pet dog – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 May 2022 07:49:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pet dog – malayalees.ch https://malayalees.ch 32 32 വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി https://malayalees.ch/ias-officers-walked-dog-stadium-transferred/ Fri, 27 May 2022 07:49:23 +0000 https://malayalees.ch/?p=62518 വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ദമ്പതിമാരായ സഞ്ജീവ് ഖിർവാർ, റിങ്കു ദുഗ്ഗ ദമ്പതിമാരെയാണ് സ്ഥലം മാറ്റിയത്. തങ്ങളുടെ വളർത്തുനായയെ നടത്തിക്കാനായി ഇവർ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റിയത്.

ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ലാൻഡ്സ് ആൻഡ് ബിൽഡിംഗ്സ് സെക്രട്ടറി റിങ്കുവിനെ അരുണാചൽ പ്രദേശിലേക്കും മാറ്റി.

പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോട് സ്റ്റേഡിയം ഒഴിയാൻ ആവശ്യപ്പെട്ട ദമ്പതിമാർ തങ്ങളുടെ വളർത്തുനായക്കൊപ്പം ഇവിടെ നടക്കുകയായിരുന്നു. സാധാരണ 8.30 വരെ തങ്ങൾ ഇവിടെ പരിശീലനം നടത്താറുണ്ടായിരുന്നു എന്നും എന്നാൽ, ഇവർ 7 മണിക്ക് തങ്ങളോട് പരിശീലനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും കായികതാരങ്ങൾ പ്രതികരിച്ചു. തങ്ങളുടെ വളർത്തുനായക്കൊപ്പം സ്റ്റേഡിയത്തിലെ അത്‌ലറ്റിക് ട്രാക്കിലൂടെ നടക്കുന്ന ഖിർവാറിൻ്റെയും ഭാര്യയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി എടുത്തത്.

]]>