pig – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Nov 2022 12:43:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pig – malayalees.ch https://malayalees.ch 32 32 ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; 69 പന്നികളെ കൊന്നു https://malayalees.ch/african-swine-fever-69-pigs-culled-in-idukki/ Tue, 22 Nov 2022 12:43:10 +0000 https://malayalees.ch/?p=71699 ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു.
ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃ​ഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകർക്ക് നി‍ർദേശം നൽകി.

]]>
ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ നൂറോളം പന്നികളെ ഇന്ന് കൊല്ലും https://malayalees.ch/killing-pigs-african-swine-fever-wayanad/ Wed, 27 Jul 2022 05:15:14 +0000 https://malayalees.ch/?p=65454 വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക.

നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപിഡ് റെസ്‌പോണ്‍സ് ടീമാണ് പന്നികളെ കൊന്നൊടുക്കുന്നത്.

അതേസമയം രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നുമാണ് ഫാം ഉടമകളുടെ പരാതി.
രോഗ പ്രഭവ കേന്ദ്രത്തിന് പത്ത് കിലോ മീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയാക്കിയത് പന്നികള്‍ക്ക് തീറ്റ ലഭിക്കുന്നതിന് ഉള്‍പ്പടെ തിരിച്ചടിയാകുമെന്നാണ് കര്‍ഷകരുടെ പരാതി. അനാവശ്യ ഭീതി പരത്തുന്നത് പന്നി കര്‍ഷകരെ കടക്കെണിയിലാക്കുമെന്നുമാണ് ഫാം ഉടമകളുടെ വാദം.

]]>
വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി; രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും https://malayalees.ch/african-swine-flu-reported-in-wayanad/ Sat, 23 Jul 2022 05:02:02 +0000 https://malayalees.ch/?p=65276 വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാക്കി. രോഗ വാഹകരാകാന്നുളള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല.

മാനന്തവാടി നഗരസഭയിലെ വാർഡ് 33 ലും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15ലുമുള്ള പന്നി ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരു ഫാമിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചതിൽ വൈറസ് ബാധ കണ്ടെത്തി. പ്രതിരോധ നടപടികൾക്ക് മൃഗ സംരക്ഷണ വകുപ്പ് തുടക്കമിട്ടു. രോഗ പ്രഭവ കേന്ദ്രത്തിൻറെ ഒരു
കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്നൊടുക്കും. രോഗബാധ കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മുന്നൂറോളം പന്നികൾ നിലവിലുണ്ട്.

ഡോക്ടർമാർ അടങ്ങിയ പ്രത്യേക സംഘം പന്നികളെ കൊന്നൊടുക്കും.അ തുടർന്ന് ജനവാസമില്ലാത്തയിടങ്ങളിൽ ആഴത്തിൽ കുഴിയെടുത്ത് മൂടുകയോ കത്തിക്കുകയോ ചെയ്യും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നികളെ കൊണ്ടുപോകാനും പന്നിമാംസം വിതരണം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും കർശന വിലക്കുണ്ട്. മനുഷ്യരിലേക്ക് രോഗം പകരില്ലെങ്കിലും വൈറസിൻറെ വാഹകരാകാൻ സാധ്യതയുള്ളതിനാൽ പുറത്ത് നിന്നുള്ളവരെ ഫാമിലേക്ക് പ്രവേശിപ്പിക്കില്ല.

]]>