periya murder – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Dec 2021 08:35:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png periya murder – malayalees.ch https://malayalees.ch 32 32 പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി https://malayalees.ch/periya-murder-culprits-bail-rejected/ Fri, 10 Dec 2021 08:35:31 +0000 https://malayalees.ch/?p=53806 പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ( periya murder culprits bail rejected )

അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രിംകോടതി വരെ പോയവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. കേസിലെ 15-ാം പ്രതിയായ വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളെന്ന് സിബിഐ കോടതിയെ അറിയിച്ചു.

അതേസമയം ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ ഒരു തെളിവും ഇല്ലാതെയാണ് സിബിഐ പ്രതികളാക്കിയതെന്നും അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശ്യമാണെന്നയിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

ഹൈക്കോടതി നിശ്ചയിച്ച സമയം തീരുന്നതിന് തൊട്ട് മുൻപ് നടത്തിയ അറസ്റ്റ് ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ എത്ര കർശനമായലും അത് അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

]]>
പെരിയ കൊലപാതകം; സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് വി ഡി സതീശൻ https://malayalees.ch/vd-satheesan-on-periya-murder-case-cpm/ Thu, 02 Dec 2021 12:47:31 +0000 https://malayalees.ch/?p=53409 പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയാളി സംഘങ്ങൾക്ക് സിപിഐഎം എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി.(v d satheeshan)

കൊലപാതകത്തിന്റെ ആദ്യവസാനം സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഐഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം കണ്ണൂരിലെ സിപിഐഎം നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അതിലേക്ക് അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു.

]]>
പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി https://malayalees.ch/vehicle-goes-missing/ Tue, 10 Aug 2021 04:22:24 +0000 https://malayalees.ch/?p=47906 പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.

യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്. പ്രതികൾ രണ്ടു വർഷമായി ജയിലിലാണന്ന് കോടതി നിരീക്ഷിച്ചിരുന്നു.

സി.പി.ഐ.എമ്മി.നെ ഏറെ പ്രതിസന്ധിയിലാക്കിയ കേസിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.ഐ.എം. പ്രാദേശിക നേതാവ് പീതാംബരന്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

]]>
പെരിയ ഇരട്ടകൊലപാത കേസ് ; സി ബി ഐ അന്വേഷണം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി https://malayalees.ch/periya-murder-case-cbi-high-court/ Thu, 05 Aug 2021 04:14:35 +0000 https://malayalees.ch/?p=47700 പെരിയ ഇരട്ടകൊലപാത കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം.

രണ്ട് വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണ്. സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും മൃഗീയമായി കൊല ചെയപ്പെട്ടത്. സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈം ബ്രാഞ്ച് സംഘം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനകം നൽകിയ കുറ്റപത്രം റദ്ദാക്കി കൊണ്ട് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. ഇത് ചോദ്യം ചെയ്ത് സർക്കാർ സുപ്രിംകോടതി വരെ അപ്പീലുമായി പോയി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് സുപ്രിംകോടതിയും ശരിവയ്ക്കുകയായിരുന്നു.

]]>
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി: ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം https://malayalees.ch/jobs-for-the-wives-of-the-accused-in-the-periya-murder-case-udf-resolution-against-the-district-panchayat-administration/ Fri, 25 Jun 2021 05:20:57 +0000 https://malayalees.ch/?p=46029 പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം. പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 28 ന് പ്രത്യേക യോഗം ചേരും. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നൽകിയെന്നാണ് ആരോപണം.

17 അംഗ കാസർകോട് ജില്ലാ പഞ്ചായത്തിൽ 8 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് ഏഴും ബി.ജെ.പി ക്ക് 2ഉം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷയം ചർച്ച ചെയ്യണമെന്ന് കാട്ടി ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകിയത്. പ്രമേയത്തെ ബി.ജെ.പി പിന്തുണക്കാനാണ് സാധ്യത. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം നൽകിയത് വിവാദമായിരുന്നു.

നിയമനത്തിനെതിരെ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേ സമയം പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയതിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ശരത് ശാലിന്‍റെയും കൃപേഷിന്‍റെയും രക്ഷിതാക്കളും സഹോദരിമാരും പ്രതിഷേധത്തിൽ സജീവമാണ്.

