Pinjra Tod – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Sep 2020 12:13:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pinjra Tod – malayalees.ch https://malayalees.ch 32 32 ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥിനിക്ക് ജാമ്യം https://malayalees.ch/devangana-kalita-gets-bail-delhi-violence/ Tue, 01 Sep 2020 12:12:49 +0000 https://malayalees.ch/?p=31135 ഡൽഹി കലാപത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥിനിയും പിഞ്ച്റ തോട് ആക്ടിവിസ്റ്റുമായ ദേവാങ്കന കലിതക്ക് ജാമ്യം. ഡൽഹി ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപയുടെ ആൾ ജാമ്യത്തിലാണ് കോടതി ദേവാങ്കനക്ക് ജാമ്യം അനുവദിച്ചത്. ഡൽഹി അക്രമ പരമ്പരയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്ക് മേൽ ചുമത്തിയിരുന്നത്.

കൊലപാതകം, കലാപം നടത്തൽ, സംഘം ചേരൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മേയിലാണ് ദേവങ്കനയേയും സുഹൃത്തും ആക്ടിവിസ്റ്റുമായ നടാഷ നൽവാളിനെയും ഡൽഹി ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരിയിൽ 24 മുതൽ പൊട്ടിപുറപ്പെട്ട ഡൽഹി അക്രമ പരമ്പരയിൽ അൻപതോളം പേരാണ് കൊല്ലപ്പെട്ടത്.

]]>