Petrol price hike – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Apr 2023 09:42:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Petrol price hike – malayalees.ch https://malayalees.ch 32 32 പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/petrol-diesel-price-hike-fom-today/ Sat, 01 Apr 2023 03:57:56 +0000 https://malayalees.ch/?p=78954 സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി.

പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. ആനുപാതികമായി റജിസ്‌ട്രേഷന്‍ ചെലവും ഉയര്‍ന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയുമാണ് വര്‍ധന. വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ് .ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വില്‍പ്പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാന്പ് ഡ്യൂട്ടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞു.

]]>
പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്താന്‍; 20 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധനവ് https://malayalees.ch/pakistan-increases-fuel-price/ Fri, 17 Jun 2022 04:22:01 +0000 https://malayalees.ch/?p=63487 പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്.

രാജ്യത്ത് പെട്രോള്‍ വില 24.03 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാണ് പുതിയ വിലയെത്തിയത്. ജൂണ്‍ 16 മുതല്‍ പെട്രോള്‍ ലിറ്ററിന് 233.89 രൂപയും ഡീസല്‍ 263.31 രൂപയും മണ്ണെണ്ണ 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 207.47 രൂപയുമായിരിക്കും നിരക്ക്.

പെട്രോള്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനിലെ മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ധനകാര്യ മന്ത്രി മിഫ്താ ഇസ്മായില്‍ മുന്‍സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വഷളാക്കിയെന്ന് കുറ്റപ്പെടുത്തി. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സബ്‌സിഡി നല്‍കി പെട്രോള്‍ വില ബോധപൂര്‍വം കുറച്ചെന്നും അതിന്റെ ബാധ്യത ഈ സര്‍ക്കാര്‍ വഹിക്കേണ്ടി വരുന്നെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.

]]>
ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/ Mon, 23 May 2022 10:11:34 +0000 https://malayalees.ch/?p=62264 ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്,
കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രതികരിച്ചിരുന്നു. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു.

പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറയ്ക്കാൻ തയ്യാറാകണം. ജന​ദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

]]>
ഇന്ധന വില ഇന്നും കൂട്ടി https://malayalees.ch/petrol-price-hike-2-2/ Thu, 28 Oct 2021 04:09:16 +0000 https://malayalees.ch/?p=51664 രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.60 രൂപയും ,ഡീസൽ 102.43 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.46രൂപ, ഡീസലിന് 103.23രൂപ,കോഴിക്കോട് പെട്രോളിന് 109.10 രൂപ,ഡീസൽ 102.56 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.49 രൂപയും പെട്രോളിന് 6.77 രൂപയുമാണ്.

]]>
ഇന്ധന വിലയിൽ ഇന്നും വർധന https://malayalees.ch/petrol-price-hike-india-kerala/ Fri, 15 Oct 2021 04:06:47 +0000 https://malayalees.ch/?p=51005 ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി.

കൊച്ചിയിൽ ഡീസൽ ലിറ്ററിന് 99 .11 രൂപയും പെട്രോൾ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില.

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിക്കുന്നത്.

]]>
ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും https://malayalees.ch/muttil-tree-felling-case-the-accused-were-remanded/ Thu, 29 Jul 2021 08:46:53 +0000 https://malayalees.ch/?p=47432 ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്.പി.ആര്‍) ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ മാസം ഒമ്പതുമാസത്തെ താഴ്ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തിച്ചിരുന്നു.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് തല്‍ക്കാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 12 ദിവസമായി മാറ്റമില്ലാതെ തുടരുകയാണഅ. ഇതിനു മുന്‍പ് നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവില്‍.

]]>
വ്യാപക പ്രതിഷേധം; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു https://malayalees.ch/no-change-in-petrol-hike/ Tue, 27 Jul 2021 04:06:23 +0000 https://malayalees.ch/?p=47286 രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില. ഉൽപാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.

]]>
5,000 പേര്‍ക്ക് പെട്രോള്‍ നികുതി തിരികെ നല്‍കും; വ്യത്യസ്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് https://malayalees.ch/youth-congress-organizing-tax-pay-back-protest-on-fuel-price-hike/ Thu, 10 Jun 2021 03:49:41 +0000 https://malayalees.ch/?p=45372 ഇന്ധന വിലവർധനയ്‌ക്കെതിരേ വ്യത്യസ്തമായ സമരരീതിയുമായി യൂത്ത് കോൺഗ്രസ്. ഇന്ധനവില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കൊള്ളയാണ് നടത്തുന്നതെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ സമരം. സമരത്തിന്റെ ഭാഗമായി കേരളത്തിലെ 1,000 പമ്പുകളിലായി 5,000 പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര-സംസ്ഥാന നികുതി യൂത്ത് കോൺഗ്രസ് തിരികെ നൽകും. ‘ടാക്‌സ് പേബാക്ക് സമരം’ എന്ന് പേരിട്ടിരിക്കുന്ന സമരം നാളെ വൈകുന്നേരം നാലുമണിക്കാണ് നടക്കുക. ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥ് ആരോപിച്ചു.

