pinarai vijayan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Oct 2023 04:54:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pinarai vijayan – malayalees.ch https://malayalees.ch 32 32 ‘മുഖ്യമന്ത്രി രാജിവയ്ക്കണം’; യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന് തുടക്കം https://malayalees.ch/udfs-second-secretariat-blockade-begins/ Wed, 18 Oct 2023 04:54:12 +0000 https://malayalees.ch/?p=89616 സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.(UDF’s second secretariat blockade begins)

സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം മടുത്തെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 9 30ന് സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം എന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സമരം. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ സമരം അണിനിരക്കും.

]]>
മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും; യുഎഇ സന്ദർശിക്കും https://malayalees.ch/kerala-cm-pinarayi-vijayan-visit-uae/ Tue, 11 Oct 2022 07:59:13 +0000 https://malayalees.ch/?p=69400 യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.
യുഎഇ സന്ദർശിക്കുമെന്നാണ് വിവരം. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ. നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്.

യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.

അതേസമയം യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപ ധൂർ‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

]]>
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി വേണം; സരിതയുടെ ഹർജി കോടതി തള്ളി, പിന്നാലെ രൂക്ഷ വിമർശനവും https://malayalees.ch/swapna-sureshs-secret-statement-needed-sarithas-plea-was-rejected-by-the-court/ Sat, 18 Jun 2022 09:35:22 +0000 https://malayalees.ch/?p=63571 മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യം നിരസിച്ചത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽനാകൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് കോടതി. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.

ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് നേരത്തേ രം​ഗത്തെത്തിയിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. രഹസ്യമൊഴി നൽകിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമർശിച്ചത്. അന്വേഷണം പുരോ​ഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാട് കോടതി ആവർത്തിച്ചു.

മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രം​ഗത്തെത്തിയിരുന്നു. സ്വപ്നയെ മുഖ്യമന്ത്രി കണ്ടത് കോൺസുൽ ജനറലിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. 2020 ഓക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രധാന ഭാ​ഗങ്ങളാണ് പുറത്തുവിട്ടത്.

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവർ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയിൽ വിശദീകരിക്കുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ എന്താണ് അപാകത. പല പരിപാടികൾക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവർ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോൺസുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്ആരോപിച്ചിരുന്നു. അതിന് മുഖ്യമന്ത്രി അന്ന് പറഞ്ഞ കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.

]]>
കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം https://malayalees.ch/cm-calls-inl-leaders-for-a-meeting/ Mon, 05 Jul 2021 07:42:32 +0000 https://malayalees.ch/?p=46365 ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്.

പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും.

നേതൃതവുമായി ഇടഞ്ഞ് പാർട്ടി വിടാനിരിക്കുയാണ് ഐഎൻഎല്ലിലെ പിടിഎ റഹിം വിഭാഗം. അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്. അടുത്തയാഴ്ച കൊടുവള്ളിയിൽ ആ വിഭാഗം യോഗം വിളിച്ചിട്ടുണ്ട്.

]]>
എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ https://malayalees.ch/p-jayarajan-says-party-is-the-captain/ Sat, 03 Apr 2021 12:23:56 +0000 https://malayalees.ch/?p=42434 മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു.

ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.

നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

]]>
‘അന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിക്ക് ലഭിച്ചിരുന്നത് 7500 രൂപ, ഇപ്പോഴത്തെ പ്രസ് സെക്രട്ടറിക്ക് ലഭിക്കുന്നത് ഒരു ലക്ഷത്തിനും മുകളില്‍’ https://malayalees.ch/ormer-press-secretary-on-sallary-scale/ Wed, 10 Feb 2021 04:12:30 +0000 https://malayalees.ch/?p=39948 കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും പി.ടി ചാക്കോ വിമര്‍ശിച്ചു

നിയമന വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കേ ഇടതു സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി മുന്‍ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി.ടി ചാക്കോയാണ് പണ്ട് താൻ വാങ്ങിയിരുന്ന ശമ്പളവും ഇപ്പോഴത്തെ പ്രസ് സെക്രട്ടറിമാരുടെ ശമ്പളവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

2004ഇല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്നപ്പോള്‍ 7538 രൂപ മാത്രമാണ് തനിക്ക് ശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴുള്ള പ്രസ് സെക്രട്ടറിമാരുടെ ശമ്പള സ്കെയില്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നുന്നും പിടി ചാക്കോ വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായ ശമ്പളമായിരിക്കും ലഭിക്കുക. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്‍.ഡിയില്‍ നിന്ന് ഡെപ്യുട്ടേഷന്‍ ലഭിച്ച് എത്തിയ പി.ടി ചാക്കോക്ക് ലഭിച്ചത് 7538 രൂപ ആണ്. പക്ഷേ ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡ്വൈസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ വരെയാണ്. പേസ്ബുക്ക് കുറിപ്പിലൂടെ പിടി ചാക്കോ വ്യക്തമാക്കി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എകെ ആന്‍റണിയുടെ കാലത്ത് പി.ആര്‍.ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ സ്‌കെയിലാണ് ലഭിച്ചത്.

