pawan-kalyan-movie-bheemla-nayak-audience-response-r7uchm – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Feb 2022 04:13:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pawan-kalyan-movie-bheemla-nayak-audience-response-r7uchm – malayalees.ch https://malayalees.ch 32 32 തെലുങ്ക് അയ്യപ്പനും കോശിയും എങ്ങനെയുണ്ട് ? ‘ഭീംല നായക്’ പ്രേക്ഷക പ്രതികരണം https://malayalees.ch/pawan-kalyan-movie-bheemla-nayak-audience-response-r7uchm/ Fri, 25 Feb 2022 04:13:37 +0000 https://malayalees.ch/?p=57584 നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭീംല നായക് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ‘അയ്യപ്പനും കോശിയും'(Ayyappanum Koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണിത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(Sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati). റിലീസ് ചെയ് മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 

ഭീംല നായകിന്റെ പല വശങ്ങളെയും പ്രത്യേകിച്ച് അതിലെ പ്രധാന താരങ്ങൾ തമ്മിലുള്ള കോംമ്പിനേഷനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. “പവൻ കല്യാണിന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളെക്കാൾ മികച്ച പ്രകടനം. റാണ അതിശയിപ്പിച്ചു. ആദ്യപകുതി കലക്കി. പെർഫെക്റ്റ് സിനിമ. അനേകം പവർ പാക്ക്ഡ് നിമിഷങ്ങൾ”, എന്നിങ്ങനെയാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. നിത്യ അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. പവൻ കല്യാണിന്റെ പെയർ ആയാണ് നിത്യ ചിത്രത്തിലെത്തിയത്. 

]]>