pectrol diesel charge hike – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Jun 2020 04:52:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pectrol diesel charge hike – malayalees.ch https://malayalees.ch 32 32 തുടര്‍ച്ചയായ 21ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി https://malayalees.ch/petrol-diesel-price-hike-on-21th-day/ Sat, 27 Jun 2020 04:52:34 +0000 https://malayalees.ch/?p=27688 പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തുടര്‍ച്ചയായ 21ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വര്‍ധിച്ചത്.

ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്.

]]>
കൊള്ള തുടരുന്നു; 80 കടന്ന് പെട്രോള്‍ വില https://malayalees.ch/petrol-diesel-price-hike-on-17th-day/ Tue, 23 Jun 2020 05:10:26 +0000 https://malayalees.ch/?p=27467 തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 കടന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. ഈ മാസം മുപ്പതാം തിയ്യതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൌണും കോവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇന്ധന വിലവര്‍ധന.

]]>
ഇരുട്ടടിക്ക് അവസാനമില്ല; 16ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി https://malayalees.ch/petrol-diesel-price-hike-on-16th-day/ Mon, 22 Jun 2020 04:25:28 +0000 https://malayalees.ch/?p=27401 പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

കോവിഡും ലോക്ക്ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില വര്‍ധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ. ഡീസൽ വില കുറഞ്ഞില്ല.

]]>
തുടര്‍ച്ചയായ 12ആം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു https://malayalees.ch/petrol-diesel-price-hike-on-12th-day/ Thu, 18 Jun 2020 04:38:47 +0000 https://malayalees.ch/?p=27211 ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്.

തുടര്‍ച്ചയായ 12ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല.

കോവിഡ് വ്യാപനവും ലോക്ക് ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.

]]>
പതിനൊന്നാം ദിവസവും രക്ഷയില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു https://malayalees.ch/petrol-diesel-hike-again-in-eleventh-day/ Wed, 17 Jun 2020 04:11:18 +0000 https://malayalees.ch/?p=27166 പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്.

തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്.

രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല. എക്സൈസ് തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചതാണ് വിലക്കുറവ് ജനങ്ങളിലേക്കെത്താത്തതിന് കാരണം.

പെട്രോൾ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.

]]>
തുടർച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു https://malayalees.ch/petrol-diesel-price-hike-at-tenth-day/ Tue, 16 Jun 2020 04:02:33 +0000 https://malayalees.ch/?p=27116 പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്.

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയിൽ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി വില വർധിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോൾ ജനത്തിന്‍റെ നടുവൊടിക്കുന്ന രീതിയിലാണ് ഇന്ധന വിലയുടെ കുതിപ്പ്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 77 കടന്നു. 71 രൂപ 29 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.

പെട്രോൾ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.

]]>