perumbavoor – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:22:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png perumbavoor – malayalees.ch https://malayalees.ch 32 32 ‘നവകേരള സദസിനായി സ്‌കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കണം’; സംഘാടക സമിതി https://malayalees.ch/perumbavoor-school-wall-should-be-removed-for-vakerala-sadas/ Mon, 27 Nov 2023 11:22:26 +0000 https://malayalees.ch/?p=91861 നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കും.

പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച് https://malayalees.ch/perumbavoor-hawala-probe-centers-coimbatore/ Sat, 21 Oct 2023 09:16:28 +0000 https://malayalees.ch/?p=89815
എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം. ( perumbavoor hawala probe centers coimbatore )

കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടുകോടി രൂപയുടെ കുഴൽപ്പണം എം സി റോഡ് വഴി കോട്ടയത്തേക്ക് കടത്താനായിരുന്നു ശ്രമം. കോയമ്പത്തൂരിൽ നിന്ന് പണം പ്രതികൾക്ക് കൈമാറിയ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.

പ്രതികൾ ഇതിനു മുൻപും കുഴൽപ്പണം കടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എം സി റോഡിൽ വച്ച് വെള്ള സ്വിഫ്റ്റ് കാറിൽ നിന്ന് രണ്ടുകോടി രൂപ പിടികൂടിയത്. കേസിലെ വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൂടി പോലീസ് കൈമാറിയേക്കും.

]]>
മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു https://malayalees.ch/remains-of-worker-who-fell-into-the-garbage-dump-have-been-found-html/ Fri, 28 Apr 2023 04:14:35 +0000 https://malayalees.ch/?p=80339 പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തെ തെരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്.

ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഫാക്ടറിക്ക് പിന്നില്‍ അമ്പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലി​ന്യത്തി​ന് തീപി​ടി​ച്ചപ്പോൾ അണയ്ക്കാൻ വെള്ളം പമ്പു ചെയ്യുന്നതിനിടെ നസീർ തീയിലേക്ക് വീഴുകയായിരുന്നു.

]]>
പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു https://malayalees.ch/accident-young-man-died-perumbavoor/ Wed, 07 Dec 2022 04:09:43 +0000 https://malayalees.ch/?p=72432 പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തുരുത്തി താണാട്ടുകുട്ടി അരുൺ സണ്ണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിപ്പേലികൂടി അഖിൽ നാരായണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായ നെല്ലിക്കുഴി ചിരക്കകുടി ഷാജിക്കും പരുക്കേറ്റു.

ഇന്ന് വൈകിട്ട് 7 മണിയോടെ പെരുമ്പാവൂർ മരുതുക വലയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ ആളുകൾ ചേർന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അരുൺ സണ്ണി മരിക്കുകയായിരുന്നു.

]]>