Pinarayi Government – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 10:25:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pinarayi Government – malayalees.ch https://malayalees.ch 32 32 സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു https://malayalees.ch/private-hospitals-withdraw-from-karunya-health-and-safety-scheme/ Tue, 26 Dec 2023 10:24:46 +0000 https://malayalees.ch/?p=93524 നിർധന രോഗികളുടെ ചികിത്സയ്ക്കായുള്ള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികൾ കുടിശിക ആയതോടെയാണ് പിന്മാറ്റം. നാനൂറ് കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകാൻ ഉള്ളത്.

നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നൽകണം. എന്നാൽ മാസങ്ങളായി ഈ തുക കുടിശികയാണ്. മലപ്പുറം ജില്ലയിൽ മാത്രം നൂറ് കോടി രൂപയോളമാണ് കുടിശിക.

സ്വകാര്യ ആശുപത്രികളുടെ തീരുമാനം നിർധന രോഗികളെ പ്രതികൂലമായി ബാധിക്കും. 150 ഓളം ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറി. പണം നൽകിയില്ലെങ്കിൽ മറ്റു ആശുപത്രികളും ഉടൻ പിന്മാറും. ഇക്കഴിഞ്ഞ ഒക്ടോബറിലും പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ആശുപത്രികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഉടൻ കുടിശിക തീർക്കാമെന്ന സർക്കാർ ഉറപ്പിൻമേൽ തുടർന്നും സഹകരിക്കാൻ തയ്യാറായി. രണ്ട് മാസം പിന്നിട്ടിട്ടും തുച്ഛമായ പണം മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. കേന്ദ്ര സഹായം ലഭിക്കാത്തതും രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയുമാണ് പ്രശ്നത്തിന് കാരണമെന്നാണ് സർക്കാർ വിശദീകരണം.

]]>
സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ https://malayalees.ch/cabinet-decisions-27-09-2022/ Wed, 27 Sep 2023 08:25:26 +0000 https://malayalees.ch/?p=88483 കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

മാലിന്യ മുക്ത പ്രതിജ്ഞ:
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്‍റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്.

അതിനാല്‍ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാന്‍ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

മറ്റ് മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

  1. ശമ്പള പരിഷ്ക്കരണം
  • എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു.
  • പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കും.
  1. പി.എസ്.സി അംഗങ്ങള്‍

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ.ടി ബാലഭാസ്ക്കരന്‍, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവരെ പരിഗണിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കെ.ടി ബാലഭാസ്ക്കരന്‍ ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് പ്രിന്‍സി കുര്യാക്കോസ്.

  1. നിയമനം

കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മനേജരായ കെ സി സഹദേവനെ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കും.

4. സാധൂകരിച്ചു

വ്യവസായ വകുപ്പിന് കീഴിലുള്ള 35 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ്/ എക്സ് ഗ്രേഷ്യ / പെര്‍ഫോര്‍മെന്‍സ് ലിങ്ക്ഡ് ഇന്‍സന്‍റീവ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.

]]>
പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രി https://malayalees.ch/17-custodial-deaths-in-kerala-during-pinarayi-govt/ Thu, 14 Sep 2023 05:11:06 +0000 https://malayalees.ch/?p=87730 പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തത്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുള്ളത്. 2016 മുതല്‍ 2023 ആഗസ്റ്റ് വരെ 17 പേരാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. താനൂരില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരിച്ച താമിര്‍ ജിഫ്രിയാണ് അവസാനത്തെയാള്‍

ഒന്നാം പിണറായി സര്‍ക്കാരിന്‍രെ കാലത്ത് 10 പേര്‍ പൊലീസ് കസ്റ്റഡിയിലും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും മരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലായി 6 പേരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 40 പൊലീസുകാര്‍ നിയമനടപടി നേരിട്ടു. ഇതില്‍ 22 പേരെ സസ്പെന്റ് ചെയ്തെങ്കിലും 13 തിരിച്ചെടുത്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

]]>
തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍ https://malayalees.ch/pending-projects-will-finish-says-saji-cheriyan/ Wed, 04 Jan 2023 13:40:51 +0000 https://malayalees.ch/?p=73928 വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുന്‍പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു.

നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ പദ്ധതികള്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
ഗവര്‍ണര്‍ തന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷത്തെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജിവെച്ച് 182 ദിവസത്തിനുശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. സഗൗരവമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സ്പീക്കര്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ സാക്ഷികളായി. ഇന്നലെ ഉച്ചവരെ ഇടഞ്ഞു നിന്നിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതല ഏറ്റെടുത്തു.ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം കരിദിനമായി ആചരിച്ചു. പ്രതിപക്ഷം ഏതൊരു വിഷയത്തേയും നെഗറ്റീവായി കാണുന്നുവെന്ന് സജി ചെറിയാന്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇന്നലെ ഉച്ചയോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിനു മുന്‍പു വരെ അസാധാരണ സാഹചര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി നിയമോപദേശങ്ങള്‍ ലഭിച്ചതോടെയാണ് ഗവര്‍ണര്‍ നിലപാട് തിരുത്തിയത്.

]]>
‘സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം’; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ https://malayalees.ch/governor-arif-mohammad-khan-againts-kerala-government/ Sat, 11 Dec 2021 08:10:55 +0000 https://malayalees.ch/?p=53860 സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

‘സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. തനിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയറിയിച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചൂണ്ടിക്കാട്ടി. കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളിലാണ് ഗവര്‍ണറുടെ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.

കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

]]>
21 അംഗ മന്ത്രിസഭ 20 ന് വൈകീട്ട് അധികാരമേല്‍ക്കും https://malayalees.ch/tent-construction-is-in-progress-for-swearing-in-of-the-second-pinarayi-vijayan-government/ Tue, 18 May 2021 05:36:32 +0000 https://malayalees.ch/?p=44258 രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ വൈകീട്ട് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെരായ വിമര്‍ശങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 21 അംഗ മന്ത്രിസഭയാണ് 20 ന് വൈകിട്ട് 3.30 സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് അധികാരമേല്‍ക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആഘോഷതിമിര്‍പ്പില്‍ നടക്കേണ്ട ചടങ്ങ് കോവിഡ് ആയത് കൊണ്ട് പരിമിതപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ തവണ 40000 പേര്‍ പങ്കെടുത്ത ചടങ്ങ്. 50000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം. 500 പേരെ പങ്കെടുപ്പിക്കുന്നു. ആഘോഷം പാടില്ലെന്ന് വിചാരിക്കുന്നവരാണ് വിമര്‍ശിക്കുന്നത്. ജനങ്ങളുടെ മനസിലാണ് സത്യപ്രതിഞ്ജ നടക്കുന്നത്. വിവിധ മേഖലകളില്‍ പ്രധാനപ്പെട്ടയാള്‍ക്കാര്‍ ചടങ്ങില്‍ ഭാഗമാകും.ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയുമാണ് ക്ഷണിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്‍റെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പേര്‍ ഒരു ഹാളില്‍ തിങ്ങിക്കൂടി സത്യപ്രതിജ്ഞ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്റ്റേഡിയം തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

]]>
പൗരത്വനിയമ വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി https://malayalees.ch/kunhalikutty-said-that-the-pinarayi-government-has-double-standards-on-the-issue-of-citizenship-law/ Sat, 20 Feb 2021 04:25:50 +0000 https://malayalees.ch/?p=40445 കേരളത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘സമരക്കാർക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്’. കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സർക്കാരിന്‍റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇന്ത്യക്കകത്തും പുറത്തും വലിയ ചലനങ്ങൾ സൃഷ്ടിച്ച വിഷയമാണ് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം. ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി സമരപോരാട്ടം നടത്തി ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു. കോൺഗ്രസ്സ് അടക്കമുള്ള മതേതര പ്രസ്ഥാനങ്ങളും മതേതര സർക്കാരുകളുമെല്ലാം ഈ പുതിയ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനനുസൃതമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.

കേരളത്തിൽ യു.ഡി.എഫ് അതിശക്തമായിത്തന്നെ ഈ നിയമത്തിനെതിരെ പോരാട്ടം നടത്തി. ഈ വിഷയത്തിൽ ഒന്നിച്ചുള്ള പോരാട്ടമാണ് ഗുണകരമാവുക എന്നുകണ്ട് സർക്കാരുമായി ചേർന്ന് സമരം ചെയ്യാൻപോലും യു ഡി എഫ് തയ്യാറായി. എന്നാൽ എല്ലാവിഷയങ്ങളിലും എന്നപോലെ ഈ വിഷയത്തിലും സർക്കാരിന്‍റെ പ്രതിച്ഛായയായിരുന്നു അവർ ലക്ഷ്യം വെച്ചത്.

സമരക്കാർക്കെതിരെ കേസ്സെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്. കേസ്സുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

തമിഴ് നാട്ടിൽ ആയിരത്തി അഞ്ഞൂറിലേറെ കേസുകൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സർക്കാർ വെറും വാചക കസർത്തുമായി മുന്നോട്ട് പോകുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത്രയും ദിവസമായിട്ടും കേസുകൾ പിൻവലിക്കാത്ത സർക്കാരിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു”.