സെഞ്ചുറി അടിക്കുന്ന ഇന്ധനവിലയും ലാഭം കൊയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളും. ഇന്ത്യയിൽ ഏകദേശം 84% ഇന്ധനം മറ്റ് രാജ്യങ്ങളിൽ നിന്നു import ചെയ്യുനതാണ്. അതിനാല്ഇ‍ന്ത്യയിലെ ആഭ്യന്തര ഇന്ധനവില തീരുമാനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും പിന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയുമാണ്. കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും ഉയർന്ന നികുതിയാണ് ഈടാക്കുന്നത്. കേന്ദ്രം പിരിക്കുന്നത് Central Excise Duty അല്ലെങ്കിൽ എക്സൈസ് തീരുവയാണ്. സംസ്‌ഥാനങ്ങൾ പിരിക്കുന്നത് VAT യും. UPA ഭരണത്തിന്റെ സമയത്ത് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയായിരുന്നു. 2013ൽ ഒരു ബാരലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു, .ഇപ്പോൾ ബാരലിന്റെ വില 72 ഡോളർ ആണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ബാരൽ വില 38 ഡോളർ വരെയെത്തിയിരുന്നു.

സംസ്‌ഥാനങ്ങൾ ഇന്ധനവിലയിൽ നികുതി ലഭിക്കുന്ന ഒരു മാർഗം VAT ആണ്, നേരത്തെ സൂചിപ്പിച്ചല്ലോ . ഇതിൽ ഏറ്റവും കൂടുതൽ VAT ഈടക്കുന്ന സംസ്‌ഥാനങ്ങളിൽ ഒന്ന് കേരളം തന്നെ, അതും 30%. പിന്നെ,മേൽ പറഞ്ഞ കേന്ദ്ര എക്സൈസ് തിരുവയിൽ ഒരു നിശ്ചിത ശതമാനം കേരള സംസ്ഥാനത്തിനും ലഭിക്കുന്നുണ്ട്, അതുകൊണ്ട് സംസ്‌ഥാന സർക്കാരിനും വിഷമമില്ല. നിസംശയം പറയാം, നമ്മൾ ഒരു ലിറ്റർ പെട്രോളോ, ഡീസലോ വാങ്ങുമ്പോൾ അതിൽ 60% കൂടുതൽ പോകുന്നത് നികുതിയിലേക്കാണ്. വെറും 40 രൂപയ്ക്ക് ലഭിക്കേണ്ട പെട്രോളാണ് 100 രൂപയ്ക്ക് നമ്മൾ വാങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കെടുകാര്യസ്ഥതമൂലം മറ്റു വരുമാന സ്രോതസ്സുകൾ അടയുമ്പോൾ, വൻകിടകാരുടെ നികുതി പിരിക്കാൻ ഭയക്കുമ്പോൾ, ഭരണകർത്താകൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടക്കാൻ നികുതി വർധിപ്പിക്കണം, പെട്രോൾ വില കൂട്ടണം, പാവങ്ങളെ പിഴിയണം.ചുരുക്കത്തിൽ, ഈ ലാഭം കൊയ്യലാണ് ഇന്ധന വില സെഞ്ച്വറി എത്തുവാനുള്ള പ്രധാനപ്പെട്ട കാരണം. ഇതിനെതിരെ പ്രതികരിക്കുക, ജനങ്ങളെ ബോധവത്ക്കരിക്കുക . Ps: UDF ഭരണത്തിൽ 2015-16ൽ ഇന്ധന വില കൂടിയപ്പോൾ കേരളത്തിന്‌ ലഭിക്കുന്ന അധികവരുമാനം വേണ്ട എന്ന് ശ്രീ ഉമ്മൻ ചാണ്ടി മാതൃകാപരമായി തീരുമാനിച്ചിരുന്നു. എന്നാൽ സോഷ്യലിസം പറയുന്ന LDF സർക്കാർ 2016 മുതൽ അഞ്ച് വർഷവും ഇങ്ങോട്ട് ഈ അധിക വരുമാനം ഇരുകൈയ്യും നീട്ടി സന്തോഷത്തോടെ വാങ്ങി, എന്നുമാത്രമല്ല ശ്രീ തോമസ് ഐസക് ന്യായീകരിച്ചു കൊണ്ടിരുന്നു. അവസാനമായി, മോദി അടിക്കടി വില കൂട്ടുമ്പോൾ ആ പാപത്തിന്റെ പങ്കായി ലഭിക്കുന്ന അധികവരുമാനം വേണ്ട എന്ന് പറയാൻ പുതിയ ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലിന് കഴിയുമോ?

