PC George – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Jul 2022 08:36:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PC George – malayalees.ch https://malayalees.ch 32 32 ദിലീപ് കേസ് പുനരന്വേഷണം വേണം: പി.സി.ജോർജ് https://malayalees.ch/dileep-case-should-be-re-investigated-pc-george/ Mon, 11 Jul 2022 08:36:41 +0000 https://malayalees.ch/?p=64592 ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണെന്ന് പി.സി.ജോർജ്. പൊലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസെന്ന് വ്യക്തമായിരിക്കുന്നു. പൊലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് പി.സി.ജോർജ് പറ‍ഞ്ഞു.

ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും പി.സി.ജോർജ് പറഞ്ഞു.

]]>
‘പുത്രീ വാത്സ്യം മൂത്ത് പിണറായി വിജയന് ഭ്രാന്തായി’ : ഷോൺ ജോർജ് https://malayalees.ch/shone-george-against-pinarayi-vijayan/ Sat, 02 Jul 2022 13:10:56 +0000 https://malayalees.ch/?p=64240 പി.സി ജോർജിന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷോൺ ജോർജ്. പുത്രീ വാത്സ്യം മൂത്ത് പിണറായി വിജയന് ഭ്രാന്തായതാണെന്ന് ഷോൺ ജോർജ് തുറന്നടിച്ചു.

‘രണ്ട് മാസത്തിനിടയിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. അരി അഹാരാം കഴിക്കുന്ന ഏത് മനുഷ്യനും ഇത് മനസിലാകാൻ വലിയ താമസമൊന്നും വേണ്ട. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രതിക്കൂട്ടിൽ നിൽക്കുന്നു. സ്പ്രിംക്‌ളർ, പിഡ്ബ്ല്യുസി അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകൾ കൃത്യമായി പ്രതിക്കൂട്ടിൽ നിൽക്കുന്നു. ഒരു വിവാദത്തെ മറ്റൊരു വിവാദം കൊണ്ട് തളയ്ക്കുക എന്നത് പിണറായിയുടേയും സിപിഐഎമ്മിന്റേയും സ്ഥിരം വഴിയാണ്. ഇതിന് ഏറ്റവും എളുപ്പമുള്ള മാർഗം പിസി ജോർജിന്റെ അറസ്റ്റാണ്. പരാതിക്കാരി പറഞ്ഞ പേരുകൾ കൊടുത്താൽ ജയിലുകളിൽ മറ്റ് പ്രതികൾക്ക് കിടക്കാൻ സ്ഥലമുണ്ടാകില്ല. കേരള നിയമസഭയിൽ തന്നെ കോറം തികയണമെങ്കിൽ ചിലപ്പോൾ പുറത്ത് നിന്ന് ആളെ വിളിക്കേണ്ടി വരും. അതാണ് പരാതിക്കാരിയുടെ റെലവൻസി’- ഷോൺ ജോർജ് പറഞ്ഞു.

പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും പറഞ്ഞു. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. മുഖ്യമന്ത്രി പിസി ജോർജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.പരാതിക്കാരി വീട്ടിൽ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താൻ സംസാരിച്ചിട്ടുണ്ട്. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേർത്തു.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
‘എന്നാൽ നിങ്ങളുടെ പേര് പറയാം’; വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ് https://malayalees.ch/pc-george-shames-women-journalist/ Sat, 02 Jul 2022 13:07:32 +0000 https://malayalees.ch/?p=64237 അറസ്റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പി.സി ജോർജ് മറുപടി നൽകിയത്.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം കോടതിയിൽ തെളിയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

അതേസമയം പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.

]]>
‘രക്ഷകനിൽ നിന്ന് മോശം അനുഭവമുണ്ടായി’, പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി https://malayalees.ch/complainant-is-steadfast-in-the-allegations-against-pc-george/ Sat, 02 Jul 2022 13:04:17 +0000 https://malayalees.ch/?p=64234 പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും വ്യക്തമാക്കി. അറസ്റ്റ് പിണറായി വിജയൻറെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.

]]>
പി സി ജോര്‍ജിനെതിരെ പീഡനക്കേസ്: നടപടി സോളര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയിൽ https://malayalees.ch/harassment-case-against-pc-george/ Sat, 02 Jul 2022 09:16:16 +0000 https://malayalees.ch/?p=64230 പി സി ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

]]>
മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും https://malayalees.ch/special-police-team-will-question-pc-george-today/ Sat, 02 Jul 2022 04:16:55 +0000 https://malayalees.ch/?p=64197 മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പൊലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ നൽകിയ പരാതിയിലാണ് പിസി ജോർജിനെതിരെ പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി.സി ജോർജിന് നൽകിയിരിക്കുന്ന നിർദേശം.

