peoples foundation – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 04:15:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png peoples foundation – malayalees.ch https://malayalees.ch 32 32 പുതുമുഖ സംരംഭകർക്കായി പീപ്പിൾസ് ഫൗണ്ടേഷന്‍റെ സംരംഭകത്വ പരിശീലന ക്യാമ്പ് https://malayalees.ch/peoples-foundation-entrepreneurship-training-camp-for-new-entrepreneurs/ Tue, 26 Jan 2021 04:15:37 +0000 https://malayalees.ch/?p=39133 പുതുമുഖ സംരംഭകർക്കായി പീപ്പിൾസ് ഫൗണ്ടേഷന്‍റെ സംരംഭകത്വ പരിശീലന ക്യാമ്പ്. കോഴിക്കോട് എൻ.ഐ.ടി- ടി.ബി.ഐ സഹകരണത്തോടെ ചേവായൂർ സിജി ക്യാമ്പസിലാണ് പരിശീലനം. ഒന്നര മാസമാണ് കോഴ്സ് ദൈർഘ്യം.

പുതിയൊരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന സംശയങ്ങൾ, ആശങ്കകൾ, ഫണ്ട് കണ്ടെത്തുന്നതിനുള്ള വഴികൾ. ഇതിനൊക്കെ പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ഒന്നര മാസത്തെ പരിശീലനത്തിലൂടെ പഠിക്കുന്നത്. വിവിധ സംരംഭകത്വ ആശയങ്ങൾ, സാമ്പത്തിക മാനേജ്മെന്‍റ്, മാർക്കറ്റിങ് സാധ്യതകളും രീതികളും, ലൈസൻസിങ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ. ധൈര്യത്തോടെ ബിസിനസ് ലോകത്തേക്ക് കടന്നു വരാനുള്ള അവസരമൊരുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം.

പരിശീലനത്തിന്‍റെ ആദ്യദിനത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, എൻ.ഐ.ടി- ടി.ബി.ഐ സി.ഇ.ഒ പ്രീതി മണ്ണിലേടം തുടങ്ങിയവർ പങ്കെടുത്തു. പരീശിലനത്തിൽ പങ്കെടുക്കുന്നവർക്ക് എൻ.ഐ.ടി കോഴ്സ് സർട്ടിഫിക്കറ്റ് നൽകും. ജനുവരി 25 മുതൽ മാർച്ച് 5 വരെയാണ് പരിശീലനം.

]]>
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ https://malayalees.ch/peoples-foundation-has-extended-a-helping-hand-to-the-families-of-expatriates-who-died-of-covid/ Sat, 18 Jul 2020 04:38:52 +0000 https://malayalees.ch/?p=28697 അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്


കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ഇടപെടല്‍. മരണമട‍ഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും.

വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന് കീഴിലുള്ള സ്ഥലം വിട്ടു നല്‍കും. മറ്റു സന്നദ്ധ സംഘടനകളും പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി മുന്നോട്ട് വരണമെന്ന് പീപ്പിള്‍സ് ഫൌണ്ടേഷന്‍ ആവശ്യപ്പെട്ടു.

]]>
10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം, 25 കുടുംബങ്ങള്‍ക്ക് വീട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന് https://malayalees.ch/peoples-village-in-wayanad/ Sat, 13 Jun 2020 04:01:09 +0000 https://malayalees.ch/?p=26993 ‘സ്വപ്നം പോലും കാണാന്‍ പറ്റില്ല ഇങ്ങനെയൊരു വീട്, പകരം നല്‍കാനുളളത് ഞങ്ങളുടെ പ്രാര്‍ഥന’- പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കിയ സ്നേഹക്കൂടുകളിലൊന്നിലെ താമസക്കാരന്‍ രാജന്‍ പറയുന്നു..

പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ടൌണ്‍‍ഷിപ്പ് പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് പീപ്പിള്‍സ് വില്ലേജ് എന്നാണ് നാമകരണം ചെയ്തത്. രാഹുല്‍ ഗാന്ധി എംപി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പദ്ധതി സമര്‍പ്പണ ചടങ്ങിന്‍റെ ഭാഗമാകും.

