pension – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 04:11:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pension – malayalees.ch https://malayalees.ch 32 32 സാമൂഹ്യക്ഷേമ പെന്‍ഷന്‍; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന് https://malayalees.ch/income-certificate-must-submit-for-pension/ Tue, 28 Feb 2023 04:11:01 +0000 https://malayalees.ch/?p=76988 സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ മുടങ്ങും. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.

പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു.

]]>
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്റെ അഭിപ്രായം തേടി ഹൈക്കോടതി https://malayalees.ch/high-court-staff-pension-updates/ Thu, 01 Dec 2022 07:47:43 +0000 https://malayalees.ch/?p=72172 ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഈ മാസം 6 ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇന്നലെസര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് നടപടി.

]]>
പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം; വെട്ടിലായി സർക്കാർ https://malayalees.ch/pension-age-protest-government/ Wed, 02 Nov 2022 04:23:29 +0000 https://malayalees.ch/?p=70588 പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വെട്ടിലായത് സർക്കാർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധനയ്ക്കുള്ള സാധ്യതയേറുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ ശക്തമായ പ്രതിഷേധം സർക്കാർ മുൻകൂട്ടി കണ്ടിരുന്നില്ല. വളരെകുറച്ചു മാത്രം ജീവനക്കാരേ ഈ സ്ഥാപനങ്ങളിലുള്ളൂവെന്നും അതിനാൽ വ്യാപകമായ പ്രതിഷേധമുണ്ടാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതിഷേധമാണ് യുവജന സംഘടനകളിൽ നിന്നും ഉയരുന്നത്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയാകട്ടെ സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

യൂത്ത്‌കോൺഗ്രസ് നവംബർ ഏഴിന് സംസ്ഥാനതലത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് ഘടകകക്ഷികളുടെ നിലപാട് നിർണായകമാകുന്നത്. വേണ്ടത്ര ആലോചനയില്ലാതെയാണ് ധനകാര്യ വകുപ്പ് തീരുമാനമെടുത്തതെന്നാണ് ആക്ഷേപം. ഇടതു മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ധനകാര്യ വകുപ്പിന് മാത്രമായി ഇതിൽ എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കാനുള്ള സാധ്യതയേറുകയാണ്.

]]>
ആശ്വാസ കിരണം പെന്‍ഷന്‍ 23 മാസമായി മുടങ്ങിയതില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; 24 ഇംപാക്ട് https://malayalees.ch/24-impact-government-allowed-42-5-crores-for-aaswasa-kiranam-project/ Tue, 23 Aug 2022 07:58:49 +0000 https://malayalees.ch/?p=66907 ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍കഴിഞ്ഞ 23 മാസമായി മുടങ്ങിയ വാര്‍ത്ത 24 കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

ആശ്വാസ കിരണം പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 42.50 കോടി രൂപയ്ക്ക് ഭരണാനുമതിയായതായി അറിയിച്ച മന്ത്രി ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായും വ്യക്തമാക്കി.പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്കിംഗ് നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ഭരണാനുമതി ഉത്തരവില്‍ പറഞ്ഞു.

മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ഗുരുതര രോഗമുള്ളവര്‍, തുടങ്ങി ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം അറുനൂറു രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസ കിരണം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 92,412 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം ലഭിക്കാനുള്ളത്.കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 23 മാസത്തെ കുടിശികയും ബാക്കി ജില്ലകളില്‍ 24 മാസത്തെ കുടിശികയുമാണ് ഉള്ളത്.

]]>
കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍; സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ് https://malayalees.ch/kerala-finance-department-against-central-government/ Sat, 23 Jul 2022 05:12:50 +0000 https://malayalees.ch/?p=65293 കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് ധനവകുപ്പിന്റെ ആക്ഷേപം.

തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർ വ്യക്തമാക്കി. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ധനവകുപ്പ് ആരോപിച്ചു.

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം.

കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

]]>
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ; ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല https://malayalees.ch/crisis-in-ksrtc-pension-distribution/ Sat, 23 Jul 2022 05:07:47 +0000 https://malayalees.ch/?p=65288 കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി. ജൂലൈ മാസത്തെ പെൻഷൻ ൽകാൻ ഇനിയും ആരംഭിച്ചില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും.

ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.
ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.

കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

]]>
തപാൽ വോട്ടിനിടെ പെൻഷൻ: വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി https://malayalees.ch/pension-during-postal-voting-complaint-that-it-is-an-attempt-to-influence-the-voter/ Wed, 31 Mar 2021 04:01:06 +0000 https://malayalees.ch/?p=42275 കായംകുളത്ത് തപാൽ വോട്ടിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് യുഡിഎഫ് പരാതി. പോളിംഗ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകിയതാണ് വിവാദമായത്. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.

കായംകുളം നഗരസഭയിലെ 77ആം നമ്പർ ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. എൺപത് വയസ്സു പിന്നിട്ട സ്ത്രീക്ക് തപാൽവോട്ട് രേഖപ്പെടുത്താൻ പോളിംഗ്‌ സംഘം വീട്ടിലെത്തി. ഇവർക്കൊപ്പം പെരിങ്ങാല സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, മറുവശത്ത് ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി. സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർധിക്കുമെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി.

അതേസമയം, പെൻഷൻ വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

]]>
പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം https://malayalees.ch/pension-change-from-2019-july-html/ Thu, 11 Feb 2021 04:24:48 +0000 https://malayalees.ch/?p=40011 പെൻഷൻ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യം. ശമ്പള പരിഷകരണവും ഇതേ തിയതി മുതൽ പ്രാബല്യത്തിൽ വരും. പാർട്ട് ടൈംകാർക്കും ഇത് ബാധകമാണ്.

ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയാക്കി. കൂടിയ പെൻഷൻ തുക 83,400 രൂപയാക്കി. പരിഷകരിച്ച പെൻഷൻ 2021 ഏപ്രിൽ 1 മുതൽ നൽകും. കുടുംബ പെൻഷൻ അടിസ്ഥാന തുക 11,500 രൂപയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു

]]>