Pathanamthitta – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 04:28:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pathanamthitta – malayalees.ch https://malayalees.ch 32 32 പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു https://malayalees.ch/man-dead-pathanamthitta-drowned/ Thu, 05 Oct 2023 04:28:48 +0000 https://malayalees.ch/?p=88902 പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്.

മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

]]>
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ https://malayalees.ch/pathanamthitta-house-fire-son-mother/ Wed, 27 Sep 2023 05:24:02 +0000 https://malayalees.ch/?p=88462 പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.

]]>
എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കള്ളവോട്ട് ആരോപണം; തങ്ങളും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് നേതാവ്: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയേറ് https://malayalees.ch/sfi-cpim-congress-pathanamthitta-cooperative-bank-election/ Tue, 26 Sep 2023 05:16:31 +0000 https://malayalees.ch/?p=88408
പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയെറിഞ്ഞ് സിപിഐഎമ്മും കോൺഗ്രസും. എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഐഎം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകൾ പങ്കുവച്ച് കോൺഗ്രസ് ആരോപിക്കുന്നത്. ഈ ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികളുമുണ്ട്.

തങ്ങളും കള്ളവോട്ട് ചെയ്ത സൂചന നൽകിയത് നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് സുരേഷ് കുമാർ ആണ്. കള്ളവോട്ട് ചെയ്യാൻ തങ്ങൾക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.

]]>
എസ്‌പിയാകാൻ ഐപിഎസുകാരുടെ ചരടുവലി; പത്തനംതിട്ട പൊലീസിന് നാഥനില്ലാതെ രണ്ടാഴ്ച https://malayalees.ch/pathanamthitta-police-sp-seat-vacant-for-weeks-kgn-rzgmgn/ Wed, 16 Aug 2023 11:47:03 +0000 https://malayalees.ch/?p=86277 പത്തനംതിട്ട: ഗൗരവമേറിയ ക്രിമിനിൽ കേസുകൾ തുടർക്കഥയാകുന്ന പത്തനംതിട്ട ജില്ലയിൽ പൊലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച. സുപ്രധാന പരിപാടികളിലെ സേനാ വിന്യാസം മുതൽ ഭരണ നിർവഹണം വരെ ആശയക്കുഴപ്പത്തിലാണെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന.

സ്വപ്നിൽ എം മഹാജന്‍റെ സ്ഥലം മാറ്റ ഉത്തരവ് ജൂലൈ അവസാനമാണ് ഇറങ്ങിയത്. ഓഗസ്റ്റ് മൂന്നിന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹം വിടുതൽ വാങ്ങി. കോട്ടയം എസ്പി കാർത്തിക്കിന് ജില്ലയുടെ അധിക ചുമതല നൽകി. ആഴ്ച രണ്ടായിട്ടും ജില്ലയ്ക്ക് സ്വന്തമായി ഒരു എസ്പി വന്നില്ല. കോട്ടയം എസ്പി പത്തനംതിട്ടയിലേക്ക് മാറിവരുമെന്നാണ് ആദ്യം കരുതിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് പിന്നീട് ഉയർന്നുവന്നില്ല.

അടുത്തിടെ ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥരിൽ പലരും എസ്പി സ്ഥാനത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്. മുൻപ് ജില്ലയിൽ എസ്പി ആയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കും, ഒരുവട്ടം ജില്ലാ പൊലീസ് മേധാവി സ്ഥാനം കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ഭരണ തലത്തിൽ സമ്മർദ്ദങ്ങൾ പലതാകുമ്പോൾ തീരുമാനം വൈകുമെന്നാണ് സേനയിലെ അടക്കം പറച്ചിൽ. കേരളം നടുങ്ങുന്ന ക്രിമിനകൽ കേസുകളാണ് ഓരോ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്‍റെ ദുരൂഹമരണമടക്കം കേസുകളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഭരണനിർവഹണത്തിന് പുറമെ, അന്വേഷണങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും പൂർണ്ണചുമതലയുള്ള എസ്പി ആവശ്യമാണെന്ന് ഡിവൈഎസ്പിമാരടക്കം ചൂണ്ടിക്കാട്ടുന്നു.

]]>
ലക്ഷ്യം വലുത്; യാത്രയും; രാജേഷിന്റെ ലണ്ടനില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്ര https://malayalees.ch/producer-rajesh-krishna-car-travel-from-london-to-pathanamthitta/ Sat, 05 Aug 2023 07:08:47 +0000 https://malayalees.ch/?p=85685 കാന്‍സര്‍ രോഗം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ലണ്ടനില്‍ നിന്നും പത്തനം തിട്ടയിലേക്ക് ഒരു കാര്‍ യാത്ര നടത്തുകയാണ് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായാണ് രാജേഷിന്റെ ഈ യാത്ര.

ജൂലൈ 26 നു ലണ്ടനില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ തുര്‍ക്കിയില്‍ എത്തിയിരിക്കുകയാണ്.
വോള്‍വോ എക്സി 60 ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനം. 55 ദിവസം കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങള്‍ വഴി പോകുന്ന യാത്രയില്‍ ഗൂഗിള്‍ മാപ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടും ഭാഷയുടെ പ്രശനങ്ങളുമാണ് വെല്ലുവിളി..

]]>
സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ https://malayalees.ch/pregnant-women-referred-to-private-hospitals-while-free-blood-can-be-obtained-from-general-hospital-blood-bank-in-pathanamthitta-nbu-rywgvp/ Sat, 05 Aug 2023 05:07:27 +0000 https://malayalees.ch/?p=85650 പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടർമാർ. കഴിഞ്ഞ വർഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാൻ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി.

പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയൻ നിർദേശിക്കുന്ന ഗർഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് ചെയ്യണം. പിന്നീട് രക്തം ആവശ്യമായി വന്നാൽ അധികം ദൂരെയല്ലാത്ത പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് ലഭ്യമാക്കും. ഈ സേവങ്ങളെല്ലാം സൗജന്യമെന്നാണ് സർക്കാർ നയം. എന്നാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിലെ ഗൈനക്കോളജി വിഭാഗത്തിൽ നടക്കുന്നത് വന്‍ കള്ളക്കളിയാണെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. 

കഴിഞ്ഞ വർഷം 16 പേര്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഈ പരിശോധനയ്ക്ക് പറഞ്ഞുവിട്ടവരുടെ എണ്ണം 359 ആണ്. ഇതിൽ 30 പേർ രക്തം അവിടെ നിന്ന് പണം കൊടുത്തു വാങ്ങുകയും ചെയ്തു. ഈ വർഷം ജൂൺ വരെയുള്ള കണക്ക് നോക്കിയാല്‍, കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ വെറും 18 പേർ മാത്രമാണ് രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, 123 പേരെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സൗജന്യമായി നടക്കേണ്ട ക്രോസ് മാച്ചിങ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയിൽ നൽകേണ്ടത് 900 രൂപയാണ്. രക്തം വാങ്ങിയാൽ 3000 രൂപയും നൽകണം. 

സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നുള്ള കമ്മീഷൻ ഏർപ്പാടാണ് കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. സംഭവത്തില്‍ ചില പരാതികൾ വന്നെന്നും പ്രാഥമിക അന്വേഷണം ആരോഗ്യവകുപ്പ് തുടങ്ങിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പ്രധാന ആശുപത്രിയിലാണ് സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നുള്ള ഈ കൂട്ടുകച്ചവടം.

]]>
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ https://malayalees.ch/missing-youth-killed-and-buried-in-pathanamthitta/ Thu, 27 Jul 2023 10:17:29 +0000 https://malayalees.ch/?p=85120 പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.

മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മൊഴിയുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രാഥമികാനേഷ്വണം നടത്തി. അഫ്‌സാനയെ ഉൾപ്പെടുത്തി പൊലീസ് വിദഗ്ധ പരിശോധന നടത്തുന്നു. എന്നാൽ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

]]>
സംസ്ഥാനത്ത് പനി മരണം കൂടുന്നു; കൊല്ലത്തും പത്തനംതിട്ടയിലും ഡെങ്കിപ്പനി മരണം https://malayalees.ch/dengue-fever-death-in-pathanamthitta-and-kollam/ Wed, 21 Jun 2023 12:00:07 +0000 https://malayalees.ch/?p=83088
സംസ്ഥാനത്ത് വീണ്ടും പനിമരണം. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യു പി സ്‌കൂളിലെ അഭിജിത്തും പനി ബാധിച്ച് മരിച്ചു.

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് മുണ്ടുക്കോട്ടക്കല്‍ ശ്രുതി ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി എത്തിച്ച ശ്രുതിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററില്‍ നിരീക്ഷണത്തിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്നലെ ചികിത്സ തേടിയത് 12876 പേരാണ്. മലപ്പുറത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം 2000 കടന്നു. പകര്‍ച്ച പനിക്ക് എതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഡെങ്കിപ്പനി വ്യാപനം ജൂലൈയില്‍ ശക്തമാകാനും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവിനുമാണ് സാധ്യത. 2017ന് സമാനമായ രീതിയിലാണ് കേസുകള്‍ വര്‍ധിക്കുന്നത്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും ഡെങ്കിപനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേര്‍.കോഴിക്കോട് 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. പനി പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടേയും പിന്തുണ സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

]]>
പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/infant-foud-abandoned-pathanamthitta/ Thu, 18 May 2023 04:20:57 +0000 https://malayalees.ch/?p=81399 നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

]]>
സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി https://malayalees.ch/pathanamthitta-moral-policing-cpim/ Fri, 31 Mar 2023 11:16:47 +0000 https://malayalees.ch/?p=78935 പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂർ ലോക്കൽ സെക്രട്ടറി മനോജിൻറെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു എന്നാണ് ഐഎച്ച്ആർഡി കോളജിലെ വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഉണ്ടായത്. കോളജിന്റെ സമയം കഴിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർത്ഥികൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാറിലെത്തിയ മനോജിന്റെയും ബ്രാഞ്ച് സെക്രട്ടറി പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം ഇവരെ കയ്യേറ്റം ചെയ്തത്.

ഇവരുടെ അധ്യാപകർ നോക്കിനിൽക്കെ അസഭ്യമുൾപ്പെടെ വിളിച്ചു പറഞ്ഞു വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെ നോക്കി നിൽക്കെയാണ് വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയും പെൺകുട്ടികളെ ഉൾപ്പെടെ തെറി വിളിക്കുകയും ചെയ്തത്. വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതും ഒരുമിച്ച് ജ്യൂസ് കുടിച്ചതുമൊക്കെ എന്തിനാണെന്നും ഈ പ്രദേശത്ത് ഇതൊന്നും നടക്കില്ല എന്ന് പറഞ്ഞായിരുന്നു മർദനം. ഇതിൽ ഹരീഷ് എന്ന വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുപിന്നാലെ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

]]>