PHILIPPINES – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 11:40:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PHILIPPINES – malayalees.ch https://malayalees.ch 32 32 വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം https://malayalees.ch/philippines-shock-new-zealand-for-first-womens-world-cup-win/ Tue, 25 Jul 2023 11:40:11 +0000 https://malayalees.ch/?p=85012 ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.

ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം മിനിറ്റിലെ ഹെഡറാണ് കളി നിർണയിച്ചത്. ഫിലിപ്പീൻസിന്റെ ചരിത്ര മാച്ച് വിന്നർ ഗോളായിരുന്നു അത്. കിവി ഫുട്ബോൾ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ടായിരുന്നു സറീന ബോൾഡന്റെ ഗോൾ പിറന്നത്.

ന്യൂസിലൻഡ് പ്രതിരോധത്തിൽ ഉണ്ടായ താളം തെറ്റൽ സറീന മുതലെടുക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ന്യൂസിലൻഡ് വർധിത വീര്യത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഹാഫ് ടൈമിന് മുമ്പ് ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാഴാക്കിയിരുന്നു. രണ്ടാം പകുതിയിൽ ഫിലിപ്പീൻസിനെതിരെ ന്യൂസിലൻഡ് സർവ്വ ശക്തിയുമെടുത്തെങ്കിലും ഫലമുണ്ടായില്ല.

68-ാം മത്സരത്തിൽ ഹന്ന വിൽക്കിൻസന്റെ ക്രോസിൽ നിന്ന് ജാക്വി ഹാൻഡ് സമനില ഗോൾ കണ്ടെത്തി. ന്യൂസിലൻഡ് ആഘോഷം തുടങ്ങുന്നതിന് മുമ്പ് വിൽക്കിൻസൺ ഓഫ്സൈഡാണെന്ന് റഫറി വിധിച്ചു. ഇതോടെ സമനില ഗോൾ നിഷേധിക്കപ്പെട്ടു. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി. ഞായറാഴ്ച ന്യൂസിലൻഡ് സ്വിറ്റ്‌സർലൻഡിനെയും ഫിലിപ്പീൻസ് നോർവെയെയും നേരിടും.

]]>
ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് 7 പേര്‍ മരിച്ചു; കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി https://malayalees.ch/%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%a8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be/ Thu, 26 May 2022 11:51:39 +0000 https://malayalees.ch/?p=62460 ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപിടിച്ചു. ഏഴ് പേർ തീപിടുത്തത്തിൽ മരിച്ചു. തീപിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. എംവി മെര്‍ക്രാഫ്റ്റ് 2 എന്ന കപ്പലിനാണ് തീപിടിച്ചത്. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

https://e7910e29dee81590a71f64bcdf8f1140.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഏഴ് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 120 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരില്‍ 23 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഫിലിപ്പീന്‍സ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. അപകടത്തിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചിത്രങ്ങളും കോസ്റ്റ് ഗാര്‍ഡ് ഷെയര്‍ ചെയ്തു.

പോളില്ലോ ദ്വീപില്‍ നിന്നാണ് യാത്രാക്കപ്പല്‍ യാത്ര തിരിച്ചത്. പ്രാദേശികസമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആറരയോടെയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തീ കെടുത്താന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരമെടുത്തു. കപ്പലില്‍ 157 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

]]>
ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്: 375 മരണം; 56 പേരെ കാണാനില്ല https://malayalees.ch/375-dead-typhoon-philippines/ Tue, 21 Dec 2021 04:19:07 +0000 https://malayalees.ch/?p=54360 ഫിലിപ്പീൻസിലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ 375 പേർ മരണപ്പെട്ടു. 56 പേരെ കാണാനില്ല. 500 പേർക്ക് പരുക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിബന്ധം തടസപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമായി. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിൽ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷം രാജ്യത്ത് വീശിയടിച്ച 15 ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തമായിരുന്നു ഇത്.

വൈദ്യുതി ബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ടതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും ഇനിയും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മരണം ഇനിയും വർധിക്കാമെന്നാണ് കണക്കുകൂട്ടൽ. മരങ്ങളും മതിലുകളും മറ്റും വീണാണ് പലരും മരണപ്പെട്ടത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മരണത്തിനു കാരണമായി.

]]>
ഫിലിപ്പീൻസിൽ കൊടുങ്കാറ്റും മണ്ണിടിച്ചിലും; 9 മരണം https://malayalees.ch/philippines-storm-9-dead-11-missing-in-philippines-after-tropical-storm-landslides/ Tue, 12 Oct 2021 08:47:19 +0000 https://malayalees.ch/?p=50870 ഫിലിപ്പീൻസിൽ കനത്ത മഴയ. കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും 9 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ ദ്വീപിലാണ് കൊമ്പാസു കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. ദ്വീപിൽ ഏഴ് പേരെ കാണാതായി.

പർവതപ്രദേശമായ ബെൻ‌ഗുവെറ്റിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീരപ്രദേശമായ കഗയാനിൽ ഒരാൾ മുങ്ങി മരിച്ചതായിയും ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ശക്തിപ്പെടുത്തി, പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമത്തെ പൂർണമായും മുക്കി.

പതിനൊന്ന് മുനിസിപ്പാലിറ്റികൾ വെള്ളത്തിനടിയിലായെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതായി കഗയൻ പ്രവിശ്യാ ഇൻഫർമേഷൻ ഓഫീസർ റോഗെലിയോ സെൻഡിംഗ് പറഞ്ഞു. എട്ട് ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

]]>