periya case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 Mar 2021 04:12:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png periya case – malayalees.ch https://malayalees.ch 32 32 പെരിയ കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും https://malayalees.ch/the-cbi-will-continue-to-question-the-accused-in-the-periya-case/ Wed, 31 Mar 2021 04:12:04 +0000 https://malayalees.ch/?p=42291 പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും. ഒന്നാം പ്രതി പീതാംബരനെ ഉൾപ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സി.ബി.ഐ കോടതി അനുമതി നൽകിയത്.

കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനെയാണ് സംഘം ആദ്യം ചോദ്യം ചെയ്തത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളാണ് കൂടുതലായും ചോദിച്ചറിയുക. കേസിലെ പ്രതികളായ കെ.അനിൽകുമാർ, എ അശ്വിൻ, ആർ.ശ്രീരാഗ്, ജി. ജിജിൻ, എ.മുരളി, രഞ്ജിത് പ്രദീപ്, എ.സുബീഷ് എന്നിവരെ ഇന്നും നാളെയുമായി അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പ്രതികളെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

]]>
പെരിയ കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ – സി.ബി.ഐ ഏറ്റുമുട്ടല്‍ https://malayalees.ch/big-case-government-cbi-clash-in-high-court/ Thu, 01 Oct 2020 13:13:50 +0000 https://malayalees.ch/?p=32649 കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി

പെരിയ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍-സിബിഐ ഏറ്റുമുട്ടല്‍. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന പരാതി സി.ബി.ഐ ഹൈക്കോടതിയുടെ മുന്നിലുന്നയിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ക്രൈംബ്രാഞ്ച് അവഗണിച്ചു. കേസ് ഡയറി കണ്ടിട്ട് ശേഷമേ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കാവൂ.

കേസിന്‍റെ പ്രത്യേകത പരിഗണിച്ച് കേസ് ഡയറി ഹൈക്കോടതി സൂക്ഷിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം. ഉത്തരവിട്ടാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇരുകൂട്ടരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു. സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസത്തിന് ശേഷം ഡിവിഷന് ബഞ്ചും സി.ബി.ഐക്ക് കേസ് വിട്ട് ഉത്തരവായിരുന്നു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് 4തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് അറിയിച്ച് സി.ബി.ഐ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിക്ക് നോട്ടിസും നൽകിയിട്ടുണ്ട്.

]]>
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ https://malayalees.ch/periya-twin-murder-case-state-government-gives-appeal-in-supreme-court/ Sat, 12 Sep 2020 08:38:00 +0000 https://malayalees.ch/?p=31736 കേസിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചെലവാക്കിയത് 88 ലക്ഷം; നീതി വാങ്ങിത്തരേണ്ട സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കൊപ്പമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.

2019 ഫെബ്രുവരി 17-നാണ് കൊലപാതകം നടന്നത്. ബൈക്കില്‍ പോകുമ്പോള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

]]>