]]>
ക്രൂഡോയിൽ വിലയാണോ പെട്രോൾ വിലയിലെ വില്ലൻ ? മൻമോഹൻ സിങിന്‍റെ കാലത്തെ കണക്കുകൾ പറയുന്നതെന്ത് ? https://malayalees.ch/what-is-the-factor-behind-petrol-price-hike/ Wed, 09 Jun 2021 12:28:43 +0000 https://malayalees.ch/?p=45329 ‘ ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’ 2014 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോൾ വില 100 കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. ക്രൂഡോയിൽ വിലയുടെ മേൽ പഴിചാരിയാണ് കേന്ദ്ര സർക്കാർ നിലവിലെ ഈ വിലവർധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മൻമോഹന്റെ ഭരണമികവ് ഒരിക്കൽ കൂടി തിളങ്ങുന്നത്. മൻമോഹൻ സിങിന്‍റെ കാലത്തെ ക്രൂഡോയിൽ വിലയും ഇന്ത്യയിലെ പെട്രോൾ വിലയും ഒന്ന് പരിശോധിക്കാം. 2009 ജുലൈയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ ബാരലിന് 69.26 ഡോളറായിരുന്ന സമയത്ത് ഇന്ത്യയിൽ പെട്രോൾ ലഭിച്ചത് 48.76 രൂപയ്ക്കായിരുന്നു.

2010 ജൂണിൽ ക്രൂഡ് വില ബാരലിന് 75.59 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ 55 രൂപ 88 പൈസക്ക് പെട്രോൾ വിറ്റിരുന്നു. 2011 ജൂലൈയിൽ 68.62 രൂപയ്ക്ക് ഇന്ത്യയിൽ പെട്രോൾ ലഭിക്കുന്ന സമയത്ത് ക്രൂഡ് വില ബാരലിന് 95.68 ഡോളറായിരുന്നു. 2012 ജൂലൈയിൽ ക്രൂഡോയിൽ വില ബാരലിന് 88.08 ഡോളറായിരുന്ന സമയത്ത് ഇന്ത്യക്കാരന് പെട്രോൾ 75.14 രൂപയ്ക്ക് ലഭിച്ചിരുന്നു. 2013 ജൂലൈയിൽ മൻമോഹന്‍റെ ഭരണകാലത്തെ ക്രൂഡോയിൽ വില ബാരലിന് 105.10 രൂപയായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യക്കാരന് പെട്രോൾ 77 രൂപ 73 പൈസക്ക് ലഭ്യമാക്കിയിരുന്നു. ഒടുവിൽ 2014ൽ സ്ഥാനമൊഴിയുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ 101. 57 ഡോളറായിരുന്നപ്പോൾ 82.07 രൂപയ്ക്ക് പെട്രോളും 63.86 രൂപയ്ക്ക് ഡീസലും മൻമോഹന്‍റെ ഭരണക്കാലത്ത് ഇന്ത്യക്കാരന് ലഭിച്ചിരുന്നു. നിലവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 71.75 ഡോളറിൽ നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോൾ വില നൂറ് കടക്കുന്നത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം.

മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യവർഷമായ 2014-15 കാലഘട്ടത്തിൽ പെട്രോൾ നികുതിയിലുടെ കേന്ദ്രസർക്കാറിന് ലഭിച്ച വരുമാനം 29,276 കോടിയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 1,23.166 കോടിയാണ്. വർധന ഏകദേശം 320.66 ശതമാനം. 2014-15 കാലഘട്ടത്തിൽ ഡീസൽ നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 42,881 കോടി രൂപയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 2,04,906 കോടി രൂപയാണ്. വർധനവ് ഏകദേശം 377.85 ശതമാനമാണ്. ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തികൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയിൽ അന്നൊരിക്കൽ ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോഴും ഇന്ത്യയെ താങ്ങിനിർത്തിയ മൻമോഹന്‍റെ ഭരണമികവ് ഇന്ന് വീണ്ടും ഓർമിക്കപ്പെടുക്കയാണ്-അല്ലെങ്കിലും കാലത്തിന്‍റെ കാവ്യനീതി അങ്ങനെയാണ്.

]]>
ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോൾ വില 91 രൂപ കടന്നു https://malayalees.ch/fuel-price-petrol-diesel-price/ Thu, 06 May 2021 03:48:17 +0000 https://malayalees.ch/?p=43748 രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു. ഫെബ്രുവരി 23 വരെ ദിനംപ്രതി വർധനവുണ്ടായിരുന്ന പെട്രോൾ-ഡീസൽ വില ഏപ്രിൽ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.

]]>