parliment – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 Feb 2021 14:55:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png parliment – malayalees.ch https://malayalees.ch 32 32 ഭരണം നടത്തുന്നത് നാലുപേരെ വച്ച്, പിന്‍തുടരുന്നത് ‘നാം രണ്ട്, നമുക്ക് രണ്ട്’ ആശയം https://malayalees.ch/4-people-run-this-country-hum-do-hamare-do-rahul-gandhis-jibe/ Thu, 11 Feb 2021 14:55:41 +0000 https://malayalees.ch/?p=40043 പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പേരെ വച്ചാണ് രാജ്യത്തിന്‍റെ ഭരണം നടത്തുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

”കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് പുതിയൊരു അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. നാല് പേരെക്കൊണ്ടാണ് മോദി ഈ രാജ്യം ഓടിക്കുന്നത്.” രാഹുല്‍ ഗാന്ധി പറഞ്ഞു. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത പരാമര്‍ശത്തില്‍, ‘എല്ലാവർക്കും അവരെ അറിയാമല്ലോ’ എന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രത്യക്ഷത്തിലുള്ളത് പോലെയല്ല, കര്‍ഷക സമരം രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും അത് നയിക്കുന്നത് കര്‍ഷകരാണ് എന്നുമാത്രമാണെന്നും രാഹുല്‍ പറഞ്ഞു. ”ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. അത് തകർക്കപ്പെട്ടാൽ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാകുന്നത്”, ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കുമിടയിൽ രാഹുൽ കൂട്ടിച്ചേര്‍ത്തു.

]]>
പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ് https://malayalees.ch/17-mps-test-positive-for-covid/ Mon, 14 Sep 2020 13:18:34 +0000 https://malayalees.ch/?p=31793 പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്. 12 ബിജെപി എംപിമാര്‍ക്കും രണ്ട് ബൈ.എസ്.ആര്‍ എംപിമാര്‍ക്കും ശിവസേന, ഡി.എം.കെ, ആര്‍.എല്‍.പി എന്നീ പാര്‍ട്ടികളിലെ ഓരോ എം.പിമാര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് ടെസ്റ്റിങ്ങിലാണ് ഫലം പോസിറ്റീവായത്.

പോസിറ്റീവായവരില്‍ സുഗന്ധ മജുംദാര്‍ എം.പി തനിക്ക് കോവിഡാണെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തന്നോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ഏവരും ദയവായി നിരീക്ഷണത്തില്‍ പോവുകയെന്നും സുഗന്ധ മജുംദാര്‍ എം.പി കുറിച്ചു. പാര്‍ലമെന്‍റിലെ 785 എം.പിമാരില്‍ 200ല്‍ കൂടുതല്‍ എം.പിമാരും 65 വയസ് കഴിഞ്ഞവരാണ്. ഇതിന് മുമ്പ് കേന്ദ്ര മന്ത്രിമാരടക്കം ഇരുപത്തിയഞ്ചോളം എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

]]>