pinarayivijayan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jan 2022 09:18:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pinarayivijayan – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം https://malayalees.ch/pinarayivijayan-reached-dubai/ Sat, 29 Jan 2022 09:17:46 +0000 https://malayalees.ch/?p=56224 അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമം. ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം.

പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. ഫെബ്രുവരി നാലിന് ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായിൽ നടത്തും.

അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയും മലയാളി വ്യവസായികളെ ഉൾപ്പെടുത്തിയമായിരിക്കും സമ്മേളനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് KSIDC എംഡി രാജമാണിക്യം കഴിഞ്ഞദിവസം ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യ സഭാഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അഞ്ചാം തിയതി ദുബായി അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതിക്ക് കാത്തിരിക്കുകയാണ് സംഘാടകര്‍.

]]>
സർവകലാശാല വിഷയം; അനുനയത്തിന് വഴങ്ങാതെ ഗവർണർ https://malayalees.ch/university-issue-governor-against-pinarayivijayan/ Sat, 11 Dec 2021 04:03:29 +0000 https://malayalees.ch/?p=53830 സർവകലാശാല വിഷയത്തിൽ അനുനയത്തിന് വഴങ്ങാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ല. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് ഗവർണർ വ്യക്തമാക്കി.

സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അതേസമയം സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു.

ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.

]]>
പാചക വാതക വില വർധന: കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി; ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് https://malayalees.ch/pinarayivijayan-sent-letter-to-pm-against-hike-in-oil/ Tue, 02 Nov 2021 10:53:58 +0000 https://malayalees.ch/?p=51904 പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ 5 വർഷം കൊണ്ട് 2900 കോടി രൂപ അധിക നികുതി വരുമാനമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം ഇന്ധന വില വർധനയ്ക്ക് എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ നോട്ടീസിന് നൽകിയ മറുപടിയിൽ കോൺഗ്രസിന്റെ യുപിഎ സർക്കാരിനെ പഴിചാരി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.

ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ 130 കടന്നു. ഇന്ധന വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണ്. കേരളത്തിൽ അഞ്ച് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ജനരോഷത്തിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. ഇപ്പോൾ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില.ഇതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല.

ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരാണ്. വില നിർണ്ണയാധികാരം കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സർക്കാർ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.

]]>