എന്നാല്‍ ദേശാഭിമാനിയില്‍നിന്നും വന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ.ബാലകൃഷ്ണന്‍, കെ.വി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതിനും മുകളിലുള്ള സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സ്‌കെയിലാണ് ലഭിക്കുന്നതെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.

പി.ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി/ പ്രസ് അഡൈ്വസര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനുമൊക്കെയാണല്ലോ ഇപ്പോഴത്തെ സംസാരവിഷയം.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായിരിക്കും ശമ്പളം. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പിആര്‍ഡിയില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയ എനിക്ക് കിട്ടിയിരുന്നത് 7538 രൂപ.

ദേശാഭിമാനിയില്‍ നിന്ന് സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡൈ്വസര്‍മാരുടെ ശമ്പള സ്‌കെയില്‍ 93000- 1,20,000 രൂപ.

എകെ ആന്റണിയുടെ കാലത്ത് പിആര്‍ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്‌കെയിലാണ് കിട്ടിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയില്‍ നിന്നും സിപിഎം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് ആളെ കണ്ടെത്തുന്നത്.

ദേശാഭിമാനിയില്‍നിന്നും വന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ ബാലകൃഷ്ണന്‍, കെവി സുധാകരന്‍ എന്നിവര്‍ക്ക് അഡീഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതുക്കും മേലെയുള്ള സ്‌പെഷല്‍ സെക്രട്ടറിയുടെ സ്‌കെയില്‍ ലഭിച്ചു. ഇതാദ്യമായി 2 പ്രസ് സെക്രട്ടറിമാരും അവര്‍ക്ക് പരിവാരങ്ങളും ഉണ്ടായി.

25 പേഴ്‌സണല്‍ സ്റ്റാഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നവര്‍ അത് 30 ആക്കി. പിന്നീട് 37 ആക്കി. അധികം വന്ന പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെക്കൂടി പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവര്‍ക്ക് ശിഷ്ടകാലം സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടും എന്നതാണ് ഗുണം. തിരിച്ചുചെന്നാല്‍ പാര്‍ട്ടി പത്രത്തില്‍ തുടരാം.

ദേശാഭിമാനിയില്‍ നിന്ന് പ്രസ് സെക്രട്ടറിയാകണം എന്നു ഗുണപാഠം!!

]]>
സൗജന്യകിറ്റ് വിതരണം തുണച്ചു, തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍ https://malayalees.ch/the-cpm-state-secretariat-said-that-there-is-a-possibility-of-further-administration-in-the-state/ Sat, 19 Dec 2020 04:10:37 +0000 https://malayalees.ch/?p=37187 തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്ജ്വലജയത്തോടെ സംസ്ഥാനത്ത് തുടര്‍ ഭരണസാധ്യതയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്. വിജയത്തിന്‍റെ പ്രധാനഘടകമായ സൗജന്യകിറ്റ് വിതരണം അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഈ മാസം 22 മുതല്‍ സംസ്ഥാന പര്യടനം നടത്തും.

കേന്ദ്ര ഏജന്‍സികളുടെ അതിര് വിട്ട ഇടപെടലും അതിനെ ഉയര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ നീക്കങ്ങളുമെല്ലാം ജനങ്ങള്‍ തിരസ്കരിച്ചതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് വിലയിരുത്തി. 100 നോട് അടുപ്പിച്ച് നിയമസഭ സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതോടെ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ജനക്ഷേമപദ്ധതികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഗുണം ചെയ്തത്.ക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി എത്തിച്ചതും കോവിഡ് കാലം മുതല്‍ കിറ്റ് വിതരണം നടത്തിയതും ജനങ്ങളില്‍ സ്വാധീനമുണ്ടാക്കി. കിറ്റ് വിതരണം തുടര്‍ന്ന് കൊണ്ട് പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തുടര്‍ ഭരണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പര്യടനം നടത്തി സാമൂഹ്യസാംസ്കാരിക നേതാക്കന്‍മാരേയും മതമേലധ്യക്ഷന്‍മാരേയും കാണും. 22ന് കൊല്ലത്ത് തുടങ്ങുന്ന പര്യടനം 30 ന് അവസാനിക്കും.ആദ്യ ദിനം രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് പര്യടനം.30 ന് എറണാകുളത്തും ആലപ്പുഴയിലുമായി പര്യടനം അവസാനിക്കും.നഗര മേഖലകളിൽ ബിജെപി കടന്നു കയറ്റം ഗൗരവതരമെന്ന് സി പി എം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജനുവരി 2,3 തീയതികളില്‍ സംസ്ഥാനകമ്മിറ്റി ചേരും.

