perarivalan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 10:30:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png perarivalan – malayalees.ch https://malayalees.ch 32 32 രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് മോചനം https://malayalees.ch/six-accused-including-nalini-freed-by-sc-in-rajiv-gandhi-assassination-case/ Fri, 11 Nov 2022 10:29:50 +0000 https://malayalees.ch/?p=71085 നളിനി ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികള്‍ക്ക് മോചനം. നളിനി ശ്രീഹരന്‍, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയില്‍മോചിതരാകുക.

31 വര്‍ഷത്തെ ജയില്‍വാസം പ്രതികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് പരിഗണിച്ചിരുന്നില്ല. കേസില്‍ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.

1992 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2000ല്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2008ല്‍ വെല്ലൂര്‍ ജയിലില്‍ വച്ച് പ്രിയങ്ക ഗാന്ധിയും നളിനിയെ കണ്ടിരുന്നു. 2014ല്‍ ആറ് പ്രതികളുടെ ശിക്ഷയും ഇളവ് ചെയ്തു. അതേ വര്‍ഷം തന്നെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

]]>
പേരറിവാളന്റെ മോചനം: ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ https://malayalees.ch/perarivalan-case-tn-govt-against-governor/ Wed, 04 May 2022 04:22:17 +0000 https://malayalees.ch/?p=61222 രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ മോചനവിഷയത്തിൽ ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു.

മന്ത്രിസഭാ ശുപാർശ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവർണർക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ സുപ്രിംകോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ ശുപാർശയിൽ തമിഴ്‌നാട് ഗവർണർ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ വച്ചതിൽ കോടതി രോഷം പ്രകടിപ്പിച്ചു. മോചനക്കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും, രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. പേരറിവാളന്റെയും, അമ്മ അർപുതം അമ്മാളിന്റെയും ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സർക്കാർ നിലപാട് അറിയിച്ചത്.

ഗവർണർ പേരറിവാളനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ നടപ്പാക്കൽ തടസപ്പെടുത്തിയെന്ന് മാത്രമല്ല, മോചനത്തിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഗവർണർക്ക് അത്തരത്തിൽ അധികാരമില്ല. മന്ത്രിസഭാ തീരുമാനങ്ങളിൽ ഗവർണർമാർ തടസമുണ്ടാക്കാൻ തുടങ്ങിയാൽ ജനാധിപത്യം താറുമാറാകുമെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. പേരറിവാളന്റെ ദയാഹർജിയിൽ കേന്ദ്ര സർക്കാർ നിലപാടെടുത്ത് അറിയിച്ചില്ലെങ്കിൽ കോടതിക്ക് മോചന ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

]]>
രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/rajiv-gandhi-murder-ag-perarivalan-supreme-court/ Tue, 07 Dec 2021 04:11:00 +0000 https://malayalees.ch/?p=53575 ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

]]>