Petrol Diesel Price – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 May 2022 04:08:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Petrol Diesel Price – malayalees.ch https://malayalees.ch 32 32 പെട്രോളിനും ഡീസലിനും നികുതി കുറച്ച് മഹാരാഷ്ട്ര https://malayalees.ch/%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95/ Mon, 23 May 2022 04:08:05 +0000 https://malayalees.ch/?p=62196 പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി.

വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ച കേന്ദ്ര സർക്കാർ നടപടി പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവകാശപ്പെട്ടിരുന്നു

]]>
12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/fuel-price-hike-5-4-22/ Tue, 05 Apr 2022 04:23:16 +0000 https://malayalees.ch/?p=59577 രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും.

കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് 43 പൈസയും കൂടിയിരുന്നു.

]]>
രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു https://malayalees.ch/petrol-diesel-price-hike-11-2/ Mon, 04 Oct 2021 04:13:56 +0000 https://malayalees.ch/?p=50417 രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാവുന്നത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിച്ചിരുന്നു.

പുതുക്കിയ വില അനുസരിച്ച് കൊച്ചിയിലെ പെട്രോൾ വില 102.57 ആയി. ഡീസൽ ഒരു ലിറ്ററിന് 95.72 രൂപ നൽകണം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി.

]]>
അഞ്ച് മാസത്തിനിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ https://malayalees.ch/petrole-price-hiked-43-times-within-5-months/ Thu, 03 Jun 2021 08:02:09 +0000 https://malayalees.ch/?p=45059 കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ. ഈ വര്‍ഷം മാത്രം 10.78 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 11.51 രൂപ കൂടി. വില വന്‍തോതില്‍ വര്‍ധിച്ചതോടെ 135 ജില്ലകളില്‍ ഇന്ധനവില 100 കടന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ നഗരത്തിലും പെട്രോള്‍വില 100 കടന്ന് കുതിക്കുകയാണ്.

ജനുവരിയില്‍ 10 തവണയും ഫെബ്രുവരിയില്‍ 16 തവണയുമാണ് വില കൂട്ടിയത്. പെട്രോളിന് ജനുവരിയില്‍ 2.59 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയുമാണ് കൂടിയത്. ഡീസലിന് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 2.61 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയും കൂടി.

അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത് എന്നാണ് പലപ്പോഴും സര്‍ക്കാറും ബി.ജെ.പി നേതാക്കളും പറയുന്ന ന്യായീകരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകുറയുമ്പോള്‍ ഇന്ത്യയില്‍ കുറയാറില്ല.

മാത്രമല്ല തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വില വര്‍ധന ഉണ്ടാവാറില്ല. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പതിവുപോലെ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വില വര്‍ധന ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് മാസത്തില്‍ 16 തവണയാണ് വില വര്‍ധിപ്പിച്ചത്.

]]>
ഇന്നും ഇന്ധനവില കൂട്ടി; ഈ മാസം വര്‍ധിപ്പിച്ചത് 14 തവണ https://malayalees.ch/14th-times-petrol-diesel-price-hike-in-this-month/ Thu, 27 May 2021 04:48:09 +0000 https://malayalees.ch/?p=44685 രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കോവിഡ് വ്യാപനം ഒരു ഭാഗത്ത് സാധാരണക്കാരെ ശ്വാസം മുട്ടിക്കുമ്പോള്‍ ഇരുട്ടടിയാവുകയാണ് ഇന്ധന വില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് പിന്നാലെ മെയ് നാല് മുതലാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വില വര്‍ധന പുനരാരംഭിച്ചത്.

]]>
ഇടവേളയ്ക്കുശേഷം പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി https://malayalees.ch/petrol-diesel-prices-hiked-again-after-weekend-pause/ Mon, 10 May 2021 04:30:03 +0000 https://malayalees.ch/?p=43923 രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസ കൂട്ടി. വെള്ളിയാഴ്ച വരെയുണ്ടായ തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഇന്നാണ് വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടിയിരിക്കുന്നത്. ഇതോടെ പെട്രോൾ വില 93ഉം ഡീസലിന് 86ഉം രൂപയിലെത്തി.

