് വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി https://malayalees.ch/dgp-apology-on-pink-police-public-trial/ Tue, 18 Jan 2022 04:26:23 +0000 https://malayalees.ch/?p=55652 തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനിൽ കാന്ത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറിയെന്നും ജയചന്ദ്രൻ പറഞ്ഞു.

കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പൊലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

]]>
വെറുതെ വിടാൻ പറ്റുന്ന കേസല്ല; പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി https://malayalees.ch/8-yr-old-girl-moves-kerala-high-court-against-pink-police/ Fri, 19 Nov 2021 11:50:16 +0000 https://malayalees.ch/?p=52776 പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെൺകുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചിരുന്നു.

അതേസമയം ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. പൊതുജനം നോക്കി നിൽക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻറ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താത്പര്യപ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. തനിക്ക് ഉണ്ടായ മാനസീകാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പെൺകുട്ടിയുടെ ഹർജിയിൽ പറയുന്നു.

]]>