pinarayi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 09:51:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pinarayi – malayalees.ch https://malayalees.ch 32 32 ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് https://malayalees.ch/postmortem-report-says-rss-workers-death-was-due-to-heart-attack/ Mon, 25 Jul 2022 09:51:34 +0000 https://malayalees.ch/?p=65375 കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു.

എന്നാല്‍ മരണം സിപിഐഎം മര്‍ദനത്തെ തുടര്‍ന്നാണെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. പാനുണ്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ എ. ആദര്‍ശ്, പി.വി. ജിഷ്ണു, ടി. അക്ഷയ്, കെ.പി. ആദര്‍ശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

]]>
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യം; സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ സുധാകരന്‍ https://malayalees.ch/k-sudhakaran-against-pinarayi-vijayan-dollar-smuggling-case/ Sat, 14 Aug 2021 11:49:02 +0000 https://malayalees.ch/?p=48132 ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായതെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.k sudhakaran against pinarayi

ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടുനിന്നവരാണ് അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഭയപ്പെടുത്തി പറയിപ്പിച്ച മൊഴിയല്ല അത്. മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴിയില്‍ ഒരു തരത്തിലുമുള്ള അവ്യക്തതയില്ല. വാര്‍ത്ത പലതും വന്നെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ വിശ്വാസ്യതയില്ലാത്ത സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. കേസെടുക്കുകയും ചെയ്തു. ഇതേമുഖ്യമന്ത്രി അന്ന് പറഞ്ഞത് ഭരണാധികാരികള്‍ കേസില്‍ പ്രതിയായാല്‍ ഭരണത്തില്‍ തുടരുന്നത് നീതിയുക്തമല്ലെന്നാണ്. നിങ്ങള്‍ക്കിത് ബാധകമല്ലേ എന്നാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള്.
തെരഞ്ഞെടുപ്പിലടക്കം സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു. അതെല്ലാം ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍. അന്വേഷണം എവിടെയുമെത്തുന്നില്ല. അവിശുദ്ധകൂട്ടുകെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണോ ബിജെപിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്നായിരുന്നു ഡോളര്‍ കടത്തില്‍ പ്രതി സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത.്

സെക്രട്ടേറിയറ്റില്‍ നിന്നും ഒരു പൊതി കൈപ്പറ്റാന്‍ സ്വപ്ന സുരേഷ് നിര്‍ദേശിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

]]>
ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന് https://malayalees.ch/minister-portfolios-140647/ Wed, 19 May 2021 08:30:07 +0000 https://malayalees.ch/?p=44335 രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ എകസൈസ്​ മന്ത്രിയാകും.

സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി ,ജലവിഭവം -റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ – ന്യൂനപക്ഷകാര്യം, വഖഫ് , ആന്റണി രാജു – ഗതാഗതം, അഡ്വ. പി.എ മുഹമ്മദ് റിയാസ് – പൊതുമരാമത്ത് , ടൂറിസം , എ.കെ ശശീന്ദ്രൻ – വനം വകുപ്പ് എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ. കെ രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രി.

]]>
മന്ത്രിസഭാ രൂപീകരണം: അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി https://malayalees.ch/asked-for-proper-representation-in-cabinet-jose-k-mani/ Mon, 10 May 2021 08:20:14 +0000 https://malayalees.ch/?p=43945 മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസു(എം)മായുള്ള ആദ്യഘട്ട ഉഭയകക്ഷി ചർച്ച നടന്നു. മുഖ്യമന്ത്രി, സിപിഎം നേതൃത്വം തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗം കഴിഞ്ഞു പുറത്തെത്തിയ ജോസ് കെ. മാണി പ്രതികരിച്ചു. മന്ത്രിസ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ്(എം) രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, രണ്ടു സ്ഥാനം നൽകാനാകില്ലെന്ന് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയുമാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇതിൽ ജോസ് കെ. മാണി തൃപ്തനല്ല. അനുകൂലമായ പ്രതികരണമാണോ ഉണ്ടായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചർച്ചകൾ തുടരുമെന്നാണ് ജോസ് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് അറിയുന്നത്. പാലായിൽ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പൂർണമായ വോട്ട് ജോസ് കെ. മാണിക്ക് കിട്ടിയില്ലെന്ന പരാതി കേരള കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അത് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായതാണു കരുതപ്പെടുന്നത്. അതേസമയം, മറ്റു ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും പുരോഗമിക്കുകയാണ്.

