Pathan movie – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 09:56:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pathan movie – malayalees.ch https://malayalees.ch 32 32 ‘പത്താൻ വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകർക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാൻ https://malayalees.ch/shah-rukh-khan-celebrates-pathaan-success/ Mon, 30 Jan 2023 09:51:22 +0000 https://malayalees.ch/?p=75311 പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു. (shah rukh khan celebrates pathaan success)

പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താൻ. വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താൻ സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താൻ 200 കോടി രൂപ നേടിയത്.

ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്‌സ് വാങ്ങിയത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

]]>
‘ആരാണ് ഈ ഷാരൂഖ് ഖാന്‍’; പ്രസ്താവനയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കിംഗ് ഖാന്‍ https://malayalees.ch/sharuk-khan-called-assam-chief-minister-on-phone/ Mon, 23 Jan 2023 04:50:30 +0000 https://malayalees.ch/?p=74874 ഷാരൂഖ് ഖാന്റെ പത്താന് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കുമിടെ ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുകയാണ് കിംഗ് ഖാന്‍.

രാത്രി വൈകി ഷാരൂഖ് ഖാന്‍ തന്നെ ഫോണില്‍ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പറഞ്ഞു. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി അസം മുഖ്യമന്ത്രി പറഞ്ഞു.

‘ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ രാത്രി വൈകി 2 മണിയോടെ എന്നെ വിളിച്ച് സംസാരിച്ചു. പത്താന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു’എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. അസമിലെ നരേംഗിയില്‍ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരാണ് ഈ ഷാരൂഖ് ഖാനെന്നും വിവാദങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധമുണ്ടാകാറുണ്ട്. പക്ഷേ ഇതുവരെ ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിക്കുന്നുണ്ടെങ്കിലും ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ വിഷയം പരിശോധിക്കും. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും കേസെടുക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാരൂഖ് ഹിമന്ത ബിശ്വശര്‍മയെ വിളിച്ചത്.

]]>
ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും https://malayalees.ch/salman-khan-to-join-shah-rukh-khan-pathan/ Thu, 18 Feb 2021 04:16:21 +0000 https://malayalees.ch/?p=40343 ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താനിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ബുര്‍ജ്ഖലീഫയില്‍ നടക്കുന്നത്.

ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ബുര്‍ജ് ഖലീഫയിലെ ചിത്രീകരണത്തിലുണ്ടാവും. ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് പറയപ്പെടുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. ബിഗ്ബജറ്റില്‍ തന്നെയാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിലീസ് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

2018ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖിന്റെ അവസാനം റിലീസായ ചിത്രം. സീറോ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. അന്ന് തുടങ്ങിയതാണ് ഷാറൂഖിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. സ്‌ക്രിപ്റ്റുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചേ കിങ്ഖാന്‍ അടുത്ത ചിത്രത്തിന് ഡേറ്റ് കൊടുക്കുന്നുള്ളൂ എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. സൗത്ത്ഇന്ത്യയില്‍നിന്നുള്‍പ്പെടെ പല പ്രമുഖരും കഥ പറയാനായി ഷാറൂഖ്ഖാന്റെ വീടായ മന്നത്തിലെത്തിയിരുന്നു. പിന്നാലെ കോവിഡും ലോക്ക്ഡൗണും വഴിമുടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു.

]]>