PERIYA DOUBLE MURDER – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Feb 2023 04:11:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PERIYA DOUBLE MURDER – malayalees.ch https://malayalees.ch 32 32 പെരിയ ഇരട്ട കൊലക്കേസ് വിചാരണ ഇന്ന്; കേസിൽ 24 പ്രതികൾ, 270 സാക്ഷികൾ https://malayalees.ch/periya-double-murder-case-trial-today/ Thu, 02 Feb 2023 04:11:12 +0000 https://malayalees.ch/?p=75497 പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബി‌ഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്.

2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിച്ചു.


പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബി‌ഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്.(periya double murder case trial today)

2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർക്കുകയും.

11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. സിബിഐ 10 പേരെകൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യൂകയും ചെയ്തു. 11 പ്രതികൾ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലും അഞ്ച് പ്രതികൾ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വർഷത്തോളമായി 11 പ്രതികൾ ജയിലിലാണ്.

]]>
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും https://malayalees.ch/periya-double-murder-case-accused-will-be-present-before-court/ Thu, 02 Dec 2021 04:20:18 +0000 https://malayalees.ch/?p=53365 പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

]]>