Pinarayi vijayan ministry – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Jan 2023 08:40:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pinarayi vijayan ministry – malayalees.ch https://malayalees.ch 32 32 സജി ചെറിയാന്റെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍ https://malayalees.ch/saji-cherian-will-take-oath-at-4-pm-today/ Wed, 04 Jan 2023 08:40:13 +0000 https://malayalees.ch/?p=73911 സജി ചെറിയാന്‍ മന്ത്രിയായി ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.(Saji cherian will take oath at 4 pm today)

നിയമോപദേശങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും അനിശ്ചിതത്വം നിറഞ്ഞ നാളുകള്‍ക്കൊടുവിലാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. ഇടഞ്ഞു നിന്ന ഗവര്‍ണര്‍ അറ്റോണി ജനറലിന്റെ അടക്കം നിയമോപദേശത്തില്‍ വഴങ്ങിയതോടെ രാജിവെച്ചു 184 ാം ദിവസം സജി ചെറിയാന് മന്ത്രിസഭയിലേക്ക് വഴിയൊരുങ്ങി.

വൈകിട്ട് നാലിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനു മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാക്ഷ്യം വഹിക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമ്പോള്‍, ബിജെപി ഭരണഘടനാ ദിനമായി ആചരിക്കുകയാണ്. നിയമപരമായി നേരിടുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന. സജി ചെറിയാനെ മന്ത്രിയാക്കുന്നത് അസാധാരണ സാഹചര്യമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

]]>
വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം https://malayalees.ch/cpim-moves-to-reorganize-pinarayi-vijayan-ministry/ Mon, 29 Aug 2022 04:28:50 +0000 https://malayalees.ch/?p=67225 എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക.

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞു കേട്ട അത്ര വിപുലമായേക്കില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ആയിരിക്കും എംവി ഗോവിന്ദന്‍ രാജി നല്‍കുക. ഓണത്തിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറി യോഗം ചേരും. എം.വി.ഗോവിന്ദന്റെയും സജി ചെറിയാന്റെയും ഒഴിവുകള്‍ നികത്തുന്നതിനായിരിക്കും മുന്‍ഗണന.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാകും പുനഃസംഘടന. എം വി ഗോവിന്ദന് പകരം പൊന്നാനി എംഎല്‍എ നന്ദകുമാര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടും. സജി ചെറിയാനു് പകരം പി.പി. ചിത്തരഞ്ജന്റെ പേരിനാണ് മുന്‍തൂക്കം.

എ.എന്‍.ഷംസീര്‍, എം.ബി രാജേഷ് എന്നിവരും ചര്‍ച്ചകളില്‍ നിറയുന്നു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അഴിച്ചു പണിക്കാണ് തീരുമാനമെങ്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

]]>
ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍ https://malayalees.ch/first-anniversary-of-second-pinarayi-government/ Fri, 20 May 2022 04:24:11 +0000 https://malayalees.ch/?p=62076 തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി.

സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്കും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.

]]>
കെ-റെയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്; എംവി ഗോവിന്ദൻ മാസ്റ്റർ https://malayalees.ch/the-government-has-the-will-to-implement-k-rail-govindan-master/ Thu, 05 May 2022 04:11:21 +0000 https://malayalees.ch/?p=61272 കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.

ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യുഡിഎഫും ബിജെപി, എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല.

കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.

]]>
എന്റെ കേരളം മെഗാ എക്‌സിബിഷൻ തൃശൂരിൽ ഏപ്രിൽ 18 മുതൽ https://malayalees.ch/ente-keralam-mega-exhibition-thrissur/ Thu, 14 Apr 2022 08:09:57 +0000 https://malayalees.ch/?p=60110 രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേള ഏപ്രിൽ 18 മുതൽ തൃശൂരിൽ. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന എക്‌സിബിഷൻ 24 വരെ നീളും. മന്ത്രി കെ.രാജനാണ് ഉദ്ഘാടനം.

സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എൻറെ കേരളം’ പ്രദർശന മേള നടക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പൊലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും.

സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.

]]>
നാടാര്‍, ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം https://malayalees.ch/pinarayi-vijayan-ministry-meeting-today-and-decisions/ Wed, 16 Jun 2021 13:04:24 +0000 https://malayalees.ch/?p=45634 ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനമായി. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കൊച്ചി മെട്രോയുടെ കലൂര്‍ കാക്കനാട് പാതയ്ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും, തീരദേശ പാത രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും തുടങ്ങിയ തീരുമാങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള തീരുമാനവും ഇന്നുണ്ടായി.

ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സെമി ഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡിപിആര്‍. പൂര്‍ത്തിയാക്കണം തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. ചീഫ് സെക്രട്ടറി വി.പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

]]>