petrol – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 08:36:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png petrol – malayalees.ch https://malayalees.ch 32 32 നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ് https://malayalees.ch/legal-metrology-department-about-round-figure-petrol-filling/ Wed, 05 Oct 2022 08:36:41 +0000 https://malayalees.ch/?p=69069 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ?

റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സീൽ ചെയ്താണ് നോസിലിന്റെ കാലിബറേഷൻ നടത്തിയിട്ടുള്ളതെന്ന് ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു.

അഞ്ചുലിറ്റർ വീതമാണ് നോസിലുകൾ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കൻഡിൽ അഞ്ചുലിറ്റർ പെട്രോളോ ഡീസലോ വിതരണം ചെയ്യാൻ കഴിയുമെന്ന നിലയിലാണ് കാലിബറേഷൻ. ഇപ്രകാരം ഒരു മിനിറ്റിൽ പത്തുലിറ്റർ ഇന്ധനം വിതരണം ചെയ്യാൻ സാധിക്കും. അതിനാൽ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിക്കുന്നു.

ഡിജിറ്റൽ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറിൽ അല്ലാതെ പെട്രോൾ അടിക്കാൻ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റർ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കിൽ 30 സെക്കൻഡിന്റെ അഞ്ചിൽ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. റൗണ്ട് ഫിഗറിൽ ഇന്ധനം നിറയ്ക്കുമ്പോൾ കൃത്രിമം നടത്താൻ ഒരു സാധ്യതയുമില്ല. 110,125 എന്നിങ്ങനെ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാൽ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

തെറ്റായ അളവിലാണ് നോസിൽ ക്രമീകരിച്ചിരിക്കുന്നതെങ്കിൽ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. നോസിലിൽ കൃത്രിമം കാണിച്ചാൽ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും. ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോൾ വിതരണം നടക്കുന്നത്. സെയിൽസ് ഓഫീസർ, ടെറിട്ടറി മാനേജർ അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസിൽ ക്രമീകരിച്ച് പെട്രോൾ വിതരണം നടക്കുന്നതെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

]]>
സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും https://malayalees.ch/bpcl-and-hpcl-lorries-on-indefinite-strike/ Mon, 21 Mar 2022 04:21:15 +0000 https://malayalees.ch/?p=58835 സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം.

രണ്ട് കമ്പനികളിലായി 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.

]]>
ഇന്ധന വില വീണ്ടും കൂട്ടി https://malayalees.ch/petrol-diesel-rate-increased-state/ Sat, 23 Oct 2021 04:25:30 +0000 https://malayalees.ch/?p=51414 സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി.

ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.

]]>
ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/fuel-price-hike-6/ Fri, 22 Oct 2021 04:09:11 +0000 https://malayalees.ch/?p=51361 രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു.
അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.

]]>
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് https://malayalees.ch/petrol-rate-increase-today/ Sat, 02 Oct 2021 03:59:57 +0000 https://malayalees.ch/?p=50362 രാജ്യത്ത് വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപ. ഡീസലിന് 95.53 രൂപയുമാണ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയും കൂടി.

തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരുവാന്‍ കാരണമായത് രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

]]>
ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/atest-news-on-oil-price-hike-141823/ Tue, 01 Jun 2021 05:51:14 +0000 https://malayalees.ch/?p=44927 രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.

]]>
ഇന്ധന വില വീണ്ടും കൂട്ടി https://malayalees.ch/petrol-price-in-kerala/ Sat, 27 Feb 2021 04:11:14 +0000 https://malayalees.ch/?p=40796 ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു.

