Payyannur – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Jul 2023 05:10:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Payyannur – malayalees.ch https://malayalees.ch 32 32 പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/doctor-found-dead-inside-the-clinic-payyanur/ Thu, 13 Jul 2023 05:10:07 +0000 https://malayalees.ch/?p=84293
ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്.

ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു.

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

]]>
കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും പിഴയും https://malayalees.ch/man-sentenced-imprisonment-in-pocso-case/ Thu, 29 Dec 2022 10:15:33 +0000 https://malayalees.ch/?p=73610 കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. 15 വയസ് കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് കേസ്. പഴയന്നൂർ വടക്കേത്തറ നന്നാട്ട്കളം വീട്ടിൽ മനീഷിനെ (28)യാണ് ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.

അമ്മൂമയോടൊത്ത് പഠനാവശ്യത്തിനായി നാട്ടിലെത്തിയ കുട്ടിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ഉപദ്രവിച്ചത്. വിഡിയോ പകർത്തിയ പ്രതി അത് കാണിച്ച് ഒരാഴ്ചയോളം കൃത്യം തുടർന്നു. കുഞ്ഞിന്റെ പിതാവിന് ഫോട്ടോകൾ അയച്ച് ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് കേസ് പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷിച്ചു. ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് 2021 ജൂലൈ മാസത്തിൽ 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊടകര പൊലീസ് പിടിയിലായി ജയിലിൽ കഴിഞ്ഞു വരികയാണ്.

പല തവണ ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജയിലിൽ തുടരുകയായിരുന്നു. തന്റെ വയസും ഒന്നര വയസ് പ്രായമുള്ള കുഞ്ഞിന്റെ കാര്യവും പറഞ്ഞ് പ്രതി ശിക്ഷയിൽ ഇളവ് ചോദിച്ചെങ്കിലും പ്രതിയുടെ പ്രായമോ പശ്ചാത്തലമോ പരിഗണിക്കേണ്ട പ്രവൃത്തികളിലല്ല ഇയാൻ ഏർപ്പെട്ടിട്ടുള്ളതെന്നും കഠിനമായ ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു ആവശ്യപ്പെട്ടു.

]]>
രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള വാന്‍ കാണാനില്ല; കോണ്‍ഗ്രസില്‍ വിവാദം തുടരുന്നു https://malayalees.ch/conflict-in-payyannur-congress-in-the-name-of-kpsta-van/ Tue, 05 Jul 2022 04:34:26 +0000 https://malayalees.ch/?p=64322 കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്‌നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ വാഹനം കാണാനില്ലെന്ന ആരോപണത്തിലാണ് പ്രതിസന്ധി തുടരുന്നത്. പകരം വാഹനം നല്‍കാനുള്ള നീക്കം കെപിഎസ്ടിഎ തള്ളി.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സന്നദ്ധ കൂട്ടായ്മയായ ജയ്ഹിന്ദ് പയ്യന്നൂരിനും ഐഎന്‍സി കെയര്‍ യൂണിറ്റിനുമായി കെപിഎസ്ടിഎ സംഭാവന സമാഹരിച്ച് നല്‍കിയ വാഹനം സംബന്ധിച്ചാണ് വിവാദം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാന്‍ സംഭാവന ചെയ്തത്. ആദ്യം വാങ്ങിയ വാഹനം കാണാനില്ലെന്നായിരുന്നു ആക്ഷേപം. പിന്നീട് ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് പുറത്തിറക്കി. വാഹനം വാങ്ങുമ്പോള്‍ അവശേഷിച്ച ബാധ്യത വാഹനം നഷ്ടമാകാന്‍ ഇടയാക്കിയെന്നാണ് സന്നദ്ധ കൂട്ടായ്മ നിയന്ത്രിക്കുന്നവരുടെ വിശദീകരണം.

എന്നാല്‍ പിന്നീട് പണപ്പിരിവ് നടത്തിയെന്നും ഈ തുക സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാദം മറികടക്കാന്‍ രണ്ടാമത് വാങ്ങിയ വാഹനം അധ്യാപക സംഘടനയ്ക്ക് നല്‍കാനുള്ള നീക്കം സംഘടന തള്ളി. ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി അവശേഷിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടെ രജിസ്‌ട്രേഷന്‍ മാറ്റാതെ വഞ്ചിച്ചെന്ന് കാട്ടി ഇരിട്ടി സ്വദേശി ടിബിന്‍ പോള്‍ പൊലീസില്‍ പരാതി നല്‍കിയതും തലവേദന സൃഷ്ടിച്ചു. അന്വേഷണത്തിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് അധ്യാപക സംഘടനയുടെ നിലപാട്.

