PCB – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 May 2023 11:55:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PCB – malayalees.ch https://malayalees.ch 32 32 അഹ്‌മദാബാദിൽ മത്സരങ്ങൾ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ട; ഇന്ത്യ ഇവിടേക്ക് വന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിലേക്കും വരില്ല: നജാം സേഥി https://malayalees.ch/pcb-najam-sethi-india-pakistan-html/ Fri, 12 May 2023 11:52:36 +0000 https://malayalees.ch/?p=81147 ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെൻ്റുകളെച്ചൊല്ലി ബിസിസിഐയും പിസിബിയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ഏകദിന ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ആരോപിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഹൈബ്രിഡ് മോഡൽ തെരഞ്ഞെടുത്താൽ ലോകകപ്പിൽ തങ്ങൾക്കും ഹൈബ്രിഡ് മോഡൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

“ഇന്ത്യക്ക് ഹൈബ്രിഡ് മോഡൽ വേണമെങ്കിൽ ഞങ്ങൾക്ക് ലോകകപ്പിൽ അത് വേണം. ധാക്കയിലോ ഇന്ത്യ അംഗീകരിക്കുന്ന മറ്റേതെങ്കിലും വേദിയിലോ ഞങ്ങൾ ലോകകപ്പ് മത്സരങ്ങൾ കളിക്കും. ഇന്ത്യ – പാകിസ്താൻ മത്സരം അഹ്‌മദാബാദിലാവുമെന്ന് കേട്ടപ്പോൾ ഞാൻ സ്വയം പറഞ്ഞത് -‘ഇത് ഞങ്ങൾ ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിക്കാനുള്ള ഒരു തന്ത്രമാണ്’ എന്നാണ്. ചെന്നൈയിലോ കൊൽക്കത്തയിലോ വച്ച് മത്സരങ്ങൾ നടത്തുമെങ്കിൽ അത് മനസിലാക്കാമായിരുന്നു.”- സേഥി പറഞ്ഞു.

അഹ്‌മദാബാദിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് സേഥി ആരോപിച്ചു. ഇതുവരെ ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിനോട് അംഗരാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല. പാകിസ്താൻ അല്ലാതെ ഒരു വേദിയിൽ മത്സരങ്ങൾ നടത്തണമെന്ന് എസിസി ആവശ്യപ്പെട്ടാൽ ഞങ്ങൾ ഏഷ്യ കപ്പിൽ നിന്ന് പിന്മാറും. ഇന്ത്യൻ സർക്കാരും പാക് സർക്കാരും പരസ്പരം ഇന്ത്യയിലും പാകിസ്താനിലും മത്സരങ്ങൾ കളിക്കാൻ അനുമതി നൽകേണ്ടതാണ്. പാകിസ്താനിൽ മുൻപ് സുരക്ഷാ പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഒരുപാട് ടീമുകൾ പാകിസ്താനിൽ വന്നുകളിച്ചു. ആർക്കും പ്രശ്നമുണ്ടായില്ല. ഇന്ത്യ മാത്രമാണ് വരാത്തത് എന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി നല്ല ബന്ധമാണുള്ളതെന്നും സേഥി പറഞ്ഞു. പരസ്പരം നീണ്ട ചർച്ചകളുണ്ടാവാറുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നാൽ, പാകിസ്താനിൽ ഇന്ത്യ കളിക്കുന്ന കാര്യം പറയുമ്പോൾ, ‘കാര്യങ്ങൾ എങ്ങനെയാണെന്നറിയാമല്ലോ. നമുക്ക് അത് സംസാരിക്കണ്ട’ എന്ന് അദ്ദേഹം പറയുമെന്നും സേഥി പറയുന്നു.

]]>
ഇമ്രാൻ ഖാൻ പുറത്ത്; പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും https://malayalees.ch/imran-khan-pcb-ramiz-raja-may-resign/ Tue, 12 Apr 2022 04:53:25 +0000 https://malayalees.ch/?p=59917 പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും. (imran khan ramiz raja)

അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

50 മില്ല്യൺ യുഎസ് ഡോളർ (ഏകദേശം 5000 കോടി രൂപ) പരമ്പരയിൽ നിന്ന് വരുമാനം ലഭിക്കുമെന്നായിരുന്നു പിസിബിയുടെ കണക്കുകൂട്ടൽ. ഐസിസിയ്ക്കും പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകൾക്കും ഇതിൽ പരമ്പരയിൽ നിന്ന് വലിയ ലാഭമുണ്ടാവും. പരമ്പരയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വലിയ വിഹിതം അസോസിയേറ്റ് രാജ്യങ്ങൾക്കും ലഭിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി പരമ്പര നടത്താനായിരുന്നു പിസിബിയുടെ ശ്രമം.

ഈ മാസം 10നാണ് പാകിസ്താനിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായത്. ഇതോടെ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം നഷ്ടമായി. അവിശ്വാസ പ്രമേയത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്നിറങ്ങിപ്പോയി. രാജ്യത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.

പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. പിഎംഎൽ (എൻ) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അധ്യക്ഷനുമാണ്.

]]>