തിരുവന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 91.73, 86.48, കോഴിക്കോട്ട് 92.29, 87.13, കണ്ണൂർ 91.99, 86.85, തൃശൂർ 91.66, 86.41 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ-ഡീസൽ വില. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലുദിവസം കൂട്ടിയിരുന്നു. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

]]>
പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകള്‍: പ്രധാനമന്ത്രി https://malayalees.ch/pm-attacks-earlier-govts-as-petrol-price-reaches-100/ Thu, 18 Feb 2021 08:41:41 +0000 https://malayalees.ch/?p=40362 രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്‍റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്‍റെ 85 ശതമാനവും ഗ്യാസിന്‍റെ 53 ശതമാനവുമാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു

എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് പ്രധാനം. എഥനോള്‍ പെട്രോളുമായി ചേര്‍ത്ത് ഊര്‍ജ ആശ്രിതത്വം കുറയ്ക്കാനാണ് ശ്രമം. കരിമ്പില്‍ നിന്നും എഥനോള്‍ വേര്‍തിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനമാകും. 2030ഓടെ 40 ശതമാനം ഊര്‍ജം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

താന്‍ ആരെയും കുറ്റപ്പെടുത്തുകയോ പഴിചാരുകയോ അല്ല. വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്ന് മോദി അവകാശപ്പെട്ടു. തമിഴ്നാട്ടില്‍ ഊര്‍ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതിനിടെ തുടര്‍ച്ചയായി 11ആം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. 10 ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.

]]>
ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളിയുടെ സമരം https://malayalees.ch/oil-price-hike-at-ninth-day-2/ Tue, 16 Feb 2021 12:08:06 +0000 https://malayalees.ch/?p=40260 ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 89 രൂപ 78 പൈസയും ഡീസലിന് 84 രൂപ 39 പൈസയുമായി വര്‍ധിച്ചു.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സമരം നടത്തി. സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർധനവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സംസ്ഥാനം അധിക നികുതി വേണ്ടെന്നു വച്ച് മനുഷ്യത്വം കാണിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മോദിക്കും പിണറായിക്കും ജനങ്ങളുടെ ദു:ഖം കാണാനാകില്ലെന്നും ജനങ്ങളോട് ഒരു കൂറുമില്ലാത്തവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

]]>
ഇരുട്ടടിക്ക് അവസാനമില്ല; ഇന്ധന വില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി https://malayalees.ch/oil-price-hike-at-ninth-day/ Tue, 16 Feb 2021 04:11:47 +0000 https://malayalees.ch/?p=40241 ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

]]>
ഇന്ധനവിലയില്‍ മോദി സര്‍ക്കാറിന്റെ തീവെട്ടിക്കൊള്ള https://malayalees.ch/excise-duty-in-oil-india/ Tue, 19 Jan 2021 08:57:04 +0000 https://malayalees.ch/?p=38840
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേത്. ചൊവ്വാഴ്ചയില്‍ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില എണ്‍പതിനോട് അടുത്തു നില്‍ക്കുന്നു. ഡല്‍ഹിയില്‍ 85ഉം ചെന്നൈയില്‍ 92 ഉം രൂപയാണ് പെട്രോളിന്. അവിടങ്ങളിലെ ഡീസല്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ തന്നെ. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ശരാശരി അമ്പത് ഡോളറില്‍ നില്‍ക്കുന്ന വേളയിലാണ് ഇന്ത്യയില്‍ ഇന്ധന വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്.

എന്താണിതിന് കാരണം?

ഉത്തരം ലളിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയയുന്നത് അനുസരിച്ച് ഇന്ത്യയില്‍ എണ്ണയ്ക്ക് മേലുള്ള എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഡീസലിന്റെ എക്‌സൈസ് തീരുവ 820 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ വരുത്തിയത് 360 ശതമാനം വര്‍ധന. അഥവാ, നികുതി കൂട്ടി സാധാരണക്കാരന്റെ പോക്കറ്റ് പിഴിയുന്നു എന്നര്‍ത്ഥം. ആഗോള വിലയ്ക്ക് അനുസൃതമായ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് വില നിയന്ത്രണം സര്‍ക്കാര്‍ എണ്ണക്ക്മ്പനികള്‍ക്ക് കൈമാറിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണ് ഇത്തരത്തില്‍ വില കുറച്ച അവസ്ഥയുണ്ടായത്.

മന്‍മോഹന്‍ സിങ്‌
മന്‍മോഹന്‍ സിങ്‌

മന്‍മോഹന്‍ സിങില്‍ നിന്ന് നരേന്ദ്രമോദി അധികാരമേറ്റെടുത്ത 2014 മെയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന്റെ തീരുവ 3.56 രൂപയും. എന്നാല്‍ 2020 ഡിസംബറില്‍ പെട്രോള്‍ തീരുവ ലിറ്ററിന് 35.98 രൂപയായി. ഡീസല്‍ തീരുവ 31.83 രൂപയും!

