pinarayi-vijayan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Feb 2022 04:30:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pinarayi-vijayan – malayalees.ch https://malayalees.ch 32 32 ”ലോകായുക്ത നിയമത്തിൽ ഭരണഘടന വിരുദ്ധതയുണ്ട്”: ഒരു മണിക്കൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി https://malayalees.ch/chief-minister-pinarayi-vijayan-meets-governor-arif-mohammad-khan-to-discuss-issues-related-to-the-lokayukta-ordinance/ Mon, 07 Feb 2022 04:30:05 +0000 https://malayalees.ch/?p=56583 ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭരണഘടന വിരുദ്ധമായിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ വിസി നിയമനവും ലോകായുക്ത കേസും ചർച്ചക്ക് വന്നപ്പോൾ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണ ഘടന വിരുദ്ധമാണെന്ന് സർക്കാർ ഗവർണർക്കു നൽകിയ മറുപടിയിൽ സൂചിപ്പിച്ചിരുന്നു. എ.ജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. ഓർഡിനൻസ് നടപ്പാക്കുന്നതിൽ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടോയെന്ന് സർക്കാരിനോട് ഗവർണർ ചോദിച്ചിരുന്നു. ലോകായുക്ത നിയമത്തിലെ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ എ.ജി ചൂണ്ടിക്കാട്ടിയതാണ്. ഇതു സംബന്ധിച്ച് 2021 ഏപ്രിൽ 13 ന് അദ്ദേഹം സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഭരണഘടനയുടെ 164ാം അനുഛേദത്തെ മറികടക്കുന്നതാണ് ലോകായുക്തയിലെ 14ാം വകുപ്പെന്ന് എ.ജി വിശദീകരിച്ചു. 1999 ലെ മൂന്നു നിയമവും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും 2013 ൽ പാർലമെന്റിൽ ഇതിനെയെല്ലാം മറികടക്കുന്ന നിയമഭേദഗതി നിലവിൽ വന്നു. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ലോകായുക്ത ഓർഡിനൻസിൽ ഇടപെടേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്.

]]>
വിമര്‍ശനവുമായി ഷാഫി പറമ്പില്‍ https://malayalees.ch/shafi-parambil-attacks-pinarayi-vijayan-on-police-brutal-attack/ Mon, 03 Jan 2022 09:23:27 +0000 https://malayalees.ch/?p=54948 ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ . ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സിപിഐഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പൊലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പൊലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണ്. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്.

പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സിപിഐഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പില്‍ ഇടപെടുവാന്‍ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കില്‍ അവരെ ആഭ്യന്തര വകുപ്പ് എല്പ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

]]>
രാഷ്ട്രീയ കൊലപാതകങ്ങൾ; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; കെ സുധാകരൻ https://malayalees.ch/alapuzha-political-murders-t-k-sudhakaran-against-pinarayi-vijayan/ Mon, 20 Dec 2021 13:15:10 +0000 https://malayalees.ch/?p=54334 ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഐഎം.

സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>