pg doctors – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Dec 2021 08:28:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pg doctors – malayalees.ch https://malayalees.ch 32 32 പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ല; അവകാശവാദം തള്ളി സർക്കാർ https://malayalees.ch/kerala-govt-on-pg-doctors-strike/ Fri, 17 Dec 2021 08:28:46 +0000 https://malayalees.ch/?p=54200 പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിവേദനം നൽകാനാണ് സംഘടനാ പ്രതിനിധികൾ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് നിർദേശിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ 16 ദിവസം നീണ്ടുനിന്ന പി ജി ഡോക്ടർമാരുടെ സമരം ഇന്ന് പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിച്ചത്. എന്നാൽ സമരം അവസാനിപ്പിക്കാൻ ഒരുറുപ്പം നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അതിനിടെ, സെക്രട്ടേറിയറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടർമാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ

പ്രകാരമാണ് കേസ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിൽ ചർച്ചക്കെത്തിയപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു.

]]>
പിജി ഡോക്ടേഴ്‌സ് സമരം 15-ാം ദിവസത്തിലേക്ക്; ആരോഗ്യ മന്ത്രിയുമായി ഇന്ന് ചർച്ചയ്ക്ക് സാധ്യത https://malayalees.ch/pg-doctors-strike-enters-15th-day/ Wed, 15 Dec 2021 04:19:06 +0000 https://malayalees.ch/?p=54041 വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്‌സിന്റെ ചർച്ചയ്ക്ക് സാധ്യത. ( pg doctors strike enters 15th day )

മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്ടേഴ്‌സ്. അനൗദ്യോഗിക രഹസ്യ ചർച്ചയ്ക്ക് സമ്മർദം ചെലുത്തുന്നതായി പി ജി ഡോക്ടേഴ്‌സിന്റെ ആരോപണം.വേണ്ടത് ഔദ്യോഗിക ചർച്ചയെന്നും ആവശ്യം. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിച്ച് സർക്കാർ വാക്ക് പാലിച്ചുവെന്ന് ആരോഗ്യ മന്ത്രി.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്ന മന്ത്രിയുടെ അഭ്യർത്ഥന പിജി ഡോക്ടേഴ്‌സ് തള്ളി.

സർക്കാർ നടത്തിയ നിയമനങ്ങൾ പര്യാപ്തമല്ലെന്നാണ് പി ജി ഡോക്ടേഴ്‌സിന്റെ വാദം.ഇതടക്കം ഉന്നയിച്ച വിഷയങ്ങളിൽ മുഴുവൻ രേഖാമൂലമുള്ള പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ചർച്ചയ്ക്കുള്ള തിയതി അറിയിക്കാമെന്നും മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുമെന്നും ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്നും ഇടപെട്ട് സമരം പൊളിക്കരുതെന്നും കെഎംപിജിഎ

അതേസമയം ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.

]]>
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ https://malayalees.ch/pg-doctors-protest-continue/ Sat, 11 Dec 2021 04:14:50 +0000 https://malayalees.ch/?p=53846 സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്തമാക്കി. കൊവിഡ് ചികിത്സ മുടക്കില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഓഎ നടത്തുന്ന നിൽപ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. 

ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നടത്തുന്ന സമരം പിൻവലിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ വേ​ഗത്തിൽ കൈക്കൊള്ളണമെന്ന് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. ഇനിയൊരു ചർച്ചയില്ലെന്ന് സർക്കാരും നിലപാട് എടുക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

]]>