സരിത എസ് നായർ രഹസ്യമൊഴി നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

]]>
വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/p-c-george-will-appear-for-questioning-today/ Mon, 06 Jun 2022 04:19:53 +0000 https://malayalees.ch/?p=62921 വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കരയില്‍ പോകുകയായിരുന്നു. ഇതോടെ ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു.

ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. പൊലീസിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

]]>
പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് https://malayalees.ch/police-notice-to-appear-for-questioning-by-pc-george/ Sat, 28 May 2022 12:39:34 +0000 https://malayalees.ch/?p=62586 അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ, അസഭ്യം വിളിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പി.സി. ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി
പ്രവർത്തകർ മര്‍ദിക്കുകയായിരുന്നു. ട്വൻ്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍. അരുൺ ഉൾപ്പെടെ ആക്രമത്തിൽ പരുക്കേറ്റിരുന്നു. കയ്യേറ്റത്തിൽ 24 കാമറമാൻ അരുൺ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോർജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകൻ ഷോൺ ജോർജിന്റെ നിർദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡിൽ കൃത്യമായ കാമറകൾ സ്ഥാപിച്ച് മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നതിനിടയിലാണ് മർദനം ഉണ്ടായത്.

പിന്നിൽ നിന്ന് തള്ളി കയറിയ ബിജെപി പ്രവർത്തകർ കാമറ ട്രൈപോഡ് ഉൾപ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവർത്തകരെ മൂന്നംഗം സംഘം മർദിക്കുകയായിരുന്നു. ബിജെപി പ്രവർത്തരെ തലസ്ഥാനത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ പ്രതിരോധിച്ചത്.

]]>
‘ജയിലിൽ ഉള്ളത് സകലകലാവല്ലഭന്മാർ’; പ്രതികരിച്ച് പിസി ജോർജ് https://malayalees.ch/pc-george-response-release-jail/ Sat, 28 May 2022 04:51:24 +0000 https://malayalees.ch/?p=62557 ജയിൽ മോചിതനായതിനു ശേഷം പ്രതികരിച്ച് പിസി ജോർജ്. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ എന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ സകലകലാവല്ലഭന്മാർ ആണ് ഉള്ളതെന്നും അതുകൊണ്ടാണ് അവർക്ക് ജാമ്യം അനുവദിക്കാത്തതെന്നും പിസി ജോർജ് വിശദീകരിച്ചു.

“തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ. ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷേ, പ്രോസ്റ്റേറ്റ് ക്യാൻസറുള്ള ഒരു മനുഷ്യനെ പിടിച്ച് എന്തിനാ ഇവിടെ ഇട്ടിരിക്കുന്നത്? വീട്ടിൽ പറഞ്ഞുവിടാൻ പാടില്ലേ? ഏതായാലും ജയിൽ ഉപദേശകസമിതി ഉടൻ കൂടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്നെ ഒരു ദിവസം അവിടെ കിടത്തിയതുകൊണ്ട് അങ്ങനെ ഗുണം ജനങ്ങൾക്ക് ലഭിക്കട്ടെ.”- പിസി ജോർജ് പറഞ്ഞു.

“ഏറ്റവും സുഖമല്ലേ ജയിൽ. ജയിലിൽ പിടിച്ച് ഇട്ടിരിക്കുന്നവർക്ക് ജാമ്യം അനുവദിക്കാതെയും വീട്ടിൽ വിടാതെയും ഇരിക്കുന്നതിനുള്ള കാരണമെന്താണെന്നറിയാമോ? ജയിലിൽ എണ്ണം കൂടിക്കൊണ്ടിരിക്കണം. കാരണം, ഈ ജോലിയെല്ലാം ചെയ്യിക്കണ്ടേ. അവിടെ വരച്ചുവച്ചിരിക്കുന്ന പടം കാണണം. കലാകാരന്മാർ അതിലുണ്ട്. കൃഷി. അവിടെ നിൽക്കുന്ന വാഴയും ചേനയുമൊക്കെ കാണണം. രണ്ട് പേർ അവിടെ ഗാന്ധിയുടെ പ്രതിമ ഉണ്ടാക്കുകയാണ്. ചോദിച്ചപ്പോൾ 20 ദിവസത്തിനകം ഉണ്ടാക്കിത്തീർക്കുമെന്ന് അവർ പറഞ്ഞു. സർവകലാവല്ലഭന്മാർ അതിലുണ്ട്.”- പിസി ജോർജ് കൂട്ടിച്ചേർത്തു.

]]>
വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിനു ജാമ്യം https://malayalees.ch/pc-george-bail-update/ Fri, 27 May 2022 12:36:57 +0000 https://malayalees.ch/?p=62524 വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനു ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങൾ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.

ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവർത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കോടതിയിൽ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

]]>