]]>
പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് https://malayalees.ch/pinarayi-governments-last-budget-today/ Fri, 15 Jan 2021 05:21:22 +0000 https://malayalees.ch/?p=38613 പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികളും അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ നൽകുന്നതുമാകും ബജറ്റ്. നികുതികൾ വർധിപ്പിക്കാത്തതും വൻകിട പദ്ധതികൾ പൂർത്തീകരിക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക്. തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം.

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്.

ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ. സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണൻസ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണ് സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും ഇന്ന് ഐസക് നിയമസഭയിൽ തുറക്കുക.

കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമ മേഖലയെ രക്ഷിക്കാൻ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്‍റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷൻ ഡെസ്റ്റിനേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉന്നത വിദ്യഭ്യാസ മോഖലയിൽ പ്രഖ്യാപിച്ചേക്കും. കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ്, കെ-സ്വിഫ്റ്റ് പദ്ധതികൾ നടപ്പാക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

വിഴിഞ്ഞം, കോവളം-ബേക്കൽ, ഉൾനാടൻ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഐസക്കിന്‍റെ കണക്കൂകൂട്ടലുകളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>
കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി https://malayalees.ch/pinarayi-govt-at-defends/ Thu, 29 Oct 2020 12:43:32 +0000 https://malayalees.ch/?p=34122 സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന് ടെലിഫോണ്‍ കോള്‍ ചെന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ ആരോപണം. എന്നാല്‍ കസ്റ്റംസിലെ അനീഷ് രാജന്‍ ഇത് തെറ്റെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പിന്നാലെ അനീഷ് രാജനെ സ്ഥലം മാറ്റിയതും വിവാദമായി. പിന്നീട് തന്റെ ഓഫീസിന് എതിരായ ആരോപണത്തെ ‌ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇത് തന്നെയായിരുന്നു,

എന്നാല്‍ തങ്ങളുടെ ചോദ്യംചെയ്യലില്‍ കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് താന്‍ വിളിച്ചതായി ശിവശങ്കരന്‍ സമ്മതിച്ചുവെന്നാണ് കസ്റ്റഡി റിപോര്‍ട്ടിലും അറസ്റ്റ് മെമ്മോയിലും ഇ.ഡി പറയുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കുഴയ്ക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കി. പുതിയ സാഹചര്യത്തില്‍ എല്ലാം അസംബന്ധമെന്ന ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാനേ മുന്നണിക്കും സര്‍ക്കാരിനും കഴിയുന്നൂള്ളൂ.

]]>
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം https://malayalees.ch/covid-negative-certificate-and-udf-claim/ Thu, 25 Jun 2020 04:31:39 +0000 https://malayalees.ch/?p=27577 പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം.

രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുന്നത് കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് തന്നെയാണ് സ്വീകരിച്ചത്. പരിശോധന ഒരുക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതോടെയാണ് ട്രൂനാറ്റ് പരിശോധന സംസ്ഥാനം തന്നെ നടത്തി പ്രവാസികളെ തിരികെ എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ പരിശോധനക്ക് അനുമതി നല്‍കാതിരുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കുരുക്കിലായി. ഇതിനിടെ പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രതിഷേധവും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതോടെയാണ് തിരികെ വരുന്നവര്‍ വിമാനത്തില്‍ പിപിഇ കിറ്റ് ധരിക്കണമെന്ന തീരുമാനമെടുത്ത് സര്‍ക്കാര്‍ തലയൂരിയത്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന വാദമുയര്‍ത്തി പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുത്ത ശേഷം അതില്‍ നിന്ന് പിന്നോട്ട് പോയതില്‍ ഇടത് മുന്നണിയിലെ ചില ഘടകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. പിപിഇ കിറ്റ് മതിയെങ്കില്‍ നേരത്തെ ഈ തീരുമാനം എടുത്താല്‍ മതിയായിരുന്നല്ലോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

ഇളവ് ഇങ്ങനെ

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കില്ല. സൌദിയിൽ നിന്ന് വരുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവക്ക് പുറമേ പിപിഇ കിറ്റും നിർബന്ധമായും ധരിച്ചിരിക്കണം. കുവൈത്തിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം.

ഖത്തറിൽ നിന്നുളളവർ ഇഹ്തറാഹ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉളളവരാകണം. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എന്‍95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിച്ചിരിക്കണം. യുഎഇയിൽ പരിശോധനാസൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത എല്ലാവരും എത്തിച്ചേരുന്ന വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് ഫലം എന്തായാലും 14 ദിവസം നിർബന്ധിത ക്വറൻറൈനിൽ പോവണം.

]]>