]]>
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ https://malayalees.ch/cbi-move-in-periya-case-kerala/ Wed, 30 Sep 2020 06:26:45 +0000 https://malayalees.ch/?p=32548 പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 93 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം.

ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

2019 ഫെബ്രുവരി 17-നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

]]>
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ https://malayalees.ch/periya-twin-murder-case-state-government-gives-appeal-in-supreme-court/ Sat, 12 Sep 2020 08:38:00 +0000 https://malayalees.ch/?p=31736 കേസിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചെലവാക്കിയത് 88 ലക്ഷം; നീതി വാങ്ങിത്തരേണ്ട സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കൊപ്പമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.

2019 ഫെബ്രുവരി 17-നാണ് കൊലപാതകം നടന്നത്. ബൈക്കില്‍ പോകുമ്പോള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

]]>
പെരിയ; സി.ബി.ഐ അന്വേഷണം നടക്കുന്ന നാലാമത്തെ രാഷ്ട്രീയ കൊലക്കേസ് https://malayalees.ch/the-fourth-political-murder-case-under-cbi-investigation/ Wed, 26 Aug 2020 06:37:00 +0000 https://malayalees.ch/?p=30832 ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും

ഫസല്‍,ഷുക്കൂര്‍,കതിരൂര്‍ മനോജ് വധക്കേസുകള്‍ക്ക് പിന്നാലെ സി.ബി.ഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസാണ് പെരിയ ഇരട്ടക്കൊലപാതകം. ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്തുളളത് സി.പി.എമ്മാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ കേസുകള്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിസന്ധിയിലാക്കും.

സി.ബി.ഐ ഏറ്റെടുത്ത കേരളത്തിലെ ആദ്യ രാഷട്രീയ കൊലപാതക കേസായിരുന്നു തലശേരി ഫസല്‍ വധക്കേസ്.2006 ഒക്ടോബര്‍ 22നാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്.2008 ഏപ്രില്‍ 5ന് ഈ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനുമടക്കമുളളവര്‍ കേസില്‍ പ്രതികളാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലാവട്ടെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമാണ് പ്രതിപ്പട്ടികയിലുളളത്. ഗൂഢാലോചനക്കുറ്റത്തിന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.കതിരൂര്‍ മനോജ് വധക്കേസിലും ഇരുപത്തിയഞ്ചാം പ്രതിയാണ് പി.ജയരാജന്‍.പെരിയ കേസിലും ആരോപണത്തിന്‍റെ മുന നീളുന്നത് സി.പി.എം നേതൃത്വത്തിന് നേരെ തന്നെ.സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ പാര്‍ട്ടിയും സര്‍ക്കാരും കിണഞ്ഞ് ശ്രമിച്ചങ്കിലും നടന്നില്ല.

മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരമാന്‍ അടക്കമുളളവര്‍ക്ക് പെരിയ കേസില്‍ ബന്ധമുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനൊപ്പം മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.പെരിയ-ഷുഹൈബ് വധക്കേസുകള്‍ സി.ബി.ഐക്ക് വിടുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതും വിവാദമായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കൊലപാതക കേസുകളില്‍ നേതാക്കള്‍ സി.ബി.ഐ അന്വേക്ഷണം നേരിടണ്ടി വരുന്നത് സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.

]]>
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം തുടരാനാകുന്നില്ല: സിബിഐ കോടതിയില്‍ https://malayalees.ch/cbi-enquiry-in-periya-twin-murder-case/ Wed, 19 Aug 2020 13:05:18 +0000 https://malayalees.ch/?p=30476 സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സിബിഐ കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബഞ്ച് കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

ഇതിനിടെ അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ ഒക്ടോബർ 26ന് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. സുപ്രിം കോടതി അഭിഭാഷകരെയടക്കം ഹാജരാക്കിയാണ് സര്‍ക്കാര്‍ നവംബർ 16ന് ഈ കേസിൻറെ വാദം പൂർത്തിയാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബഞ്ച് കേസ് വിധി പറയാൻ മാറ്റി. എന്നാൽ വാദം പൂർത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും സർക്കാരിൻറെ അപ്പീലിൽ കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെ സിബിഐ അന്വേഷണവും നിലച്ചു.

കേസിലെ പ്രധാന പ്രതി പീതാംബരൻറെ അടക്കം 7 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ വ്യക്തമാക്കി. ഡിവിഷൻ വിധി പറയും വരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകർ പറഞ്ഞു.

]]>