pavan kapoor – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Nov 2021 04:31:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pavan kapoor – malayalees.ch https://malayalees.ch 32 32 റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി പവന്‍ കപൂര്‍ ഉടന്‍ ചുമതലയേല്‍ക്കും https://malayalees.ch/pavan-kapoor-appointed-as-indian-ambassador-in-russia/ Tue, 02 Nov 2021 04:30:59 +0000 https://malayalees.ch/?p=51881 പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ ചുമതലയേല്‍ക്കല്‍ വൈകാതെയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ സ്ഥാനപതി ഡി ബാലവെങ്കിടേഷ് വര്‍മയ്ക്ക് പകരമായാണ് പവന്‍ കപൂറിന്റെ നിയമനം. യുഎഇ, ജനീവ, മോസ്‌കോ, ലണ്ടന്‍, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1966 ഡിസംബര്‍ 24നാണ് പവന്‍ കപൂര്‍ ജനിച്ചത്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദവും നേടി.

]]>