വരും ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷന്‍ മേയര്‍മാരുടെ കാര്യം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്ത് സംസ്ഥാനനേതൃത്വത്തെ അറിയിക്കണം. 28 ന് മുന്‍പ് സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കും. ജോസ് കെ മാണിയുടെ വരവ് ക്രൈസ്തവ സമൂഹത്തിനിടയിലെ വോട്ട് കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

]]>
കോവിഡ് വാക്സിന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി https://malayalees.ch/the-election-commission-has-sought-an-explanation-from-the-chief-minister-on-the-covid-vaccine-issue/ Tue, 15 Dec 2020 04:16:05 +0000 https://malayalees.ch/?p=36945 കോവിഡ് വാക്സിന്‍ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മുഖ്യമന്ത്രി ചട്ടം ലംഘിച്ചുവെന്ന പരാതി കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘനമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കാട്ടി കെ.സി ജോസഫ് എം.എല്‍.‌എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഉണ്ടാക‌ുമെന്ന് ആരോഗ്യമന്ത്രി തുടര്‍ച്ചയായി പറയുന്നു. അതിന് പിന്നാലെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് ചികിത്സയുടെ ഭാഗമായ കാര്യങ്ങളാണെന്നും ചട്ടലംഘനമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

]]>
സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു https://malayalees.ch/the-state-today-confirmed-8764-covid/ Tue, 13 Oct 2020 12:57:31 +0000 https://malayalees.ch/?p=33247 സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7727 പേര്‍ ഇന്ന് കോവിഡ് രോഗമുക്തി നേടി. 21 പേരാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തി. കേവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

]]>
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് എം. കെ മുനീർ. https://malayalees.ch/m-k-muneer-on-pinarayi-vijayan/ Thu, 08 Oct 2020 04:46:17 +0000 https://malayalees.ch/?p=32957 മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് ഉപ പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് മറികടക്കാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരുമെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ഡി കുറ്റപത്രത്തിലെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് മുനീറിൻ്റെ പ്രതികരണം

കുറിപ്പിൻ്റെ പൂർണ രൂപം താഴെ….

സത്യാനന്തര കാലത്ത്‌ സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. അതാണ് അദ്ദേഹം നിയമോപദേശം തേടിയത്.

പ്രൊട്ടോകോൾ ഓഫീസിലെ തീപിടുത്തം ഇത്തിരി കടന്ന കയ്യായിപ്പോയി. ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ. ഫോറൻസിക്കുകാരും ഇനി കേന്ദ്ര ഏജൻസി വല്ലതുമാകുമോ ?

പാരിസ്ഥിതിക അനുമതിയില്ലാതെ തുരങ്കം നിർമ്മിക്കുന്നതും തീപിടിക്കാത്ത സാനിറ്റൈസർ നിർമ്മിച്ചതും ഒക്കെ ഭരണനേട്ടങ്ങൾ ആണ്. പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം നടന്നപ്പോൾ കാട്ടിയ വെപ്രാളം എന്തിനായിരുന്നു? മാധ്യമങ്ങളെ തടയുന്നു. ചീഫ് സെക്രട്ടറി സെക്രട്ടറിയേറ്റിലെ ഡിജിപി ആകുന്നു. പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും പുറത്തുനിർത്തി ഗേറ്റ് പൂട്ടുന്നു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നപേരിൽ മാധ്യമങ്ങൾക്കെതിരെ നടപടി നീക്കം ഉണ്ടാകുന്നു. പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ മാനനഷ്ടം.

മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം.
എല്ലാം ശരിയാകും ചിലർ വരുമ്പോൾ.

എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് . മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട്? സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും തെളിയുകയാണ് .

അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണം ആണ്!!

ഈ രോഗലക്ഷണങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും !!!

]]>