Passes Away – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Nov 2023 07:07:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Passes Away – malayalees.ch https://malayalees.ch 32 32 സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു; മരണം 8 മാസം ഗർഭിണിയായിരിക്കെ https://malayalees.ch/serial-actress-dr-priya-passes-away/ Wed, 01 Nov 2023 07:07:36 +0000 https://malayalees.ch/?p=90411 മലയാള സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം. 35 വയസായിരുന്നു. ( serial actress dr.priya passes away )

എട്ട് മാസം ഗർഭിണിയായിരിക്കെയാണ് ഡോ.പ്രിയയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. കുഞ്ഞ് അത്യാഹിത വിഭാഗത്തിലാണ്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പ്രിയ പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയതായിരുന്നു ഇന്നലെ. അവിടെ വച്ച് പൊടുന്നനെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

]]>
നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു https://malayalees.ch/arumughan-venkitangu-passes-away/ Tue, 03 Oct 2023 05:20:01 +0000 https://malayalees.ch/?p=88793 നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. ( arumughan venkitangu passes away )

കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.

സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്

തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ് അറുമുഖൻ. ഏനാമാവിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും.

ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.

]]>
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു https://malayalees.ch/congress-leader-dr-ma-kuttappan-dies-at-75/ Wed, 21 Jun 2023 04:21:08 +0000 https://malayalees.ch/?p=83052 മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. നാല് തവണ നിയമസഭയിൽ അംഗമായിരുന്നു.

1980ൽ വണ്ടൂരിൽ നിന്നായിരുന്നു ആദ്യമായ് നിയമസഭയിൽ എത്തിയത്. പിന്നീട്, 1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​റക്ക​ലി​ൽ​ നി​ന്നും നിയമസഭയിലേക്ക് വി​ജ​യി​ച്ചു. ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം, ദക്ഷിണ റെ​യി​ൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അംഗം, കെ പി സി ​സി നി​ർ​വാ​ഹ​ക​സ​മി​തി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്യൂ​ട്ട​റാ​യും അ​ഞ്ചു​വ​ർ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി. സ​ർ​ജ​നാ​യും നാ​ലു​വ​ർ​ഷം കൊ​ച്ചി​ൻ പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചു. 2016 ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. ബിബിയാണ് ഭാര്യ.

]]>
മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു https://malayalees.ch/dali-amma-passes-away/ Thu, 16 Mar 2023 04:41:30 +0000 https://malayalees.ch/?p=78059 മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 

ഒറ്റയാൾ പോരാട്ടത്തിന്റെ മറുപേരാണ് ഡാളിയമ്മ. നെയ്യാറിന്റെ സംരക്ഷണത്തിനായിരുന്നു ഡാളിയമ്മയുടെ ജീവിതം മുഴുവൻ. തിരുവനന്തപുരം ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിഅമ്മ മണൽമാഫിയകളുടെ ഭീഷണികളെ വകവെച്ചിരുന്നില്ല. വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാളി അമ്മയുടെ വീട് നദിയുടെ മധ്യത്തിലായി. കരാറുകാർ ഭൂമിക്ക് പൊന്നുവില പറഞ്ഞെങ്കിലും മണലൂറ്റിന് ഭൂമി നൽകാൻ ഡാളിയുടെ മനസനുവദിച്ചില്ല.

വീട്ടിലേക്കുള്ള വഴിയിൽ മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് താമസം തുടർന്നു. കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞ് ഒഴുകി താൽകാലിക പാലം തകർന്നതോടെയാണ് താമസം മാറിയത്. ബന്ധുവീട്ടിലേക്കും പിന്നീട് പരിസ്ഥി പ്രവർത്തകയായ ചന്ദ്രികയുടെ വീട്ടിലേക്കും താമസം മാറിയ ഡാളിയമ്മയെ ഒടുവിൽ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഡാളിയമ്മ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് വിട പറഞ്ഞത്.

