Parliament – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 07:12:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Parliament – malayalees.ch https://malayalees.ch 32 32 ‘ലോകം ഇന്ത്യയെ പുകഴ്ത്തുന്നു, രാജ്യമെങ്ങും പുതിയ ആത്മവിശ്വാസം’; പ്രധാനമന്ത്രി https://malayalees.ch/this-is-a-session-for-historic-decisions-says-pm-modi/ Mon, 18 Sep 2023 07:12:05 +0000 https://malayalees.ch/?p=87933 പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഐതിഹാസിക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോൾ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാൽ വലിയ കാര്യങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ദിരത്തിൽ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഇന്ത്യയ്ക്ക് പകരം ഭാരത് ആവർത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. പാർലമെന്റിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി. ലോകം ഇന്ത്യയെ പുകഴ്ത്തുകയാണ്. ത്രിവർണ പതാക ചന്ദ്രനിൽ പറക്കുന്നു, ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ഭാഗമാണെന്നും രാജ്യമെങ്ങും പുതിയ ആത്മവിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജി20 സമ്മേളനത്തിൽ രാജ്യത്തിന്റെ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിച്ചതായി മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാൻ നമുക്ക് സാധിച്ചു. ആഫ്രിക്കൻ യൂണിയന് ജി20ൽ അംഗത്വം ലഭിച്ചു. ഐകകണ്‌ഠേന ലോകരാജ്യങ്ങൾ പ്രമേയം പാസാക്കി. ജി20 യിൽ പൂർത്തീകരിക്കാൻ സാധിച്ച എല്ലാകാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി സഭാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പഴയ പാർലമെന്റ് മന്ദിരത്തിലാകും ഇരു സഭകളും സമ്മേളിക്കുക. വിനായക ചതുർത്ഥി ദിനമായ നാളെ പുതിയ മന്ദിരത്തിൽ സഭകൾ സമ്മേളിക്കും. 75 വർഷം പൂർത്തിയാക്കിയ പാർലമെന്റിന്റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയത്തിലും ഇന്ന് ചർച്ച നടക്കും. പ്രത്യേക സമ്മേളനത്തിനോട് അനുബന്ധിച്ച് പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ ദേശീയ പതാക ഉയർത്തിയിരുന്നു.

]]>
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയില്‍ അവ്യക്തതയെന്ന വിമര്‍ശനം: ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം https://malayalees.ch/central-government-replay-to-india-alliance-letter-on-parliament-meeting/ Thu, 07 Sep 2023 08:25:20 +0000 https://malayalees.ch/?p=87371 പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ നടപടികളും പിന്‍തുടര്‍ന്നാണ് സമ്മേളനം വിളിച്ചതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി മറുപടി നല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കാര്യോപദേശക സമിതി വിളിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിയ്ക്കുന്നതിന് മുന്‍പ് പാലിച്ചിട്ടില്ലെന്നായിരുന്നു സോണിയ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലമെന്റ് നടപടികളെ തടസപ്പെടുത്തുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുമാണ് പ്രതിപക്ഷത്തിന്റെ കത്തെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഏറ്റവും ദൗര്‍ഭാഗ്യകരം എന്ന് എടുത്ത് സൂചിപ്പിച്ചായിരുന്നു വിമര്‍ശനങ്ങള്‍. കേന്ദ്രത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഒരു അവ്യക്തതയും നിലവിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചിരുന്നു.

]]>
അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും; അമിത് ഷാ മണിപ്പൂരിലെ കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കും https://malayalees.ch/parliament-monsoon-session-2023-opposition-slams-govt-on-manipur/ Wed, 09 Aug 2023 04:50:11 +0000 https://malayalees.ch/?p=85845
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രസംഗിക്കും. മണിപ്പുർ കലാപത്തെക്കുറിച്ചും കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ചും വിശദീകരിക്കും. വൈകീട്ട് അ‍ഞ്ച് മണിക്കാണ് അമിത് ഷായുടെ പ്രസംഗം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജസ്ഥാനിലെ മംഗാർ ദാമിൽ പൊതു പരിപാടിയിൽ പങ്കടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാഹുല്‍ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും സംസാരിച്ചില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്നലെ സഭയില്‍ ഹാജരായിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കര്‍ക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ചോദ്യം ബഹളത്തിനിടയാക്കി. പ്രധാനമന്ത്രി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടാണ് പ്രസംഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ലൈംഗിക പീഡന ആരോപണം; രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി https://malayalees.ch/4-women-mps-walk-out-of-rs-protesting-ranjan-gogois-maiden-speech/ Tue, 08 Aug 2023 04:31:02 +0000 https://malayalees.ch/?p=85778 സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി , വന്ദന ചവാൻ, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗികാതിക്രമ പരാതി നേരിട്ട രഞ്ജൻ ഗൊഗോയിക്ക് സംസാരിക്കാൻ അനുമതി നൽകിയതിലാണ് പ്രതിഷേധം.