]]>
സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം; ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും https://malayalees.ch/cpim-payyannur-party-fund-update/ Fri, 01 Jul 2022 04:20:02 +0000 https://malayalees.ch/?p=64145 സിപിഐഎം പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ നേതൃത്വം അംഗീകരിച്ച കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ അവതരിപ്പിക്കും. അതേസമയം രക്തസാക്ഷി, ധനരാജിൻ്റെ കടം പാർട്ടി അടച്ചു തീർത്തു. പയ്യന്നൂർ സഹകരണ ബാങ്കിലെ ബാധ്യതയായ 9.8 ലക്ഷം രൂപയാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് നൽകിയത്.

3 ഫണ്ടുകളുടെ വിനിയോഗമാണ് പയ്യന്നൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഇതിൽ ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയാണ് സിപിഐഎമിനെ ഏറെ പ്രതിരോധത്തിലാക്കിയത്. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനാണ് ക്രമക്കേട് പരാതി നേതൃത്വത്തിന് മുന്നിലെത്തിച്ചത്. എന്നാൽ പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻ്റെ അവകാശ വാദം. പക്ഷേ ധനരാജിൻ്റെ പേരിൽ പയ്യന്നൂർ സഹകരണ ബാങ്കിൽ അവശേഷിച്ച കടബാധ്യത പാർട്ടി വീട്ടിയത് ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ്. രക്തസാക്ഷി ഫണ്ടിലെ അവശേഷിച്ച തുകയെവിടെയെന്ന അണികളുടെ ചോദ്യത്തിന് ഇതുവരെ തൃപ്തികരമായ ഉത്തരമില്ല.

വീട് നിർമ്മാണം, കുടുംബാംഗങ്ങൾക്കുള്ള സഹായധന കൈമാറ്റം, റൂറൽ ബാങ്കിലെ കടബാധ്യത തീർക്കൽ എന്നിവ കഴിച്ചുള്ള തുക സംബന്ധിച്ചാണ് ആരോപണം. എന്നാൽ ജില്ലാ നേതൃത്വം അവതരിപ്പിച്ച കണക്കിൽ ഈ അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 20,600 രൂപ മാത്രമാണ്. വിവാദങ്ങൾക്കിടെ ജില്ലാ കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്കുകൾ ഇന്ന് ലോക്കൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. കണക്കവതരണവും, നടക്കാനിരിക്കുന്ന രക്തസാക്ഷി ദിനാചരണത്തിനും മുന്നോടിയായാണ് വിവാദം തണുപ്പിക്കാനുള്ള പാർട്ടി നീക്കം.

]]>
നിയന്ത്രണംവിട്ട കാര്‍ മാറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക് https://malayalees.ch/car-accident-payyannur/ Thu, 19 Nov 2020 04:48:55 +0000 https://malayalees.ch/?p=35368 കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ – ചെറുപുഴ റോഡില്‍ മുണ്ടീറ്റുപാറയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമായതിനാലും ഇരുട്ട് മൂടിയതിനാലും ഏറെ കഴിഞ്ഞാണ് അപകടത്തില്‍ പെട്ട കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വാഹനത്തിനുളളില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പോലീസ് ഉദ്യോഗസ്ഥനെയും സ്ത്രീയെയും പുറത്തെടുത്തത്. സ്ത്രീയുടെ മുഖത്തും കാലിനും പരിക്കേറ്റിരുന്നു.

എന്നാല്‍ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അനുവദിക്കാതിരുന്നതും ക്രെയിന്‍ വിളിച്ച് പൊടുന്നനെ കാര്‍ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതും നാട്ടുകാരില്‍ സംശയമുളവാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് പയ്യന്നൂര്‍ സ്റ്റേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അപകടത്തില്‍ പെട്ട ആളെന്നും കൂടെ ഉണ്ടായിരുന്നത് വിദേശത്ത് ജോലി ചെയ്യുന്ന പ്രദേശ വാസിയായ ഒരാളുടെ ഭാര്യയാണന്നും മനസിലായത്.

സ്ത്രീയുടെതാണ് അപകടത്തില്‍ പെട്ട കാര്‍. സഹോദരനെ വിളിച്ച് വരുത്തി നാട്ടുകാര്‍ സ്ത്രീയെ ഇയാള്‍ക്കൊപ്പം പറഞ്ഞയച്ചു. പൊലീസിനൊപ്പം ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്തായാലും സംഭവത്തെ കുറിച്ച് രഹസ്യാന്വേക്ഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

]]>