ഓരോ പ്രളയ കാലത്തും ഭീതിയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ പീപ്പിള്‍സ് വില്ലേജിന്‍റെ സ്നേഹ തണലിലേക്ക് താമസക്കാരായെത്തിയത്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരും പറിച്ചെറിയപ്പെട്ടവരുമായ ഇവരെ ചേര്‍ത്ത് പിടിച്ച് സ്നേഹക്കൂടുകളൊരുക്കി നല്‍കുകയായിരുന്നു.

പീപ്പ്ള്‍സ് ഫൌണ്ടേഷന്‍ 550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയുമുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണിവര്‍ പുതിയ വീടുകളിലേക്ക് വലതു കല്‍വെച്ച് കയറിയത്.

പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൌണ്‍ഷിപ്പുകളിലൊന്നാണിവിടെ യാഥാര്‍ത്ഥ്യമായത്. വെറും 10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം തന്നെയാണിവര്‍ നിര്‍മ്മിച്ചെടുത്തത്. സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ പലതും പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഒരു സന്നദ്ധ സംഘടന സേവന പാതയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.

]]>
പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ https://malayalees.ch/wayanad-township-project-submitted-by-peoples-foundation-for-flood-victims/ Fri, 12 Jun 2020 05:33:06 +0000 https://malayalees.ch/?p=26947 രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും

2018 ലെ പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ പനമരത്ത് നടക്കും. പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 25 വീടുകൾ, പ്രീസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്‌ഥലം എന്നിവയാണ് പനമരം കരിമ്പുമ്മല്‍ നീരട്ടാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും.

പനമരത്തെ പീപ്പിള്‍സ് വില്ലേജിനകത്ത് 25 കുടുംബങ്ങള്‍ക്കാണ് പുതുതായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. 2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ സഹായത്തിന് പുറത്തായി പ്പോയ ഭൂരഹിതരെയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. മനോഹരമായി സംവിധാനിച്ച ഈ ടൌണ്‍‍ഷിപ്പ് പദ്ധതിയില്‍ ഒരു പ്രീ സ്കൂളും ,പ്രാഥമികാരോഗ്യ കേന്ദ്രവും കളിസ്ഥലവും ഉള്‍‍പ്പെടും.അവസാന മിനുക്കുപണിയും പൂര്‍ത്തീകരിച്ച് വീട്ടുമുറ്റത്ത് തെങ്ങും ഫലവൃക്ഷത്തൈകളും വരെ നട്ട ശേഷമാണ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ വീടുകളെല്ലാം ഭാവിയില്‍ ആവശ്യാനുസരണം വിപുലീകരിക്കാവുന്നവ കൂടിയാണ് .

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 25 കോടിയുടെ പുനരധിവാസ പദ്ധതികളുടെ പൂര്‍ത്തീകരണം കൂടിയാണ് പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണത്തോടെ നടക്കുന്നത്. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 300 പുതിയ വീടുകളാണ് പീപ്പള്‍സ് ഫൌണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതില്‍ 15 വീടുകളടങ്ങിയ ടൌണ്‍ഷിപ്പ് പദ്ധതി മൂന്ന് മാസം മുമ്പ് വയനാട്ടിലെ മൂളിത്തോട് പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നു. മീനങ്ങാടിയിലും വീടുകളുടെ നിര്‍മ്മാണം നടന്നു വരുന്നു. ഇതിനു പുറമെ , 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി , 50 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങിയവും ഫൌണ്ടേഷന്‍ ഏറ്റടുത്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ചെയര്‍മാന്‍ എം കെ മുഹമ്മദലി പറഞ്ഞു.

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പി.വി അബ്ദുൽ വഹാബ് എം.പി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി.ആരിഫലി, കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ , സി. കെ ശശീന്ദ്രൻ , ഒ.ആർ കേളു എന്നിവരും, വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, തുടങ്ങിയവരും സംബന്ധിക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

]]>