ഡൽഹി സർവീസ് ബിൽ ചർച്ചയ്ക്കിടെ സംസാരിക്കാൻ രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ അധ്യക്ഷൻ ക്ഷണിച്ചതിനെ തുടർന്ന് അദ്ദേഹം പ്രസംഗിക്കാനായി എഴുനേറ്റു, ഉടന്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാവുകയായിരുന്നു . ‘മീ ടൂ’ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയത്.

2019ലെ ലൈംഗിക ആരോപണക്കേസ് ഉന്നയിച്ചാണ് പ്രതിഷേധം. സുപ്രിംകോടതിയിലെ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. ആരോപണങ്ങൾ നിഷേധിച്ച ഗൊഗോയ്, കേസ് പരിഗണിക്കാൻ തന്‍റെ നേതൃത്വത്തിൽതന്നെ അടിയന്തര ബെഞ്ച് രൂപീകരിച്ചു. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരസ്യ പ്രസ്താവന നടത്തി. ഈ നടപടി വിവാദമായതോടെ ആരോപണം അന്വേഷിക്കാൻ മൂന്നംഗ ജഡ്ജിമാരടങ്ങിയ കമ്മറ്റി രൂപീകരിച്ചു. സുപ്രിംകോടതിയുടെ ഈ ആഭ്യന്തര അന്വേഷണ സമിതി ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

]]>
മണിപ്പൂർ കലാപം: കേന്ദ്രസർക്കാരിനെതിരെ ‘ഇന്ത്യ’യുടെ അവിശ്വാസം https://malayalees.ch/manipur-riots-indias-no-confidence-motion-against-the-central-government/ Wed, 26 Jul 2023 05:09:24 +0000 https://malayalees.ch/?p=85038 മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ലോക്സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതൃയോഗം ചേരും.

ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കരട് പരിഗണിച്ച ശേഷമായിരിക്കും നോട്ടീസ് തയ്യാറാക്കുക. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ എങ്കിലും പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസത്തിന് അവതരണാനുമതി ലഭിക്കൂ. നിയമസഭയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ യോഗം നടത്തും. മുതിർന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തും. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ആവര്‍ത്തിച്ചു. മണിപ്പുര്‍ പ്രശ്നമുയര്‍ത്തിയുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. അതേസമയം, സസ്പെൻഷനിലായ എഎപി എംപി സഞ്ജയ് സിംഗ് പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

]]>
‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, പ്രധാനമന്ത്രിയുടെ അൽപത്തരമാണ് നടക്കുന്നത്’; കെ.സി വേണുഗോപാൽ https://malayalees.ch/k-c-venugopal-about-new-parliament-house-inauguration/ Wed, 24 May 2023 11:53:31 +0000 https://malayalees.ch/?p=81683 പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അൽപത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി ഏകാദിപത്യപരമാണ്. പാർലമെന്റിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രപതി.എന്തു കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു.

രാജ്യ സഭാ എംപി മാരെ എങ്ങനെ ലോക്സഭാ സ്പീക്കർ ക്ഷണിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാണ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പാർലമെന്റ് അനക്സും ലൈബ്രറിയും പോലെയല്ല പാർലമെന്റ് മന്ദിരം. ബാലിശമായ ന്യായീകരണമാണ് ബിജെപി നിരത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാതിയാക്കാൻ വേണ്ടി രാഷ്ട്രപതിയെ ഉപയോഗിക്കുന്നു. നടപടി രാഷ്ട്രപതിയോടുള്ള അവഹേളനം.
സമ്പൂർണ്ണമായ പ്രോട്ടോകോൾ ലംഘനമാണ്. പുതിയ കെട്ടിടം പട്ടിണിയും തൊഴിലില്ലായ്‌യുടെയും കാര്യത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കെ.സി വേണുഗോപൻ പ്രതികരിച്ചു.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഇന്ത്യ റിപ്പബ്ലിക്ക് ആയ പ്രയാണത്തിന് തുടക്കമായ അധികാര ദണ്ഡ് സെന്‍ഗാള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനം ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കും. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക.

