Pegasus spyware – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Oct 2021 08:30:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pegasus spyware – malayalees.ch https://malayalees.ch 32 32 പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും https://malayalees.ch/supreme-court-verdict-on-pegasus/ Wed, 27 Oct 2021 08:30:33 +0000 https://malayalees.ch/?p=51646 പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.

സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രിംകോടതി നിയോഗിച്ചത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ പ്രൊ.ഡോ നവീന്‍കുമാര്‍ ചൗധരി(ഗുജറാത്തിലെ ഗാന്ധി നഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ ഡീന്‍), ഡോ.പി പ്രഭാകരന്‍ (പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിന്‍ അനില്‍ ഗുമസ്‌തെ (അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.

കോടതി പലതവണ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമിതി അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കണം. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കോടതിക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യത്തിലധികം സമയം അനുവദിച്ചിരുന്നതാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സ്വന്തം നിലയില്‍ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് മറുപടി നല്‍കിയിരുന്നില്ല. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

]]>
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണത്തിൽ വിധി ഇന്ന് https://malayalees.ch/supreme-court-to-pronounce-verdict-in-pegasus-case-today/ Wed, 27 Oct 2021 04:15:58 +0000 https://malayalees.ch/?p=51614 പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന്. ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പുറപ്പെടുവിക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന.

ഇസ്രായേലി ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വാദത്തിനിടെ കോടതി ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ആരോപണം നേരിടുന്ന സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സമിതിയെ വയ്ക്കാന്‍ കോടതി തീരുമാനിച്ചത്. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

]]>
പെഗസിസ് വിവാദം: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ https://malayalees.ch/petitioners-oppose-centres-affidavit/ Mon, 16 Aug 2021 08:41:06 +0000 https://malayalees.ch/?p=48187 പെഗസിസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ.

സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഐ.ടി. മാത്രാലയമല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നാണ് ഹർജിക്കാരുടെ വാദം. കൂടാതെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഗൂഢാലോചന അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വിദഗ്ധ സമിതി രൂപീകരണത്തെ ശക്തമായി എതിർത്തു.

കേസ് സുപ്രിംകോടതി പരി​ഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ആവർത്തിച്ചിരിക്കുന്നത്. പെഗസിസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാൻ ഒരു വിദ​ഗ്ധ സമിതിക്ക് രൂപം നൽകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

അവസാനത്തെ ഇനമായി കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. പെഗസിസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

]]>
പെഗാസസ്‌ സോഫ്റ്റ്വയർ ഫോൺ ചോർത്തൽ ; ആരോപണം തള്ളി കേന്ദ്ര സർക്കാർ https://malayalees.ch/pegasus-spyware-central-govt/ Mon, 19 Jul 2021 12:29:06 +0000 https://malayalees.ch/?p=46965 ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി നേരത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും പെഗാസസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അതുതന്നെ പര്യാപ്തമാണ്.

]]>