കേരള കോൺഗ്രസിനു പുറമെ ജെഡിഎസുമായും സിപിഎം ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ജെഡിഎസും എൽജെഡിയും ഒരു പാർട്ടിയായി ലയിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മുന്നോട്ടുവച്ചു. എന്നാൽ, എൽജെഡി ഇതിന് എതിരുനിൽക്കുകയാണ്. ലയനത്തിന് അനുകൂലമായ പ്രതികരണം എൽജെഡിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ജെഡിഎസ് നേതാക്കൾ അറിയിച്ചത്. എന്തായാലും ഇരുരക്ഷികൾക്കുമായി ഒരു മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. ആരു മന്ത്രിയാകുമെന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അത് അവർ യോഗംചേർന്ന് തീരുമാനിക്കട്ടെയെന്നുമാണ് സിപിഎം നിലപാട്.

]]>
ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല https://malayalees.ch/pinarayi-mersikuttyamma-and-ep-jayarajan-are-the-main-accused-chennithala-with-serious-allegations/ Mon, 22 Feb 2021 08:04:43 +0000 https://malayalees.ch/?p=40509 ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തില്‍ പ്രതികളാണെന്നും ചെന്നല കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല’.

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. കേരളത്തിന്‍റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്തുകൊണ്ട് അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വളരെ ഗൌരവകരമായ ഒന്നാണെന്നും അദ്ദഹം പറഞ്ഞു.

]]>
മുന്നാക്ക സംവരണം; മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍ https://malayalees.ch/forward-economic-reservation/ Tue, 27 Oct 2020 12:51:25 +0000 https://malayalees.ch/?p=33986 ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്കസംഘടനകള്‍

മുന്നാക്ക സംവരണം നടപ്പാക്കിയത് ഓപ്പണ്‍ മെറിറ്റില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്ക സംഘടനകള്‍ കുറ്റപ്പെടുത്തി. മുന്നാക്ക സംവരണം നടപ്പാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ററി പ്രവേശനത്തിന്‍റെ കണക്കുകള്‍ ഇതിനെ ഖണ്ഡിക്കുന്നുണ്ട്. ഹയര്‍സെക്കന്‍റിയുടെ ആകെ സീറ്റുകള്‍ 16,2815 ആണ്. ഓപ്പണ്‍ മെറിറ്റില്‍ 81407 സീറ്റുകളാണ്. ഇതിന്‍റെ പത്ത് ശതമാനം കണക്കാക്കിയാല്‍ 8140 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കേണ്ടത്. എന്നാല്‍ 16711 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിവെച്ചത്. എം.ബി.ബി.എസില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചതും ഈ വര്‍ഷം നീക്കി വെച്ചിരിക്കുന്നതും 130 സീറ്റാണ്.

എഞ്ചിനിയറിങ് കോളേജുകളിലും ആകെ സീറ്റീന്‍റെ 10 ശതമാനമാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്ന് പിന്നാക്ക സംഘടനകള്‍ ആരോപിക്കാനുള്ള കാരണം ഇതാണ്. പി. എസ്.സിയുടെ റൊട്ടേഷന്‍ ക്രമം പ്രഖ്യാപിച്ചപ്പോഴും 100 നിയമനം നടത്തിയാല്‍ 10 നിയമനം മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കുന്ന രീതിയിലാണ്. പൊതുമത്സര വിഭാഗത്തില്‍ നിന്നാകും സംവരണമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടുന്ന എന്ന വിലയിരുത്തലാണ് എല്ലാ സംവരണം സമുദായങ്ങള്‍ക്കുമുള്ളത്.

]]>