pettimudi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Aug 2021 04:15:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pettimudi – malayalees.ch https://malayalees.ch 32 32 പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് പരാതി https://malayalees.ch/one-year-of-pettimudi-disaster/ Fri, 06 Aug 2021 04:15:00 +0000 https://malayalees.ch/?p=47741 നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.

കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്.മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി.എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നുമില്ല.

സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.

]]>
പെട്ടിമുടി ദുരന്തം; ധനസഹായം നാളെ വിതരണം ചെയ്യും https://malayalees.ch/munnar-tragedy-funding-will-be-distributed-tomorrow/ Mon, 04 Jan 2021 04:19:21 +0000 https://malayalees.ch/?p=37973 പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും.

പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്.

ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ദുരന്തം സംഭവിച്ച് നാല് മാസം പിന്നിട്ടിട്ടും നൽകാത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാളെ മൂന്നാറില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി ധനസഹായം വിതരണം ചെയ്യും.

അനന്തരാവകാശികളെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിരുന്നു, എന്നാല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോരായ്മകള്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വീണ്ടും വിവര ശേഖരണം നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന വീടുകളുടെ പണി ഈ മാസം തന്നെ പൂര്‍ത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറുമെന്നും തഹസിൽദാർ അറിയിച്ചു.

]]>
പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന്‍ വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട് https://malayalees.ch/munnar-tragedy-it-is-too-late-for-the-outside-world-to-know-about-the-tragedy-says-the-revenue-team/ Wed, 09 Sep 2020 04:48:14 +0000 https://malayalees.ch/?p=31554 അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു

പെട്ടിമുടി ദുരന്തം വേഗത്തില്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകിയതെന്നാണ് കമ്പനിയുടെ വാദം.

കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെയാണ്. രക്ഷാപ്രവര്‍‍ത്തനം ആരംഭിക്കാന്‍ പിന്നെയും വൈകി. മണ്ണിനടിയില്‍ കുടുങ്ങിയ പലരും പുലര്‍ച്ചയോടെയാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ കുറച്ച് പേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു എന്നാണ് സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപകടം നടന്നയുടന്‍ തന്നെ തോട്ടം തൊഴിലാളികള്‍ കെ.ഡി.എച്ച് കമ്പനിയുടെ ഫീല്‍ഡ് ഓഫീസറെ വിവരമറിയിച്ചിരുന്നു. കമ്പനിയുടെ രാജമലയിലെ മാനേജേഴ്‌സ് ബംഗ്ലാവില്‍ നിന്ന് പുറം ലോകവുമായി ബന്ധപ്പെടാന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയിൽ പുറത്തേക്കുള്ള വഴികളിലെല്ലാം മണ്ണിടിഞ്ഞു കിടന്നതും വൈദ്യുതി- വാർത്ത വിനിമയ ബന്ധങ്ങളെല്ലാം തടസ്സപ്പെട്ടതുമാണ് ദുരന്ത വിവരം പുറംലോകത്തെ വേഗത്തില്‍ അറിയിക്കുന്നതിന് തടസമായതെന്ന് കെ.ഡി.എച്ച്.പി കമ്പനി അധികൃതർ പറഞ്ഞു. ഒരുപാലം മാത്രമാണ് പുറത്തേക്കുള്ള വഴി. ഇത് ഗതാഗതയോഗ്യമായിരുന്നില്ല. പുറത്തേക്ക് വരുന്നതിന് ഫീൽഡ് ഓഫീസർ അടക്കം ശ്രമം നടത്തിയെങ്കിലും നടന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

]]>