periyar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 04:34:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png periyar – malayalees.ch https://malayalees.ch 32 32 പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി https://malayalees.ch/kerala-rain-aluva-siva-temple-under-water/ Thu, 01 Sep 2022 04:34:51 +0000 https://malayalees.ch/?p=67398 പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിലായതിനെ തുടർന്ന് പുലർച്ചെയുള്ള പൂജാകർമങ്ങൾ മുടങ്ങി.

കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചു.
ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പിൽ നിന്ന് 2.3 മീറ്റർ രേഖപെടുത്തി. ഇന്നലെ 80 സെന്റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്.

കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതും മഴയും ചേർന്നാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

]]>
ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു; പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റമില്ല https://malayalees.ch/shutters-of-idamalayar-dam-opened/ Tue, 09 Aug 2022 12:36:56 +0000 https://malayalees.ch/?p=66149 ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു എന്നാണ് വിലയിരുത്തല്‍.

ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള കൂടുതല്‍ വെള്ളവും വൈകിട്ടോടെ ജില്ലയില്‍ ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മുതല്‍ 1600 ക്യൂമെക്‌സിനും 1700 ക്യൂമെക്‌സിനുമിടയില്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.

]]>
സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ​ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം https://malayalees.ch/sree-narayana-guru-excluded-from-social-studies-textbook/ Thu, 19 May 2022 11:52:15 +0000 https://malayalees.ch/?p=62044 കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാ​ഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ആ​ർ.​എ​സ്.​എ​സ് സ്ഥാ​പ​ക​ൻ കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വിഷയത്തിൽ കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ ഇത് ഫൈനൽ ഡ്രാഫ്റ്റല്ലെന്നും വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത് മാത്രമാണെന്നുമാണ് പാഠപുസ്തകം പുറത്തിറക്കിയ അതോറിറ്റിയുടെ വിചിത്രവാദം.

കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം നേരത്തേ തന്നെ വി​വാ​ദ​ത്തിലായിരുന്നു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ സി​ല​ബ​സി​ൽ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​തെ​ന്നും വി​ദ്യാ​ഭ്യാ​സം കാ​വി​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നു​മാ​യിരുന്നു പ്ര​ധാ​ന ആ​രോ​പ​ണം. 2022-23 അ​ധ്യ​യ​ന വ​ര്‍ഷം സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ത്താം ക്ലാ​സി​ലെ ക​ന്ന​ട ഭാ​ഷാ പു​സ്ത​ക​ത്തി​ലാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യത്.

ഇ​ട​തു​ചി​ന്ത​ക​രു​ടെ​യും നവോത്ഥാന നായകരുടെയും പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും ഹെ​ഡ്ഗേ​വാ​റി​ന്‍റെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യുമാണ് പു​തി​യ പു​സ്ത​കം പുറത്തിറക്കിയിരിക്കുന്നത്. ‘നി​ജ​വാ​ഡ ആ​ദ​ര്‍ശ പു​രു​ഷ യാ​ര​ഗ​ബേ​ക്കു’ (ആ​രാ​യി​രി​ക്ക​ണം യ​ഥാ​ര്‍ത്ഥ ആ​ദ​ർ​ശ​മാ​തൃ​ക‍?) എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പാ​ഠ​ഭാ​ഗ​മു​ള്ള​ത്.

]]>