Patient – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Mar 2023 10:51:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Patient – malayalees.ch https://malayalees.ch 32 32 ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കുമായി ബോട്ട് യാത്ര; ഉള്ളുനിറച്ച് ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മാതൃക https://malayalees.ch/palliative-patient-boat-trip-olloor/ Tue, 21 Mar 2023 10:50:44 +0000 https://malayalees.ch/?p=78351 ആലപ്പുഴയില്‍ അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് പാലിയേറ്റീവ് രോഗികളുടെ സ്‌നേഹാര്‍ദ്രം വിനോദ യാത്ര സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നും ബസ് മാര്‍ഗ്ഗമാണു എല്ലാവരെയും ആലപ്പുഴയിലെത്തിച്ചത്.

വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേരും അവരുടെ കൂട്ടിരിപ്പുകാരുമാണു ആദ്യമായി കുട്ടനാട്ടിലെ കായല്‍ ഭംഗി കാണാന്‍ ആലപ്പുഴയില്‍ എത്തിയത്. എല്ലാവരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടി ആയിരുന്നു ഇത്. ഈ ഉല്ലാസ യാത്രക്ക് ഒല്ലൂരിലെ പാലിയേറ്റീവ് വോളണ്ടിയര്‍മാരാണ് കൈത്താങ്ങായത്. ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നാണ് മൂന്നുമണിക്കൂര്‍ നീണ്ട ബോട്ട് യാത്ര തുടങ്ങിയത്.

പുന്നമട ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായികേന്ദ്രം, മാര്‍ത്താണ്ഡം കായല്‍, സി ബ്ലോക്ക്, വട്ടക്കായല്‍ വഴി കുട്ടനാടിന്റെ എല്ലാ ഗ്രാമീണ കാഴ്ചയും ഉള്‍ക്കൊള്ളുന്നതായിരുന്നു യാത്ര. ഇതിനിടെ കരിമീനും കപ്പയുമടങ്ങിയ കുട്ടനാട്ടിന്റെ തനത് ഉച്ചഭക്ഷണവും കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കി. പമ്പാനദിയിലൂടെ കൈനകരിയിലെത്തിയാണ് യാത്ര അവസാനിച്ചത്.

]]>
ആശുപത്രി ബില്‍ അടച്ചില്ല; യു.പിയില്‍ രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു https://malayalees.ch/ailing-labourer-fails-to-pay-rs-4000-hospital-bill-beaten-to-death-by-its-staff/ Fri, 03 Jul 2020 04:17:01 +0000 https://malayalees.ch/?p=27947 അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം

ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.

അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. 44 കാരനും കൂലി തൊഴിലാളിയുമായ സുൽത്താൻ ഖാനാണ് മരിച്ചത്. മൂത്രതടസ്സത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകൻ ചമൻ പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ സ്കാനിങ്ങില്ലാതെ തന്നെ ഹോസ്പ്പിറ്റൽ 5000 രൂപ ഈടാക്കി. തർക്കത്തെ തുടർന്ന് ഡിസ്ചാർജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുൽത്താനെയാണ് ആശുപത്രി ജീവനക്കാർ റോഡിലിട്ട് തല്ലിക്കൊന്നത്. മുറിവാടക ഇനത്തിൽ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

]]>