patient death – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Dec 2022 06:37:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png patient death – malayalees.ch https://malayalees.ch 32 32 പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും https://malayalees.ch/crime-branch-will-investigate-peroorkada-mental-health-center-patient-death/ Sat, 31 Dec 2022 06:37:05 +0000 https://malayalees.ch/?p=73704 പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് അന്വേഷിക്കുന്നത്. ഇവർ മരിച്ചത് തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. നവംബർ 30 നാണ് മരണം നടന്നത്. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ഒരു മാസമായിട്ടും ദുരൂഹത നീങ്ങാത്തതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. സ്മിതാ കുമാരിയുടെ ശരീരത്തിലും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

കൊല്ലം ശൂരനാട് തെക്ക് സ്വദേശിനിയായ സ്മിതാ കുമാരി(41)യെ വീട്ടിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചത്. വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. നവംബർ 27 ഞായറാഴ്ച്ച പുലർച്ചെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.

ചൊവ്വാഴ്ച്ച വൈകിട്ടോടെ സെല്ലിൽ സ്മിത കുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. നേരത്തേ രണ്ട് തവണ സ്മിതാകുമാരിയെ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.

]]>
പ്ലേറ്റ്‌ലെറ്റിന് പകരം മൊസംബി ജ്യൂസ് കയറ്റിയ രോഗി മരിച്ച സംഭവം: യുപിയില്‍ 10 പേര്‍ അറസ്റ്റില്‍ https://malayalees.ch/0-arrested-for-selling-fake-blood-platelets-in-up-after-mosambi-juice-death/ Sat, 22 Oct 2022 04:32:12 +0000 https://malayalees.ch/?p=70031 ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് പ്ലാസ്മയ്ക്ക് പകരം ഡ്രിപ്പില്‍ മൊസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്തത്തില്‍ പഴച്ചാറ് കലര്‍ന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബ്ലഡ് ബാങ്കില്‍ നിന്നും പ്ലാസ്മ എടുത്ത ശേഷം പകരം അതേനിറത്തിലുള്ള ജ്യൂസ് നിറച്ചുവച്ച പത്ത് പേര്‍ക്കെതിരെയാണ് കേസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. പ്രതിഷേധം കടുത്തതോടെ ആശുപത്രി ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു.

ഡെങ്കിപ്പനി ബാധിതാനായ 32 വയസുകാരനെ ഒക്ടോബര്‍ 17 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കില്‍ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടര്‍ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്ലെറ്റ് വാങ്ങി ഏല്‍പ്പിച്ചു. ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നല്‍കി. എന്നാല്‍ ഇതോടെ ഇയാളുടെ നില വഷളായി.

ഒക്ടോബര്‍ 19 ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ‘പ്ലേറ്റ്ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ രാസവസ്തുക്കളും മധുരവും മൊസാമ്പി ജ്യൂസും കലര്‍ത്തി രോഗിയ്ക്ക് നല്‍കുകയായിരുന്നു എന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ ജ്യൂസ് കലര്‍ന്നതാണ് മരണകരണമെന്നും സ്ഥിരീകരിച്ചു.

]]>