PHYSICS – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 12:16:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PHYSICS – malayalees.ch https://malayalees.ch 32 32 ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ 3 പേർക്ക് https://malayalees.ch/three-scientists-share-nobel-prize-in-physics-for-work-in-quantum-mechanics/ Tue, 04 Oct 2022 12:16:04 +0000 https://malayalees.ch/?p=69004 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം 3 പേർക്ക്. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്ക്കാരം. ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

അലൈൻ ആസ്പെക്റ്റ് ഫ്രാൻസിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞനാണ്. ജോൺ എ ക്ലോസർ അമേരിക്കയിൽ നിന്നും, ആന്റൺ സീലിംഗർ ഓസ്ട്രിയയിൽ നിന്നുള്ള ശാസ്ത്രജ്ഞനുമാണ്. ക്വാണ്ടം ഇൻഫർമേഷൻ സയൻസിൽ നൽകിയ സംഭാവനകൾക്കാണ് പുരസ്ക്കാരം. പ്രകൃതിയുടെ സങ്കീർണ്ണമായ ശക്തികളെ വിശദീകരിക്കാനും പ്രവചിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ധാരണ വിപുലീകരിക്കാനും സഹായിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് (സ്യൂകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി) കഴിഞ്ഞ വർഷം പുരസ്ക്കാരം നൽകിയിരുന്നു.

തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രരംഗത്ത് ഈ ബഹുമതി ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഈ അവാർഡിന് അർഹനാക്കിയത്.

]]>
ഭൗതികശാസ്ത്ര നൊബേല്‍; പുരസ്ക്കാരം മൂന്ന് പേർക്ക് https://malayalees.ch/manabe-hasselmann-and-parisi-win-2021-nobel-prize-in-physics/ Tue, 05 Oct 2021 13:16:44 +0000 https://malayalees.ch/?p=50516 ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം മൂന്ന് പേര്‍ക്ക്. സ്യൂകുറോ മനാബെ, ക്ലൗസ് ​ഹാസ്സിൽമാൻ, ജിയോര്‍ജിയോ പരീസി എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതാപനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്. നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി സ്യുകൂറോ മനാബെ, ക്ലൗസ് ​ഹാസ്സിൽമാൻ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പാരിസിക്കാണ് ലഭിക്കുക.

ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബെ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു.എസ്.എ.യിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം. ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍ 1931 ല്‍ ജനിച്ച ക്ലൗസ് ​ഹാസ്സിൽമാൻ, ജര്‍മനിയിലെ ഗോട്ടിങാം സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി.നേടി. നിലവില്‍ ഹാംബര്‍ഗ്ഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്. ഇറ്റലിയിലെ റോമില്‍ 1948 ല്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്‌.ഡി.എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്.

]]>