parliamentary committees – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Aug 2020 09:12:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png parliamentary committees – malayalees.ch https://malayalees.ch 32 32 കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്; പാര്‍ലമെന്‍ററികാര്യ സമിതികള്‍ക്കും കടിഞ്ഞാണിടുന്നു https://malayalees.ch/speaker-asks-house-panels-not-to-discuss-pending-cases-but-record-is-otherwise/ Sat, 29 Aug 2020 09:12:13 +0000 https://malayalees.ch/?p=31049 കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർള സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചു

പാർലമെന്‍ററികാര്യ സമിതികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള വിവാദ നീക്കവുമായി ലോക്സഭ സ്പീക്ക൪. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർള സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചു. സ്പീക്കറുടെ നിർദേശം കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ ആക്ഷേപം. 2ജി ഇടപാടും, കൽക്കരി ഖനനവുമടക്കമുള്ളവ കോടതികളുടെ പരിഗണനയിലിരിക്കെ ചർച്ച ചെയ്തിരുന്നതായി മുൻ പാർലമെന്‍റി കാര്യ സമിതി അധ്യക്ഷന്മാർ പറഞ്ഞു. സമിതി ച൪ച്ച ചെയ്യുന്ന കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നാവശ്യപ്പെട്ട് രാജ്യസഭ സ്പീക്ക൪ കഴിഞ്ഞ ദിവസം സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചിരുന്നു.

നേരത്തെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്കിന് ഐടി പാ൪ലമെന്‍റികാര്യ സമിതി ചെയ൪മാൻ ശശി തരൂ൪ എംപി സമൻസ് അയച്ചത് മുതലാണ് നിയന്ത്രണങ്ങളുമായി സഭാധ്യക്ഷന്മാ൪ രംഗത്തെത്തിയത്. കോടതി വിഷയങ്ങൾ ച൪ച്ച ചെയ്യുന്നതിൽ പാ൪ലമെന്‍ററി കാര്യ സമിതികൾക്ക് നിയമപരമായി പരിമിതികളില്ലെന്ന് മുൻ ലോക്സഭ സെക്രട്ടറി പി.ഡി.ടി ആചാര്യയും വ്യക്തമാക്കി.

]]>