Parties – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Jun 2021 05:33:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Parties – malayalees.ch https://malayalees.ch 32 32 കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടും; പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു https://malayalees.ch/opposition-parties-likely-to-meet-soon-to-evolve-strategy-to-fight-centre/ Fri, 04 Jun 2021 05:33:02 +0000 https://malayalees.ch/?p=45098 കോവിഡ് പ്രതിരോധത്തിലടക്കം പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് പരക്കെ പരാതി ഉയരുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് വിഷത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. യോഗ തിയതിയോ സ്ഥലമോ ഇതുവരെ അന്തിമമായിട്ടില്ല. കഴിഞ്ഞ വർഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തിൽ നടന്ന വിർച്വൽ യോഗത്തിൽ 22 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ കോവിഡ് നയങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങൾ പലപ്പോഴായി വിമർശനമുന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ, ഒഡിഷയുടെ നവീൻ പട്‌നായിക്ക് എന്നിവർ വാക്‌സിൻ നയം യുക്തിപൂർണമാക്കുകയും സൗജന്യ വാക്‌സിൻ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിറകെ ബംഗാളും കേന്ദ്രവും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന എംകെ സ്റ്റാലിനും ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് തുടക്കം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സർക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവുമൊടുവിൽ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജയും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ, വൈഎസ്ആർ നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി, ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്ക് എന്നിവർ പ്രതിപക്ഷ നീക്കത്തൊടൊപ്പം നിൽക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇവരെയെല്ലാം സംഘടിപ്പിക്കാനായി നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.

]]>
26ന് രാജ്യവ്യാപക പ്രതിഷേധം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ https://malayalees.ch/opposition-parties-declare-support-for-samyukta-kisan-morchas-may-26-nationwide-protest-call/ Mon, 24 May 2021 05:04:20 +0000 https://malayalees.ch/?p=44512 കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ആറു മാസം തികയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച ദേശവ്യാപക പ്രതിഷേധ പരിപാടികൾക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ കിസാർ മോർച്ചയുടെ സമരാഹ്വാനത്തെ പിന്തുണച്ചത്. വീരോചിതവും സമാധാനപൂർണവുമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ 26ന് രാജ്യാവ്യാപക പ്രതിഷേധം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് പിന്തുണ അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. വിവാദ കാർഷിക നയങ്ങൾ പിൻവലിച്ച് ലക്ഷക്കണക്കിനു വരുന്ന രാജ്യത്തിന്റെ അന്നദാതാക്കളെ മഹാമാരിയുടെ ഇരയാകുന്നതിൽനിന്ന് രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തും നേതാക്കൾ ഓർമിപ്പിച്ചു.

നാല് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരടക്കം 12 കക്ഷിനേതാക്കളാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എൻസിപി തലവൻ ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി(തൃണമൂൽ), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ(ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ(ജെഎംഎം), സീതാറാം യെച്ചൂരി(സിപിഎം), മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല(നാഷനൽ കോൺഫറൻസ്), മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്(എസ്പി), തേജസ്വി യാദവ്(ആർജെഡി), ഡി രാജ(സിപിഐ) എന്നിവരാണ് സംയുക്തപ്രസ്താവനയെ പിന്തുണച്ചത്. വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും കറുത്ത കൊടി കെട്ടി രാജ്യവ്യാപകമായി കറുത്തദിനം ആചരിക്കാനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധ പരിപാടികൾ.

]]>