phone number – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jul 2020 09:47:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png phone number – malayalees.ch https://malayalees.ch 32 32 സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുത്; പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്കയുടെ കത്ത് https://malayalees.ch/fefka-letter-to-production-controllers/ Fri, 03 Jul 2020 09:47:26 +0000 https://malayalees.ch/?p=27970 ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്‍റെ വീട്ടിൽ എത്തിയ നിർമാതാവിനെയാണ് പൊലീസ് ചോദ്യം ചെയ്യുക. വിവാഹത്തട്ടിപ്പുമായി നിര്‍മാതാവിന്‍റെ സന്ദര്‍ശനത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. അതേസമയം സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് നല്‍കി. ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം ബ്ലാക് മെയില്‍ കേസുമായി ബന്ധപ്പെട്ട് ഷംന കാസിമിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റും പരിശോധിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിക്കും. അടുത്ത ആഴ്ച പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പമാണ് ഈ ആവശ്യവും പരിഗണിക്കുക. അന്വോഷണത്തിന്‍റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

]]>