pele – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Dec 2022 06:46:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pele – malayalees.ch https://malayalees.ch 32 32 പെലെയുടെ സംസ്കാരം ചൊവ്വാഴ്ച https://malayalees.ch/pele-cremation-tuesday-brazil-santos/ Fri, 30 Dec 2022 06:45:48 +0000 https://malayalees.ch/?p=73655 അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. 82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ പെലെയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചു.

പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാൻ്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. സാൻ്റോസിൽ കളിച്ച താരമാണ് പെലെ ഇവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. അതിനു ശേഷം സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കൂ.

]]>
ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം https://malayalees.ch/brazil-declares-three-day-mourning/ Fri, 30 Dec 2022 04:02:58 +0000 https://malayalees.ch/?p=73625 ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് അദ്ദേഹം കുറിച്ചു.

പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്ന് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടില്ല…അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈദാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’- ലുല കുറിച്ചു.

ഇന്ന് പുലർച്ചെയാണ് ഫുട്‌ബോൾ മാന്ത്രികൻ പെലെ വിടവാങ്ങുന്നത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു.

]]>
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു https://malayalees.ch/pele-passed-away/ Fri, 30 Dec 2022 03:57:15 +0000 https://malayalees.ch/?p=73620 ഫുട്ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു.

മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ.

പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.

1962ലും 1963ലും സാന്‍റോസിന് ഇന്‍റർകോണ്ടിനന്‍റൽ കപ്പ് നേടിക്കൊടുത്തു. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

]]>
ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം https://malayalees.ch/pele-cancer-spread-health/ Thu, 22 Dec 2022 10:29:11 +0000 https://malayalees.ch/?p=73234 ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,

കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ വന്ന വാർത്ത ഏറെ ആശങ്കാജനകമാണ്.

]]>
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ https://malayalees.ch/pele-hospitalized-brazil-football/ Thu, 01 Dec 2022 04:08:36 +0000 https://malayalees.ch/?p=72142 ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.

]]>
ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ https://malayalees.ch/messi-pele-ronaldo-pay-tributes-to-maradona/ Thu, 26 Nov 2020 05:15:10 +0000 https://malayalees.ch/?p=35786 മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു.

ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു.

മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ്.

പ്രിയസുഹൃത്തിന്, മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും സിആർ 7 കുറിച്ചു.

ക്ലബിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉജ്വല നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് നാപ്പോളി ക്ലബ് വിട നല്‍കി. എല്ലാ സുന്ദര നിമിഷങ്ങള്‍ക്കും നന്ദിയെന്ന് എഫ് സി ബാർസലോണ. ചെല്‍സിയാകട്ടെ മറഡോണ ക്ലബ് സന്ദര്‍ശിച്ചപ്പോഴുള്ള നിമിഷങ്ങള്‍ പങ്കുവെച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൌനം ആചരിച്ചു.

]]>
ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ https://malayalees.ch/pele-mourns-diego-maradona/ Thu, 26 Nov 2020 05:12:14 +0000 https://malayalees.ch/?p=35783 ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രീസില്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ കുറിച്ചു.

‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ വ്യക്തമാക്കുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. അടുത്തിടെ മാറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

]]>