phone tapping – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Apr 2022 12:05:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png phone tapping – malayalees.ch https://malayalees.ch 32 32 നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് നേരത്തേതന്നെ കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് https://malayalees.ch/phone-conversation-proves-dileep-saw-the-scenes-of-attacking-the-actress/ Sat, 09 Apr 2022 12:05:46 +0000 https://malayalees.ch/?p=59834 നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്.

അന്വേഷണ സംഘത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടതാണല്ലോ എന്ന് അഭിഭാഷകൻ ദിലീപിനോടും സുരാജിനോടും സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകണമെന്ന് ദിലീപ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നിരസിച്ചിരുന്നു. പ്രധാന സാക്ഷിയായ ഹൈദരാലിയുടെ കൂറുമാറ്റത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ ഫോൺ സംഭാഷണം.

ദിലീപും അഭിഭാഷകരും ചേര്‍ന്നാണ് തനിക്ക് കമാന്‍ഡുകള്‍ നല്‍കിയതെന്നും പേഴ്‌സണല്‍ ഫോട്ടോകളും ചാറ്റും ഡിലീറ്റ് ചെയ്തത് അവരുടെ ആവശ്യപ്രകാരമാണെന്നും ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി സായ് ശങ്കര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. രഹസ്യ വിചാരണയുടെ കോപ്പിയാണ് നശിപ്പിച്ചതില്‍ ഏറെയും. അതെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും. ഫോണില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലായിരുന്നു. ഉണ്ടായിരുന്നത് കോടതി രേഖകള്‍. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും. അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നെന്നും സായ് വെളിപ്പെടുത്തിയിരുന്നു.

സായ് ശങ്കറിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

]]>
പെഗസിസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും https://malayalees.ch/pegasus-phone-tapping-2/ Tue, 27 Jul 2021 04:01:23 +0000 https://malayalees.ch/?p=47282 പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടേതുൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്തു വരാനുള്ളത് എന്നാണ് റിപ്പോർട്ട്.

റോ, കരസേന, ബിഎസ്എഫ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായുള്ള റിപ്പോർട്ട് പെഗസിസ് പ്രോജക്ട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ടുജി സ്‌പെക്ട്രം കേസും, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് എതിരായ എയർസെൽ മാക്‌സിസ് കേസും അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പി.എ വി. കെ ജെയിൻ തുടങ്ങിയ പേരുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

പെഗസിസ് ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് ‘ദി വയർ’ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

]]>
ഫോൺ ചോർത്തൽ ഞെട്ടിക്കുന്നത്; വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി https://malayalees.ch/n-k-premachandran-on-phone-tappingke/ Mon, 19 Jul 2021 04:18:04 +0000 https://malayalees.ch/?p=46939 ഉന്നതതരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പി. ഗുരുതമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ അടിത്തറയായി കാണുന്നവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഇത് പൗരാവകാശ ലംഘനമാണെന്നും എൻ. കെ പ്രേമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കും. മറുപടി പറയേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. കേന്ദ്രസർക്കാർ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അവർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു.

ഇന്ന് ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തു. വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കാൻ തീരുമാനമെടുത്തു. ഇന്ധന വില വർധന, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പുറമേയാണ് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ഫോൺ ചോർത്തൽ ഉന്നയിക്കുക. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും എൻ. കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

]]>