]]>
പെട്രോളിന് 69, ഡീസലിന് 58; ഊടുവഴികളിലൂടെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ ഒഴുകുന്നു https://malayalees.ch/petrol-price-hike-impact-cheap-fuel-smuggled-in-from-nepal/ Fri, 19 Feb 2021 04:02:57 +0000 https://malayalees.ch/?p=40387 കാഠ്മണ്ഡു: ഇന്ത്യയിൽ പെട്രോൾ വില കുത്തനെ കൂടിയതോടെ അതിർത്തി ഗ്രാമങ്ങളിലേക്ക് നേപ്പാളിൽ നിന്നുള്ള എണ്ണക്കടത്ത് വ്യാപകം. അയൽരാജ്യവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ജനങ്ങൾ എണ്ണ വാങ്ങാനായി കൂട്ടത്തോടെ നേപ്പാളിലെത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കടത്തുന്ന മാഫിയയും വികസിച്ചു വന്നിട്ടുണ്ട്. ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം സ്വന്തം ഗ്രാമങ്ങളിലെത്തിക്കുന്നത്. അതിർത്തി ഗ്രാമങ്ങൾ വഴി അയൽ രാജ്യത്തേക്ക് പ്രവേശിക്കാൻ വലിയ നിയന്ത്രണങ്ങളില്ല.https://googleads.g.doubleclick.net/pagead/ads?client=ca-pub-3633938140577492&output=html&h=280&adk=910834384&adf=646027098&pi=t.aa~a.3865988356~i.1~rp.4&w=711&fwrn=4&fwrnh=100&lmt=1613654447&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2021%2F02%2F19%2Fpetrol-price-hike-impact-cheap-fuel-smuggled-in-from-nepal&flash=0&fwr=0&pra=3&rh=178&rw=710&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMCIsIng4NiIsIiIsIjg4LjAuNDMyNC4xODIiLFtdXQ..&dt=1613653885122&bpp=8&bdt=1218&idt=9&shv=r20210211&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D9d40c12e0038f940%3AT%3D1613707114%3AS%3DALNI_Mbjn_K-47IKnyLFC2KEQvVSu4-R-A&prev_fmts=0x0&nras=2&correlator=1486628189200&frm=20&pv=1&ga_vid=638949216.1613636874&ga_sid=1613653884&ga_hid=1609199188&ga_fc=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=228&ady=1867&biw=1499&bih=730&scr_x=0&scr_y=0&eid=42530672%2C21068769%2C21068893%2C21069110&oid=3&pvsid=2698944189817089&pem=87&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1517%2C730&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&ifi=7&uci=a!7&btvi=1&fsb=1&xpc=h3AdbyRh3E&p=https%3A//www.mediaonetv.in&dtd=M

ബിഹാറിലെ അറാറിയ, കിഷൻഗഞ്ച് എന്നിവിടങ്ങളിലെ ചെറുറോഡുകൾ വഴി പെട്രോൾ കള്ളക്കടത്ത് പതിവുകാഴ്ചയാണെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

നേപ്പാളിൽ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാൾ രൂപ) ഇത് 69.50 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യൻ കറൻസിയിൽ 58.88 രൂപയാണ്. 94.20 നേപ്പാൾ രൂപയാണ് അവിടെ ഡീസലിന്. ബിഹാറിൽ പെട്രോളിന്റെ വില 93.50 രൂപയും ഡീസലിന് 85.70 രൂപയുമാണ്.

നേപ്പാളിലേക്ക് പെട്രോൾ വിതരണം ചെയ്യുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് എന്നതാണ് ഏറെ കൗതുകകരം. ഗൾഫ് രാജ്യത്ത് നിന്ന് കോർപറേഷൻ ഇറക്കുമതി ചെയ്യുന്ന പെട്രോളാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം നേപ്പാളിന് നൽകുന്നത്. ഇന്ത്യയിലെ പോലെ സങ്കീർണമായ നികുതി സമ്പ്രദായം ഇല്ലാത്തതാണ് അവിടെ എണ്ണയ്ക്ക് വില കുറയാനുള്ള കാരണം.

കള്ളക്കടത്ത് തങ്ങളുടെ വിൽപ്പനയെ വൻതോതിൽ ബാധിച്ചതായി ജോഗ്ബനി ടൗണിലെ പെട്രോൾ പമ്പ് ഉടമ സുധീർ കുമാർ പറയുന്നു. പമ്പ് ഉടമകളുടെ പരാതിയെ തുടർന്ന് അതിർത്തിയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

]]>
ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു https://malayalees.ch/kerala-petrol-diesel-price-hike-news/ Fri, 19 Feb 2021 03:55:12 +0000 https://malayalees.ch/?p=40378 സംസ്ഥാനത്ത് ഇന്നും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 90.02 രൂപയാണ്. ഡീസലിന് 84.64 രൂപയും. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

]]>
ഇന്ധനവില വീണ്ടും കൂടി; 8 മാസത്തിനിടെ കൂടിയത് 16 രൂപ https://malayalees.ch/oil-price-hike-februvary-9/ Tue, 09 Feb 2021 04:43:31 +0000 https://malayalees.ch/?p=39903 ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 89.18 രൂപയും ഡീസൽ വില 83.33 രൂപയുമായി. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് കൂടിയത്.

]]>