Pinarayi Cabinet – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 May 2021 04:29:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pinarayi Cabinet – malayalees.ch https://malayalees.ch 32 32 നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ബജറ്റ് ജൂണ്‍ 4ന് https://malayalees.ch/first-session-of-15th-kerala-assembly-from-today/ Mon, 24 May 2021 04:29:12 +0000 https://malayalees.ch/?p=44492 പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂൺ 4നാണ് പുതിയ സംസ്ഥാന ബജറ്റ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കർ പിടിഎ റഹിമിന് മുന്നിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെന്‍റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.

എംഎൽഎ ഹോസ്റ്റലിൽ ചിലർ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ മാസ്ക്കറ്റ് ഹോട്ടൽ, ചൈത്രം, സൗത്ത് പാർക്ക്, നിള ഹോസ്റ്റൽ എന്നിവിടങ്ങളിൽ എംഎൽഎമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.

]]>
പേഴ്‍സണല്‍ സ്റ്റാഫുകളെ ഇന്ന് തീരുമാനിക്കും: പരമാവധി പ്രായം 51 എന്ന് തീരുമാനം https://malayalees.ch/pinarayi-government-considers-new-faces-in-personal-staffs-to-ministers-as-well/ Fri, 21 May 2021 06:05:46 +0000 https://malayalees.ch/?p=44458 മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളെ തീരുമാനിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതിയംഗവും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി.ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും.

മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള മിക്കവരെയും നിലനിര്‍ത്താനാണ് സാധ്യത. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളായതിനാല്‍ സ്റ്റാഫിന്‍റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞതവണ മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ എണ്ണം പരമാവധി 25ല്‍ ഒതുക്കി നിര്‍ത്തണം എന്ന് സിപിഎം തീരുമാനിച്ചിരുന്നു. ഇതില്‍ മാറ്റമുണ്ടാകുമോയെന്നും ഇന്നറിയാം. കെ.കെ.ശൈലജയ്ക്ക് മന്ത്രിപദവി നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തിയേക്കാം.

]]>
ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു: മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കവുമായി സര്‍ക്കാര്‍ https://malayalees.ch/cm-takes-up-minority-welfare-govt-with-decisive-political-move-in-division-of-cabinet-department/ Fri, 21 May 2021 05:11:58 +0000 https://malayalees.ch/?p=44439 മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി സര്‍ക്കാര്‍. പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു. പ്രവാസികാര്യവും മുഖ്യമന്ത്രിക്കാണ്. വി.അബ്ദുറഹ്മാന് വഖഫിനൊപ്പം സ്പോര്‍ട്സ് വകുപ്പ് കൂടി നല്‍കി, ഒപ്പം റെയിൽവേയും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം കഴിഞ്ഞതവണ കെ ടി ജലീല്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ്. ആ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെയാണ് മന്ത്രിസഭയുടെ അവസാനകാലത്ത് കെ ടി ജലീലിന് രാജി വെക്കേണ്ടി വന്നതും. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. വകുപ്പിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തെ ഈ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമം വി അബ്ദുറഹ്‍മാന് ആണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പുതിയ വിജ്ഞാപന പ്രകാരം മുഖ്യമന്ത്രിക്ക് പൊതുഭരണത്തിനും പ്രവാസികാര്യത്തിനും ന്യൂനപക്ഷക്ഷേമത്തിനും ഒപ്പം തന്നെ പ്ലാനിംഗ്, എക്കണോമിക്ക് അഫയേഴ്സ്, സോഷ്യല്‍ ടെക്‍നോളജി, പരിസ്ഥിതി, ഇലക്ഷന്‍, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഉണ്ടാകും. റവന്യൂവിനൊപ്പം ഭവന നിർമാണവും കെ.രാജന് നല്‍കിയിട്ടുണ്ട്. ജി ആര്‍ അനില്‍ ആണ് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി. ലീഗല്‍ മെട്രോളജി കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. നേരത്തെ ചിഞ്ചുറാണിക്കായിരുന്നു ഈ വകുപ്പ് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ ആരോഗ്യമന്ത്രി കെ കെ ശൈലജ കൈകാര്യം ചെയ്ത സാമൂഹ്യനീതി വകുപ്പ് ഇത്തവണ ആര്‍. ബിന്ദുവിനാണ് നല്‍കിയിട്ടുള്ളത്. വനിതാ ശിശു ക്ഷേമം വീണാ ജോർജിനാണ്.

]]>
പിണറായി നയിക്കും; സിപിഎം മന്ത്രിമാരും പുതുമുഖങ്ങള്‍ https://malayalees.ch/cpm-ministers-list/ Tue, 18 May 2021 09:03:00 +0000 https://malayalees.ch/?p=44278 രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രി. എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍,കെ. എന്‍ ബാലഗോപാല്‍, പി. രാജീവ്, .എന്‍ വാസവൻ, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ആർ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാര്‍. എം ബി രാജേഷ് സ്പീക്കറാകും. കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിലില്ല. പകരം പാര്‍ട്ടി വിപ്പായി ശൈലജയെ തെരഞ്ഞെടുത്തു. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു.

നേരത്തെ പിണറായി വിജയനും കെ കെ ശൈലജയും മാത്രമാണ് പുതിയ മന്ത്രിസഭയിലെ പഴയമുഖങ്ങള്‍ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതിയോഗങ്ങളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

]]>
രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 പേര്‍: സിപിഎം 12, സിപിഐ 4 https://malayalees.ch/10-fresh-ministers-from-cpim-in-pinarayi-cabinet/ Mon, 17 May 2021 07:35:50 +0000 https://malayalees.ch/?p=44226 രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 പേരുണ്ടാകും. ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും സിപിഐയ്ക്ക് 4ഉ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ്- ഓരോ മന്ത്രിമാര്‍. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം കൂടി ലഭിക്കും.

ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടര വര്‍ഷക്കാലം മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം സിപിഎം പരിഗണിക്കുന്നത് പുതുമുഖങ്ങളെ രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഒഴികെ ബാക്കിയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കും. രണ്ടാമൂഴം കെ കെ ശൈലയ്ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ. അന്തിമ തീരുമാനം നാളെയുണ്ടാകും. കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവര്‍ മന്ത്രിമാരാകും. എം ബി രാജേഷിനെയും മന്ത്രിസ്ഥാനത്ത് പരിഗണിക്കുന്നുണ്ട്. പി എ മുഹമ്മദ് റിയാസും പരിഗണനയിലുണ്ട്. കോഴിക്കോട് നിന്ന് റിയാസ് അല്ലെങ്കില്‍ കാനത്തിൽ ജമീല മന്ത്രിയാകും. കോട്ടയത്ത് നിന്ന് വി എൻ വാസവനും ആലപ്പുഴയിൽ നിന്ന് സജി ചെറിയാനോ പി പി ചിത്തരഞ്ജനോ മന്ത്രിയാകും. മലപ്പുറത്ത് നിന്ന് പി നന്ദകുമാറോ വി അബ്ദുറഹ്മാനോ മന്ത്രിയാകും. അഹമ്മദ് ദേവർ കോവിലും ആന്‍റണി രാജുവും ആദ്യ രണ്ടര വര്‍ഷം

ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവും ആദ്യ രണ്ടര വര്‍ഷക്കാലം മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

]]>