petrol price – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Feb 2023 10:49:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png petrol price – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ഇന്ധന വില കൂടും https://malayalees.ch/kerala-budget-2023-fuel-prices-will-increase/ Fri, 03 Feb 2023 10:49:24 +0000 https://malayalees.ch/?p=75614 സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.

ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.

500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.

പഴവർഗങ്ങളും മറ്റ് കാർഷി ഉത്പ്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. പൊലറ്റ് പ്രൊജക്ട് എന്ന നിലയിൽ തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവച്ചു.

]]>
രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസർക്കാർ നിർദേശം https://malayalees.ch/petrol-price-will-decrease-in-india/ Wed, 02 Nov 2022 04:11:32 +0000 https://malayalees.ch/?p=70576 രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സർക്കാർ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിൽ എങ്കിലും വില കുറവ് പ്രാബല്യത്തിൽ വന്നേക്കും. ഇന്ധന വില കുറയുന്നത് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ.

അതേസമയം യുഎഇയില്‍‍ നവംബര്‍ മാസത്തില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് പെട്രോള്‍ വിലയില്‍ പത്ത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച യുഎഇ പെട്രോളിയം കോര്‍പ്പറേഷനാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ലിറ്ററിന് മുപ്പത് ഫില്‍സാണ് നവംമ്പറിലെ പെട്രോള്‍ വിലവര്‍ധനവ്.യുഎഇയില്‍ സൂപ്പര്‍പെട്രോള്‍98ന് വില ലിറ്ററിന് 3.32 ദിര്‍ഹമായാണ് വർധിച്ചത്. കഴിഞ്ഞമാസം സൂപ്പര്‍ പെട്രാള്‍ വില ലിറ്ററിന് 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ പെട്രോള്‍95ന് 3.20 ദിര്‍ഹമായാണ് വില വര്‍ധിച്ചത്.

]]>
ഇന്ധന വിലവര്‍ധന; ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് https://malayalees.ch/opposition-to-raise-the-increase-in-fuel-and-cooking-gas-price-in-parliament/ Wed, 23 Mar 2022 07:55:03 +0000 https://malayalees.ch/?p=58949 പാചക വാതക-ഇന്ധന വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ ഇരു സഭയിലും കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി. അതേസമയം വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു.

ഗാർഹിക പാചക വാതകം, പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ 10.15ന് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രകടനം നടത്തും. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച പാർലമെന്റ് പ്രക്ഷുബ്‌ധമായി. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി.

പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതേസമയം ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനവ് ഉണ്ടായി. ഡീസൽ വിലയിൽ 84 പൈസയും കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം.

]]>
‘വീണ്ടും കൂട്ടി’; രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന https://malayalees.ch/petrol-hike-in-kerala-and-india/ Wed, 23 Mar 2022 04:42:23 +0000 https://malayalees.ch/?p=58939 രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക.

അതു കൊണ്ട് വരും ദിവസങ്ങളിലും വില വർധന പ്രതീക്ഷിക്കാം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വർധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

അതിനിടെ ഇന്ന് സംസ്ഥാനത്ത് പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.

]]>
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക് https://malayalees.ch/private-bus-strike-5/ Wed, 23 Mar 2022 04:18:57 +0000 https://malayalees.ch/?p=58925 ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാല്‍ എന്ന് മുതല്‍ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.

സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

]]>
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു https://malayalees.ch/petrol-price-increase-again/ Tue, 02 Nov 2021 04:11:59 +0000 https://malayalees.ch/?p=51866 രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 48 പൈസയാണ് വർധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. ( petrol price increase again )

തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഇന്നലെ ഒരു ലീറ്റർ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോളിന് 112 രൂപ കടന്നിരുന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയിൽ പെട്രോൾ 109 രൂപ 88പൈസയും, ഡീസൽ 103 രൂപ 79 പൈസയുമാണ് ഇന്നലത്തെ വില.

]]>
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു https://malayalees.ch/kochi-petrol-price-crossed-100/ Thu, 08 Jul 2021 04:06:48 +0000 https://malayalees.ch/?p=46521 രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി.

ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്.

ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു.

]]>
“പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..” https://malayalees.ch/rahul-gandhi-calls-for-a-discussion-on-fuel-price-to-modi/ Fri, 09 Apr 2021 04:38:02 +0000 https://malayalees.ch/?p=42689 പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചർച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

പരീക്ഷ എഴുതുന്നതിനേക്കാള്‍ പ്രയാസമാണ് ഇന്ന് വാഹനത്തില്‍ എണ്ണയടിക്കുന്നത്. കേന്ദ്ര സർക്കാർ അമിതമായി ചുമത്തിയ നികുതി, എണ്ണവിലയില്‍ വലിയ കുതിപ്പാണ് സൃഷ്ടിച്ചത്. പരീക്ഷ ചർച്ച മാത്രമല്ല, ചെലവുകളെ പറ്റിയും ചർച്ച ചെയ്യു (കർച്ചേ പെ ഭി ഹോ ചർച്ച) എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്തെ ഇന്ധന വിലയിലെ 60 ശതമാനവും നികുതിയും ഡ്യൂട്ടിയും ഉള്‍പ്പെടുന്നതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനിടെ ഇന്ധന വില നൂറ് കടന്നിരുന്നു. ​ഇന്ധന വില വർധന തന്നെയും നിസ്സാഹായയാക്കുന്നു എന്നായിരുന്നു നേരത്തെ ധനമന്ത്രി നിർമല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും മുന്‍കെെയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

]]>
തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി https://malayalees.ch/fuel-price-hike-8/ Sat, 20 Feb 2021 04:21:48 +0000 https://malayalees.ch/?p=40440 ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്.

കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 87 രൂപ 22 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. ഇന്ധനവില കൂടുന്നത് അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത.

]]>
പെട്രോൾ വില സെഞ്ച്വറി തികച്ചു; പുലിവാലു പിടിച്ച് പമ്പുകൾ https://malayalees.ch/petrol-prices-cross-rs-100-per-litre-in-this-city-fuel-stations-close/ Wed, 17 Feb 2021 04:09:26 +0000 https://malayalees.ch/?p=40291 ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി നൂറു രൂപ തൊട്ടിരിക്കുകയാണ് പെട്രോൾ വില. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നത്. വില സെഞ്ച്വറി കടന്നതോടെ പുലിവാലു പിടിച്ചത് പെട്രോൾ പമ്പുടമകളാണ്. കാരണം മിക്ക പമ്പുകളിലെയും മെഷിനുകളിൽ മൂന്നക്കം കാണിക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇതു മൂലം ഭോപ്പാലിലെ ഒട്ടേറെ പമ്പുകൾ അടച്ചിടേണ്ടി വന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പമ്പുകളിലെ പഴയ മെഷിനുകളാണ് ചതിച്ചത്. പുതിയ മെഷിനുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം മാത്രമേ ഇനി ഇവിടങ്ങളിൽ ഇന്ധനവിതരണം നടത്താനാകൂ. പ്രതിഷേധങ്ങൾ വകവയ്ക്കാതെ തുടർച്ചയായ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് എന്നാണ് സർക്കാറും എണ്ണക്കമ്പനികളും പറയുന്നത്. ഒക്ടോബർ മുതൽ അമ്പത് ശതമാനത്തിലേറെ വില വർധനയാണ് ക്രൂഡ് ഓയിലിൽ ഉണ്ടായത് എന്ന് കമ്പനികൾ പറയുന്നു. നിലവിൽ 63.3 ഡോളറാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില.

]]>