Pathaan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 08:20:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pathaan – malayalees.ch https://malayalees.ch 32 32 ഇന്ത്യന്‍ കളക്ഷനില്‍ ‘പഠാന്’ ഇനി എതിരാളികളില്ല; ബോക്സ് ഓഫീസില്‍ ‘ബാഹുബലി 2’ നെയും മറികടന്നു https://malayalees.ch/pathaan-overcomes-baahubai-2-in-indian-collection-shah-rukh-khan-prabhas-nsn-rqyhrt/ Sat, 04 Mar 2023 08:19:58 +0000 https://malayalees.ch/?p=77374 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം

കൊവിഡ് കാലത്തിനു ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് വ്യവസായം ഓരോ സൂപ്പര്‍താര ചിത്രം എത്തുമ്പോഴും പ്രീതീക്ഷ അര്‍പ്പിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ആ പ്രതീക്ഷകള്‍ വൃഥാവിലാവുകയും ചെയ്തു, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ എത്തുന്നത് വരെ. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്‍റെ പുതിയ റെക്കോര്‍ഡ്.

വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതേസമയം പഠാന്‍ നടത്തിയ വിജയക്കുതിപ്പ് ബോക്സ് ഓഫീസില്‍ തുടരാന്‍ പുതിയ റിലീസുകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

]]>
അമ്പരപ്പിച്ച് പഠാന്‍; രാജ്യത്തിനകത്ത് 8 ദിവസം കൊണ്ട് 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട് https://malayalees.ch/pathaan-box-office-collection-day-8/ Fri, 03 Feb 2023 04:06:51 +0000 https://malayalees.ch/?p=75567 ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഇന്ത്യയ്ക്കകത്ത് മാത്രം 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്. ചിത്രം റിലീസ് ചെയ്ത് വെറും എട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ആഗോളതലത്തില്‍ ചിത്രം ആകെ 634 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് പറഞ്ഞ 700 കോടിയെന്ന ലക്ഷ്യം ചിത്രം വളരെ എളുപ്പത്തില്‍ തന്നെ പിന്നിടുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്. ആദ്യദിനം മാത്രം 106 കോടിയാണ് ചിത്രം നേടിയത്.

ആദ്യ ദിനത്തില്‍ ആഭ്യന്തരതലത്തില്‍ ചിത്രം 57 കോടി കളക്ഷന്‍ നേടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. രണ്ടാം ആഴ്ചയിലേക്ക് പഠാന്‍ കടക്കുമ്പോള്‍ ബുധനാഴ്ച 55 കോടി, വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 51.50 കോടി, ഞായറാഴ്ച 58.50 കോടി, തിങ്കളാഴ്ച 25.50 കോടി, ചൊവ്വാഴ്ച 22 കോടി, ബുധനാഴ്ച 17.50 കോടി എന്നിങ്ങനെയാണ് ചിത്രം നേട്ടമുണ്ടാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.

ജനുവരി 25ന് തീയേറ്ററുകളിലെത്തിയ പഠാന്‍ ആദ്യ ദിനം തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. റിലീസിന് മുമ്പ് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളെയെല്ലാം മറികടന്നാണ് ചരിത്ര വിജയം തുടരുന്നത്. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരഭിനയിക്കുന്ന പഠാന്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് എക്കാലത്തെയും വലിയ ഓപ്പണറായി ഉയരുന്നത്.

]]>
അതിവേഗ 300 കോടി! ഇന്ത്യന്‍ കളക്ഷനില്‍ നേട്ടം തുടര്‍ന്ന് ‘പഠാന്‍’ https://malayalees.ch/pathaan-fastest-300-crore-indian-nett-ox-office-shah-rukh-khan-deepika-padukone-nsn-rpe5ao/ Wed, 01 Feb 2023 11:56:15 +0000 https://malayalees.ch/?p=75493 സമീപകാല ബോളിവുഡ് വ്യവസായത്തെ ഇത്രയും ഗുണപരമായി സ്വാധീനിച്ച മറ്റൊരു ചിത്രമില്ല ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പോലെ. കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ടിരുന്ന ബോളിവുഡിന് താരചിത്രങ്ങളില്‍ നിന്നൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ നേട്ടമുണ്ടാക്കാതെപോയപ്പോള്‍ ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷ ഒരേയൊരു ചിത്രത്തിലായിരുന്നു. ഷാരൂഖ് ഖാന്‍ കരിയറിലെ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന പഠാന്‍. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതോടെ റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. 

ആദ്യ അഞ്ച് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടി നേടിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന ചിത്രമായി പഠാന്‍ മാറിയിരുന്നു. ഇപ്പോഴിതാ 300 കോടി നേട്ടത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം. ഇന്ത്യന്‍ (നെറ്റ്) കളക്ഷനില്‍ പഠാന്‍ 300 കോടി നേടിയത് ഏഴ് ദിവസം കൊണ്ടാണ്. രണ്ടാം സ്ഥാനത്തുള്ള ബാഹുബലി 2 ഹിന്ദി 10 ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി 11 ദിവസം കൊണ്ടും ദംഗല്‍ 13 ദിവസം കൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

]]>
തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും https://malayalees.ch/pathan-indonesia-theatre-shah-rukh-khan/ Wed, 01 Feb 2023 11:49:49 +0000 https://malayalees.ch/?p=75485 ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി.

ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.

പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.

സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

]]>
രാജമാണിക്യം ഓർമ്മയിലേക്ക് ‘പത്താൻ ‘ കൊണ്ടുപോയി’; അതേ തീയറ്റർ അനുവഭമെന്ന് പത്മപ്രിയ https://malayalees.ch/actress-padmapriya-instagram-post-about-pathaan/ Fri, 27 Jan 2023 13:05:46 +0000 https://malayalees.ch/?p=75141 മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്തുണ്ടായ അതേ ഊർജ്ജമാണ് പത്താൻ സിനിമ കണ്ടപ്പോൾ ഉണ്ടായതെന്ന് നടി പത്മപ്രിയ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താൻ തീയറ്ററുകളിൽ എത്തിയത്. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ.

‘പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവമെന്നും’- പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡൽഹിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.

അതേസമയം പത്താൻ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍. വൌ. സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും. ഇത് ഒര്‍ക്കുക”- കരൺ ജോഹര്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

]]>
‘പത്താൻ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വേണം’; സെൻസർ ബോർഡ് https://malayalees.ch/pathaan-row-censor-board-advises-changes-in-film-and-songs/ Fri, 30 Dec 2022 04:20:55 +0000 https://malayalees.ch/?p=73645 ജനുവരി 25 ന് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു.

പ്രസൂൺ ജോഷി പറയുന്നതനുസരിച്ച് സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനും ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്‌. അതേസമയം പത്താന്റെ OTT അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം OTTയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താന്‍.

]]>