]]>
ഇന്ത്യ-ചൈന സംഘ‌ർഷം; ചർച്ച വേണമെന്ന് കോൺഗ്രസ്, പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും https://malayalees.ch/congress-on-pm-border-clash-in-arunachal/ Mon, 19 Dec 2022 07:38:39 +0000 https://malayalees.ch/?p=73078 ഇന്ത്യ-ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില്‍ ച‍ർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസപ്പെടുത്താൻ നീക്കം ഉണ്ടായേക്കും.

തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശങ്ങൾ ചൈനയ്ക്ക് അനുകൂലമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഡിസംബർ ഒമ്പതിനാണ്‌ അരുണാചലിലെ തവാങ്ങിനോട്‌ ചേർന്ന്‌ ഇന്ത്യ–- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്‌. സാഹചര്യം വിശദീകരിച്ച്‌ ചൊവ്വാഴ്‌ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ പാർലമെന്റിന്റെ ഇരുസഭയിലും പ്രസ്‌താവന നടത്തിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിമാർ പ്രസ്‌താവന നടത്തുമ്പോൾ രാജ്യസഭയിൽ പതിവുള്ള വ്യക്തത വരുത്തൽ ചോദ്യങ്ങൾക്കുള്ള അവസരവും നിഷേധിക്കപ്പെട്ടു. തന്ത്രപ്രധാന വിഷയങ്ങളിൽ ഇത്തരം ചർച്ച അനുവദിക്കാനാകില്ലെന്ന നിലപാടാണ്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ സ്വീകരിച്ചത്‌. തുടർന്ന് ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.

]]>
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റ് ആക്രമണം; നിരവധി പേർക്ക് പരുക്ക് https://malayalees.ch/rocket-attack-iraq-parliament/ Thu, 13 Oct 2022 12:21:50 +0000 https://malayalees.ch/?p=69556 ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. പാർലമെൻ്റ് സെഷൻ തടസപ്പെടുത്താനാവാം ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നു. ഇവരുടെ നേതാവ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇത് ഷിയാ നേതാവ്​ മുഖ്​തദ അൽ സദ്​റിൻറെ അനുയായികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയാവാം ഈ ആക്രമണമെന്ന് അധികൃതർ പറയുന്നു.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ​ മുഖ്​തദ അൽ സദ്​റിൻറെ അനുയായികൾ ഇറാഖ്​ പാർലമെൻറ്​ കെട്ടിടം കയ്യേറിയിരുന്നു. വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ്​ ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ മുഖ്​തദ അൽ സദ്​റിൻറെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.

അതീവ സുരക്ഷയുള്ള പാർലമെൻ്റിലേക്ക് പ്രക്ഷോഭകർ എത്തിയത് സൈന്യത്തിൻ്റെ അകമ്പടിയോടെയാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് വിജയിച്ചത്. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് അധികാരമേൽക്കാനായില്ല. ഇതേത്തുടർന്ന് കഴിഞ്ഞ 11 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

]]>
എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും https://malayalees.ch/parliament-proceedings-will-continue-to-turbulent/ Tue, 26 Jul 2022 04:20:52 +0000 https://malayalees.ch/?p=65402 എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നടപടിയില്‍ പുനരാലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നാല് എംപിമാരുടെ സസ്‌പെന്‍ഷന്‍ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ഉന്നയിക്കും. മറ്റ് നടപടികള്‍ ഉപേക്ഷിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. സര്‍ക്കാര്‍ ആവശ്യമറിയിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുകയെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ മറ്റ് വിഷയങ്ങളുടെ ചര്‍ച്ച അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം നിയമനിര്‍മാണ അജണ്ടകളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
34ഓളം ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാകണം. പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ പാസാക്കാനുള്ള നടപടികളാകും സര്‍ക്കാര്‍ സ്വീകരിക്കുക.

]]>
കേന്ദ്രം വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന് അകത്തും പുറത്തും കടുത്ത പ്രതിഷേധം https://malayalees.ch/ed-action-against-sonia-gandhi-strong-protests-inside-and-outside-parliament/ Thu, 21 Jul 2022 07:50:50 +0000 https://malayalees.ch/?p=65185 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു.

കേന്ദ്രസര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നാണ് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നത്. ജനാതിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി മോശമാണ്. ഹാജരാകുന്നത് നിയമം അനുസരിക്കുന്നതിനാല്‍. എംപിമാരെ പോലും പ്രതിഷേധിക്കാന്‍ അനുവദിക്കാത്തത് പാര്‍ലമെന്റില്‍ ഉന്നയിക്കും. എ ഐ സി സി മുഴുവന്‍ വളഞ്ഞാലും സമരം അവസാനിപ്പിക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

]]>