]]>
കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് https://malayalees.ch/kainakary-thankaraj-funeral/ Mon, 04 Apr 2022 04:12:15 +0000 https://malayalees.ch/?p=59501 പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം രാവിലെ ഒൻപതിന് കേരളപുരത്തെ വീട്ടുവളപ്പിൽ നടക്കും. ദീർഘനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം

കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ് കൈനകരി തങ്കരാജ്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.ഹോം, ഇ മ യൗ , ലൂസിഫർ എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.

10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്.

]]>
വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു https://malayalees.ch/dilip-kumar-passes-away/ Wed, 07 Jul 2021 04:11:00 +0000 https://malayalees.ch/?p=46462 വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. ന്യുമോണിയയാണ് മരണകാരണം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാർ വേഷമിട്ടത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോർ, 1960 ലെ മുഗൾ-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കർമ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാർ വേഷമിട്ടത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോർ, 1960 ലെ മുഗൾ-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കർമ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

1966 ലാണ് അഭിനേത്രി സൈറ ബാനുവിനെ ദിലീപ് കുമാർ തന്റെ ജീവിതസഖിയാക്കുന്നത്. ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

1991ൽ പത്മഭൂഷൻ, 1994 ൽ ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം, 2015 ൽ പത്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

]]>
സ്‌കറിയ തോമസ് അന്തരിച്ചു https://malayalees.ch/scaria-thomas-passes-away/ Thu, 18 Mar 2021 12:03:27 +0000 https://malayalees.ch/?p=41730 കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ് കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. നിലവിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ ചെയർമാനാണ്.

]]>
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു https://malayalees.ch/senior-congress-leader-ahmed-patel-passes-away-after-battling-with-covid-19/ Wed, 25 Nov 2020 05:35:39 +0000 https://malayalees.ch/?p=35694 മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലർച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍.

ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയർന്നുവന്ന നേതാവ്.

സാമൂഹ്യ പ്രവർത്തകനായ പിതാവ് മുഹമ്മദ് ഇഷക്ജി പട്ടേലിന്‍റെ സ്വാധീനമാണ് അഹമ്മദ് പട്ടേലിനെ രാഷ്ട്രീയത്തിലെത്തിച്ചത്. 1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം 1977ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബറൂച്ചില്‍ മത്സരിച്ച് ജയിക്കുമ്പോള്‍ അഹമ്മദ് പട്ടേലിന് പ്രായം 28. 1980 ലും 84ലും വിജയം ആവർത്തിച്ചു. ഗുജറാത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസ് തളർന്നു.

1990 ലെ തെരഞ്ഞെടുപ്പില്‍ പട്ടേലിന് ആദ്യ പരാജയം. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ 5 തവണ രാജ്യസഭയിലെത്തി. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ അന്ന് ബി.ജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പത്മവ്യൂഹം തീർത്തു. എം.പിമാരെ റാഞ്ചിയെടുക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുത്ത് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചു.

തോല്‍പ്പിക്കാന്‍ ബി.ജെ.പിയും ജയിപ്പിക്കാന്‍ കോണ്‍ഗ്രസും ആവത് ശ്രമിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്‍റെ ധാന്യത്തിന് തെളിവാണ്. ഒപ്പം ഗുജറാത്തില്‍ നിന്നുള്ള ഏക മുസ്‍ലിം എംപിയുമായി. 4 പ്രധാനമന്ത്രിമാർ, മന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അഹമ്മദ് പട്ടേല്‍ സൌമ്യമായി നിരസിച്ചു.

2001 മുതല്‍ 2017വരെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി. 2004ല്‍ യു.പി.എ സർക്കാറിന്‍റെ രൂപീകരണത്തില്‍ നിർണായക ശക്തിയായി. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയതോടെ കോണ്‍ഗ്രസിന്‍റെ ട്രഷററായി. പാർട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം നിറവേറ്റിയാണ് അഹമ്മദ് പട്ടേലിന്‍റെ മടക്കം.

]]>