Pinaray vijayan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:16:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pinaray vijayan – malayalees.ch https://malayalees.ch 32 32 കർഷക മരണങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ. സുരേന്ദ്രൻ https://malayalees.ch/pinarayi-vijayan-is-responsible-for-farmer-deaths-k-surendran/ Mon, 27 Nov 2023 11:16:42 +0000 https://malayalees.ch/?p=91856 തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും കർഷക മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം വിതരണം ചെയ്യുന്നില്ലെന്ന ​ഗുരുതര ആക്ഷേപമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപ് ആണ് ഇത്. നവകേരള നുണ സദസ്സ് ആണ് സിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ഇന്ന് ജീവനൊടുക്കിയിരുന്നു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഈ മാസം 18ന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.

ജീവനൊടുക്കിയ കർഷകന് കേരള ബാങ്കിൽ നിന്ന് ലഭിച്ച മേൽനടപടി നോട്ടീസിന്റെ പകർപ്പ് 24ന് ലഭിച്ചു. ജപ്തി നടപടി ഒഴിവാക്കാൻ 28നകം തുക തിരിച്ചടയ്ക്കാനായിരുന്നു നോട്ടീസ്. ബാധ്യത തുക 2,02040 രൂപയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. കിസാൻ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

]]>
കേസ് മാറ്റിവച്ചത് 34 തവണ; എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/supreme-court-hearing-in-snc-lavalin-case-today/ Tue, 10 Oct 2023 04:47:53 +0000 https://malayalees.ch/?p=89166 എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.(supreme court hearing in snc lavalin case today

2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

]]>
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 17%ത്തിന്റെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി https://malayalees.ch/covid-cases-kerala-is-in-under-control-says-cm/ Thu, 21 Oct 2021 04:25:32 +0000 https://malayalees.ch/?p=51324 സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്ന് രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. രോഗം വരുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണംവലിയ തോതില്‍ കുറഞ്ഞു. ആശുപത്രിവാസത്തിന്റെ തിരക്കും ഗുരുതരമായ രോഗാവസ്ഥയും കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കിലും വലിയ മാറ്റം വന്നു. ആദ്യഡോസ് വാക്‌സിനേഷന്‍ രണ്ട് കോടി 51 ലക്ഷം പിന്നിട്ടു. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.08ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കി. 46.5ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ആകെ 3,75,45497 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യഡോസ് എടുക്കാനുള്ളവര്‍ കാലതാമസം വരുത്തരുതെന്നും വാക്‌സിനേഷന്‍ ഇടവേള കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

‘കൊവിഷീല്‍ഡ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന് സൗകര്യം ചെയ്തുകൊടുക്കും. സെപ്തംബറില്‍ നടത്തിയ സീറോ പ്രിവെലന്‍സ് സര്‍വേ പ്രകാരം 92 ശതമാനം പേര്‍ക്ക് കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷിയുണ്ടായെന്ന് വ്യക്തമായിട്ടുണ്ട്.

അതിനുശേഷമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ കണക്കില്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധശേഷിയുണ്ടായി. കുട്ടികള്‍ക്കിടയില്‍ 40% പേരില്‍ ആന്റിബോഡി കണ്ടെത്തുകയും വീടുകളിലെ രോഗവ്യാപനം തടയുന്നത് ഗണ്യമായി വിജയിക്കുകയും ചെയ്തു’. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

]]>
‘രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ല, പ്രതിപക്ഷത്തിന്‍റെത് സമരാഭാസം’; പിണറായി വിജയന്‍ https://malayalees.ch/pinaray-vijayan-aganist-the-oppositon-protest/ Wed, 16 Sep 2020 05:19:44 +0000 https://malayalees.ch/?p=31861 സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍

സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്നും, പരസ്യമായി എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കണക്കുകള്‍ വിശദികരിക്കുന്ന വാര്‍ത്തസമേളനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിച്ചത്. സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്ലാ പരിധിയും ലംഘിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുന്നു. തലസ്ഥാനത്തടക്കം പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നു. പ്രതിപക്ഷ സമരത്തിന്‍റെ പേരില്‍ സമാരാഭാസമാണ് നടത്തുനതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്ങനെയെങ്കിലും പടരട്ടേയെന്ന മനോഭാവം. അത് അനുവദിക്കാന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

]]>