ഒരു ലിറ്റര്‍ പെട്രോളില്‍ നികുതിയായി മാത്രം മുപ്പതിലേറെ രൂപ കൊടുക്കേണ്ടി വരുന്നു എന്ന് സാരം. പഴയ നികുതിയാണ് എങ്കില്‍ പെട്രോളിന് ചുരുങ്ങിയത്‌ ഇരുപത് രൂപയും ഡീസലിന് 25 രൂപയും വിലക്കുറവില്‍ ഉപഭോക്താവിന് ലഭിക്കും.

കൊള്ളയടി ഇങ്ങനെ

2014 മെയില്‍ ക്രൂഡ് ഓയില്‍ വില ബാരല്‍ ഒന്നിന് 105 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില ലിറ്ററിന് 65 രൂപയും. 2020 ഡിസംബര്‍ 18ന്‌ ക്രൂഡ് ഓയില്‍ വില, ബ്രന്റ് ട്രേഡിങ്ങില്‍ ബാരല്‍ ഒന്നിന് 55.05 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റില്‍ 52.31 ഡോളറുമാണ്. ശരാശരി അമ്പത് ഡോളര്‍. ഈ മാസം തന്നെ അമ്പത് ഡോളറിന് താഴേക്കു പോയ അവസ്ഥയുമുണ്ടായി.

2014 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാരല്‍ ഒന്നിന് അമ്പത് ഡോളറിന്റെ കുറവാണ് ഉള്ളത്. എന്നാല്‍ അന്ന് പെട്രോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് 65 രൂപയ്ക്കായിരുന്നു എങ്കില്‍ ഇപ്പോഴത്തെ പെട്രോള്‍ വില 90 രൂപ!

നരേന്ദ്രമോദി
നരേന്ദ്രമോദി

നേരത്തെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് എങ്കില്‍ അമ്പത് രൂപയ്‌ക്കെങ്കിലും പെട്രോള്‍ കിട്ടേണ്ട സമയത്താണ് ഇപ്പോള്‍ ഉപഭോക്താവ് നൂറു രൂപയോളം മുടക്കേണ്ടി വരുന്നത്. (ഡോളറുമായുള്ള രൂപയുടെ വിനിമയ ഏറ്റക്കുറച്ചിലുകളും വിലയെ ബാധിക്കും)

എക്‌സൈസ് നികുതിയില്‍ 48% വര്‍ധന

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ നികുതി വരുമാനം കുത്തനെ താഴേക്കു പോയെങ്കിലും ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ 48 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇന്ധന ഉപഭോഗം കുറഞ്ഞിട്ടും നികുതിയില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഒരു കോടി ടണ്‍ ഡീസല്‍ കുറവാണ് ചെലവായത്. 2020 ഏപ്രില്‍-നവംബറില്‍ ചെലവായ ഡീസല്‍ 44.9 ദശലക്ഷമാണ്. മുന്‍വര്‍ഷം ഇത് 55.04 ദശലക്ഷമായിരുന്നു. പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റേതാണ് കണക്കുകള്‍. പെട്രോള്‍ ഉപഭോഗവും കുറഞ്ഞിട്ടുണ്ട്. 2020 ഏപ്രില്‍-നവംബറില്‍ ഉപഭോഗം 17.4 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 20.4 ദശലക്ഷവും.

ഇപ്പോഴും ജിഎസിടിക്ക് പുറത്ത്

രാജ്യത്തിന്റെ നികുതി ഘടനയിലെ തന്നെ സമ്പൂര്‍ണ പരിഷ്‌കാരമായ ചരക്കു സേവന നികുതി (ജിഎസ്ടി) 2017ല്‍ പ്രാബല്യത്തിലായെങ്കിലും ഇന്ധനത്തിനു മാത്രം പഴയ നികുതി സമ്പ്രദായമാണ്. എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് തീരുവ, വാറ്റ്, ലെവി എന്നിവയെല്ലാം എണ്ണയ്ക്കു മേല്‍ ചുമത്തുണ്ട്.

സര്‍ക്കാര്‍ അതു കൊണ്ടാണ് ഇതില്‍ കൈവയ്ക്കാത്തതും. ധനക്കമ്മി കുറയ്ക്കാനുള്ള ഏറ്റവും വലിയ വഴിയാണ് എക്‌സൈസ് തീരുവ എന്നും സര്‍ക്കാര്‍ കരുതുന്നു. ആഗോള തലത്തില്‍ ഇന്ധനത്തിനു മേല്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാഷ്ട്രവും ഇന്ത്യയാണ്.

]]>